Tag: പേരൂർക്കട

  • രോഗിയുമായി പോയ ആംബുലൻസിന് വഴിമാറിക്കൊടുക്കാതെ കാർ ഡ്രൈവർ; സംഭവം പേരൂർക്കടയിൽ

    രോഗിയുമായി പോയ ആംബുലൻസിന് വഴിമാറിക്കൊടുക്കാതെ കാർ ഡ്രൈവർ; സംഭവം പേരൂർക്കടയിൽ

    തിരുവനന്തപുരം : ആംബുലൻസിന് വഴിമാറിക്കൊടുക്കാതെ കാർ .

    ശനിയാഴ്ച രാത്രി പേരൂർക്കടയിലാണ് സംഭവം. നെടുമങ്ങാട് ഇരിഞ്ചയത്ത് നിന്ന് രോഗിയുമായി വന്ന ആംബുലൻസിനെയാണ് സൈഡ് കൊടുക്കാതെ കാർ ഡ്രൈവർ കിലോമീറ്ററുകളോളം തടഞ്ഞത്.

    ഇരിഞ്ചയത്ത് നിന്ന് രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. സൈറൻ മുഴക്കിയും ഹോണടിച്ചും പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും മാറിക്കൊടുക്കാൻ കാർ ഡ്രൈവർ തയാറായില്ല.

    ഒടുവിൽ പേരൂർക്കട ജംക്‌ഷൻ അടുത്തെത്തിയപ്പോഴാണ് കാറിനെ മറികടന്ന് ആംബുലൻസ് മുന്നോട്ടുപോയത്. ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ ജലീൽ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം : കവടിയാർ- അമ്പലമുക്ക് മെയിൻ റോഡിൽ ഇൻകം ടാക്സ് ഓഫീസിന് സമീപം, വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ

    25 -09-2025 വ്യാഴാഴ്ച രാത്രി 10 മണി മുതൽ 26-09-2025 വൈകിട്ട് 6 മണി വരെ പേരൂർക്കട ടാങ്കിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്ന

    പേരൂർക്കട, ഊളൻപാറ , പൈപ്പിന്മൂട്, ശാസ്തമംഗലം , വെള്ളയമ്പലം , കവടിയാർ , കുറവൻകോണം, പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം ,കുമാരപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നീ ഭാഗങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • പേരൂർക്കടയിൽ മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു

    പേരൂർക്കടയിൽ മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു

    തിരുവനന്തപുരം: പേരൂർക്കടയിൽ മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു.

    മോഷണ കേസ് പ്രതി അനൂപ് ആൻറണിയാണ് വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. തിരുവല്ലം പൊലീസ് പിടികൂടിയ പ്രതിയെ പേരൂർക്കട പൊലീസിന് കൈമാറുകയായിരുന്നു.

    പേരൂർക്കടയിൽ ഒരു ക്ഷേത്രമോഷണകേസിൽ അനൂപിനെ തിരക്കുന്നതിനിടെയാണ് തിരുവല്ലം പൊലീസ് പ്രതിയെ പട്രോളിംഗിനിടെ പിടികൂടിയത്. ഒരു കൈയിൽ മാത്രം വിലങ്ങ് ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിയ്ക്കായി ജില്ല മുഴുവൻ അന്വേഷണം തുടരുകയാണ്.

  • പേരൂർക്കടയിൽ വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

    പേരൂർക്കടയിൽ വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

    തിരുവനന്തപുരം : പേരൂർക്കടയിൽ വയോധികനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

    എൻ.സി.സി. നഗർ എൻ.ആർ.എ. ബി-15 വിപിൻഭവനിൽ അപ്പുക്കുട്ടൻ ആശാരിയെയാണ് (75) പേരൂർക്കട നെടുമ്പ്രം ലെയ്നിലെ കുളത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീണ നിലയിൽ കണ്ടത്.

    അഗ്നിരക്ഷാസേനയെത്തി പേരൂർക്കട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.