Tag: പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

  • 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56കാരൻ അറസ്റ്റിൽ

    14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56കാരൻ അറസ്റ്റിൽ

    ആര്യനാട്:   14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56കാരൻ അറസ്റ്റിൽ. ആര്യനാട് അന്തിയറ സ്വദേശി ഇൻവാസ് ആണ് അറസ്റ്റിലായത്.

    ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ് എന്ന് കണ്ടെത്തിയത്.

    ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പെൺകുട്ടിയുടെ മൊഴിയിൽ ആര്യനാട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

  • ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അമ്മാവൻ പിടിയിൽ

    ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അമ്മാവൻ പിടിയിൽ

    വര്‍ക്കല: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍.

    ഒമ്പതാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 കാരന്‍ അറസ്റ്റിലായത്.

    കുട്ടിക്ക് വയറുവേദനയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടര്‍ന്ന് അയിരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു.

    പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

    പീഡന വിവരം പുറത്തുപറഞ്ഞാല്‍ കുന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു.

  • യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ

    യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ

    തിരുവനന്തപുരം: കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ ജാർഖണ്ഡ് സ്വദേശി അറസ്റ്റിലായി.

    ജാർഖണ്ഡ് മോഡിവിന ചന്തോരിയിൽ മുഹമ്മദ് അൻവർ അൻസാരി (28) യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

    വിവാഹ വാഗ്ദാനം നൽകി യുവതിയെ കോവളത്തുള്ള റസ്റ്റോറന്റിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതോടെ വിവാഹം കഴിക്കാതെ കടന്നുകളയുകയും ആയിരുന്നു.

    യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയി അറിയിച്ചു.

  • ഒൻപതാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പൊലീസുകാരൻ റിമാൻഡിൽ

    ഒൻപതാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പൊലീസുകാരൻ റിമാൻഡിൽ

    ആര്യങ്കോട് : ഒൻപതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ പ്രതിയായ സിവിൽ പൊലീസ് ഓഫിസർ മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ(44) നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.

    വയർ വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരിയെ പരിശോധിച്ച ഡോക്ടറാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഉടൻതന്നെ ഡോക്ടർ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ചു. ഇവരുടെ ഇടപെടലിലാണ് ആര്യങ്കോട് പൊലീസ് പോക്സോ വകുപ്പ് ഉൾപ്പെടുത്തി കേസെടുത്തത്.

    2021ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാൾ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

    ഇടുക്കി മറയൂർ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനായ ഇയാളെ അന്വേഷണ സംഘം അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്.  തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.