Tag: പേവിഷബാധ

  • പേവിഷബാധ; എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

    പേവിഷബാധ; എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

    തിരുവനന്തപുരം: പേവിഷ ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. പത്തനാപുരം സ്വദേശിയായ നിയ ഫൈസല്‍ ആണ് മരിച്ചത്.

    തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു.

    ഏപ്രില്‍ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു. പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് നിയ.

    വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു.

    മെയ് ആറിന് അവസാന വാക്‌സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു

  • തിരുവനന്തപുരം ജില്ലയിൽ തെരുവുനായ്ക്കൾക്കിടയിൽ പേവിഷബാധ കൂടുന്നതായി കണ്ടെത്തൽ

    തിരുവനന്തപുരം ജില്ലയിൽ തെരുവുനായ്ക്കൾക്കിടയിൽ പേവിഷബാധ കൂടുന്നതായി കണ്ടെത്തൽ

    തിരുവനന്തപുരം;ജില്ലയിൽ തെരുവുനായ്ക്കൾക്കിടയിൽ പേവിഷബാധ കൂടുന്നതായി കണ്ടെത്തൽ.

    സംശയാസ്പദമായി ചത്ത 90 തെരുവുനായ്ക്കളെ പരിശോധിച്ചപ്പോൾ അതിൽ 24 എണ്ണത്തിനും പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തി.

    ജില്ലയിലെങ്ങും തെരുവുനായ്ക്കളുടെ എണ്ണം പെരുകുമ്പോൾ ഈ കണക്ക് ആശങ്കപ്പെടുത്തുകയാണ്. ഏഴുമാസത്തിനിടെ ചത്ത നായ്ക്കളിൽ പാലോട് ആനിമൽ ഡിസീസസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

    നഗരത്തിൽ രണ്ടു തെരുവുനായ്ക്കൾ നാല്പതിലേറെപ്പേരെ കടിച്ചത് ഈയിടെയാണ്. പിടികൂടിയ നായ പിന്നീട് ചാവുകയും അതിനു പേവിഷമുണ്ടായിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

    ആയുർവേദ കോളേജ് ജങ്ഷനിലും വിളപ്പിൽശാലയിലും ആളുകളെ ആക്രമിച്ച നായ്ക്കളിലാണ് ഏറ്റവും ഒടുവിൽ പേവിഷബാധ സ്ഥിരീകരിച്ചത്.

  • വളർത്തുനായയുടെ നഖംകൊണ്ടു; പേവിഷബാധയേറ്റ് സ്‌ത്രീ മരിച്ചു

    വളർത്തുനായയുടെ നഖംകൊണ്ടു; പേവിഷബാധയേറ്റ് സ്‌ത്രീ മരിച്ചു

    പൂവത്തൂർ : വളർത്തുനായയുടെ നഖംകൊണ്ടതിനെത്തുടർന്ന് പേവിഷബാധയേറ്റ് സ്‌ത്രീ മരിച്ചു. പൂവത്തൂർ  ചരുവിളാകം അനു ഭവനിൽ ജയ്‌നി(44) ആണ് മരിച്ചത്.

    ജയ്‌നിയുടെ മകളെ രണ്ടരമാസം മുൻപ് വളർത്തുനായ കടിക്കുകയും ജയ്‌നിയുടെ കൈയിൽ നഖക്ഷതം ഏല്പിക്കുകയും ചെയ്തിരുന്നു.

    മകൾക്ക് അന്നുതന്നെ വാക്‌സിൻ എടുത്തു. ഒരുമാസം കഴിഞ്ഞ് ഈ നായ ചത്തു. എന്നാൽ, തന്റെ കൈയിൽ നായയുടെ നഖംകൊണ്ടത് ഇവർ ആരോടും പറയുകയോ വാക്‌സിൻ എടുക്കുകയോ ചെയ്തില്ല.

    മൂന്നുദിവസം മുൻപ് ക്ഷീണം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ ചികിത്സതേടി. പിറ്റേന്ന് അസ്വസ്ഥത കൂടിയപ്പോൾ ഡോക്ടർ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ മരിച്ചു.

  • പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    കിളിമാനൂർ : പേവിഷബാധയുടെ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

    പാപ്പാല, കടമ്പ്രവാരം കോളനിയിൽ പൂവത്തൂർവീട്ടിൽ മോഹനന്റെയും നളിനിയുടെയും മകൻ അഖിൽ(30) ആണ് മരിച്ചത്.

    ഒന്നിന്റെയും കടിയേറ്റതായും ആരോടും പറഞ്ഞിരുന്നില്ല. ഒരാഴ്ച മുൻപ് ശരീരത്തിൽ മുറിവുണ്ടായതിനെത്തുടർന്ന് കടയ്ക്കൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെനിന്നു മടങ്ങുംവഴിയാണ് രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.

    തുടർന്ന് കടയ്ക്കൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. നായയുടെ കടിയേറ്റതാകാമെന്ന് സംശയിക്കുന്നു.

  • മംഗലത്തുകോണത്ത് കുട്ടികളെ ഉള്‍പ്പെടെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    മംഗലത്തുകോണത്ത് കുട്ടികളെ ഉള്‍പ്പെടെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    ബാലരാമപുരം: മംഗലത്തുകോണത്ത് കുട്ടികളെ ഉള്‍പ്പെടെ കടിച്ച നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു.പാലോട് നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് തെളിഞ്ഞത്.

    സംഭവത്തെ തുടര്‍ന്ന് കടിയേറ്റ ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കാന്‍ നടപടി തുടങ്ങി.