Tag: പീഡനം

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവിന് 8 വർഷം കഠിനതടവ്

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവിന് 8 വർഷം കഠിനതടവ്

    കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 8വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.

    വിളപ്പിൽശാല നെടുങ്കുഴി ആഴാന്തകുഴിവിള പുത്തൻവീട്ടിൽ കണ്ണൻ(30)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്.പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം 5മാസം അധികതടവ് അനുഭവിക്കണമെന്നും വിധിയിൽപറയുന്നു.

    2023ലാണ് കേസിനാസ്പദമായ സംഭവം.11 വയസുകാരിയായ പെൺകുട്ടിയെ ഫോൺനമ്പർ നൽകി പരിചയപ്പെട്ട പ്രതി പെൺകുട്ടിയുടെ വീടിന് പുറകുവശമെത്തി പ്രതിയുടെ അമ്മയെ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്നും വിളിച്ചിറക്കുകയായിരുന്നു.വീടിനടുത്തുള്ള മതിലിന് സമീപമെത്തിച്ച പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചു.കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകി.ഇതിനിടയിൽ കുട്ടിയുടെ സഹോദരൻ പ്രതിക്കൊപ്പം കുട്ടിയെ കാണുകയും തിരികെ വീട്ടിൽ കൊണ്ടുവരികയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

    പൊലീസ് കുട്ടിയിൽ നിന്നും മൊഴിയെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ ഹാജരാക്കുകയും ചെയ്തു.

  • യുവതി സുഹൃത്തുമായി ഭക്ഷണം കഴിക്കാന്‍ പോയത് കിരണിനെ പ്രകോപിച്ചു; കഴക്കൂട്ടത്ത് നടന്നത് ക്രൂരപീഡനം

    യുവതി സുഹൃത്തുമായി ഭക്ഷണം കഴിക്കാന്‍ പോയത് കിരണിനെ പ്രകോപിച്ചു; കഴക്കൂട്ടത്ത് നടന്നത് ക്രൂരപീഡനം

    തിരുവനന്തപുരം:  കഴക്കൂട്ടത്ത് യുവതിക്കുനേരെ നടന്നത് ക്രൂരമായ പീഡനം. യുവതിയെ ബലമായി വാഹനത്തിൽ കയറ്റി ഗോഡൗണിൽ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.

    സംഭവത്തിൽ ആറ്റിങ്ങൾ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

    കിരൺ ശനിയാഴ്ച വൈകുന്നേരം യുവതിയെ കൊണ്ടുപോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്.

    യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു.  രാവിലെ കൈയിലെ കെട്ടഴിച്ച് പെൺകുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്.

  • വിവാഹ വാഗ്ദാനം നൽകി പീഡനം; പൊലീസുകാരനെതിരെ കേസ്

    വിവാഹ വാഗ്ദാനം നൽകി പീഡനം; പൊലീസുകാരനെതിരെ കേസ്

    തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കമാൻഡോയ്ക്ക് എതിരെ വഞ്ചിയൂർ പൊലീസ് കേസ് എടുത്തു.

    ഐആർബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷിന് (35) എതിരെയാണ് കേസ് എടുത്തത്.ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയിൽ ആണ് നടപടി.

    വാടകവീട് എടുത്ത് 9 മാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.

    വഞ്ചിയൂർ സ്റ്റേഷനിലാണ് പരാതി നൽകിയി‌ട്ടും കേസെടുത്തില്ല. പിന്നീട് പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പ്രതി ജോലിയിൽ നിന്ന് അവധി എടുത്ത് ഒളിവിൽ പോയതായി വഞ്ചിയൂർ പൊലീസ് അറിയിച്ചു.