Tag: പ്രധാനമന്ത്രി നരേന്ദ്രമോദി

  • കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും; പ്രധാനമന്ത്രി

    കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും; പ്രധാനമന്ത്രി

    തിരുവനന്തപുരം: കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

    കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെ സംബന്ധിച്ച് വികസനത്തിന് പുതിയ ദിശാബോധം വന്ന ദിവസമാണ് ഇന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    അമൃത് ഭാരത്, പാസഞ്ചർ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കളേയെന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഓരോ പദ്ധതികളെ കുറിച്ചും പറഞ്ഞത്.

    ‘കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഇന്ന് ഒരു പുതിയ ദിശാബോധം കൈവന്നു. രാജ്യത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള ആദ്യ ചുവട് ഇന്നുണ്ടാകും.

    വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂ. കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ഉണ്ടാകും. രാജ്യത്തെ മുഴുവൻ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ട്.കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും.

    തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം ഐതിഹാസികമാണ്. ഈ വിജയം കേരളത്തിൽ മാത്രമല്ല രാജ്യത്താകമാനം അലയടിക്കുകയാണ്. വികസിത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിജയമാണിത്. ഇടതുവലത് പാർട്ടികളുടെ അഴിമതി ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കും.ദരിദ്ര വിഭാഗങ്ങളുടെ വൈദ്യുതി ബിൽ കുറയ്‌ക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പാക്കി. 12 ലക്ഷത്തോളം വാർഷിക വരുമാനത്തിന് ആദായനികുതി ഒഴിവ് നൽകി.

    ഇതിലൂടെ കേരളത്തിലെ മദ്ധ്യവർഗക്കാർക്കും ശമ്പളം വാങ്ങുന്നവർക്കും പ്രയോജനം ലഭിച്ചു. മുൻപ് തെരുവിൽ കച്ചവടം ചെയ്യുന്നവരുടെ കാര്യം വലിയ കഷ്ടമായിരുന്നു. 100 രൂപയെങ്കിലും വായ്പയ്‌ക്ക് വലിയ പലിശയാണ് നൽകേണ്ടി വന്നത്.പിഎം സ്വ നിധി ഇതിനൊരു പരിഹാരമാണ്. ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാർക്ക് വായ്പ ലഭിക്കാൻ തുടങ്ങിയത് ഈ പദ്ധതി വഴിയാണ്. ഇന്ന് ഭാരത് സർക്കാർ പി എം സ്വ നിധി ക്രെഡിറ്റ് കാർഡുകളും നൽകി. തിരുവനന്തപുരത്തുനിന്ന് മാത്രം 6,000 പേർക്ക് ഈ ആനുകൂല്യം ലഭിച്ചു. ധനികർക്ക് മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നത്. ഇന്ന് തെരുവ് കച്ചവടക്കാരുടെ കൈയിലും സ്വാനിധി ക്രെഡിറ്റ് കാർഡ് ഉണ്ട്’- മോദി പറഞ്ഞു

  • പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്‌

    പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്‌

    തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ജനുവരി 23) തലസ്ഥാനത്തെത്തും.

    വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്‌ളാഗ് ഓഫ് കർമ്മങ്ങൾ എന്നിവ അദ്ദേഹം നിർവഹിക്കും.

    ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന  രാഷ്ട്രീയ  പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂർ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

  • പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി

    പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി

    തിരുവനന്തപുരം:  വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി.

    രാത്രി ഏഴേമുക്കാലോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനമിറങ്ങി.

    റോഡ് മാർഗം രാജ്ഭവനിലേക്ക് പുറപ്പെട്ടുന്ന മോദി രാത്രി ഗവർണർക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും.

    നാളെ രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത് എത്തും. ശേഷം തുറമുഖം നടന്ന് കാണും. പിന്നെ തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും

  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 വരെയും നഗരത്തിൽ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

    നാളെ രാവിലെ 5 മുതൽ ഉച്ചയ്ക്ക് 2 വരെ ആഭ്യന്തര വിമാനത്താവളം, ശംഖുമുഖം, ഓൾ സെയിന്റ്സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പൗണ്ട്കടവ് വരെയുള്ള റോഡിലും ഓൾ സെയിന്റ്സ് ജംക്‌ഷൻ മുതൽ ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, വിജെടി, സ്പെൻസർ ജംക്‌ഷൻ,‍ സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെൻട്രൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേൽപറഞ്ഞ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

    ബുധൻ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ആഭ്യന്തര വിമാനത്താവളം, ശംഖുമുഖം, ഓൾ സെയിന്റ്സ്, ചാക്ക, ഈഞ്ചയ്ക്കൽ വരെയുള്ള റോഡിലും വാഹന നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡുകൾക്ക് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

    ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.

    വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ, കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ വഴിയും രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈഓവർ, ഈഞ്ചയ്ക്കൽ, അനന്തപുരി ആശുപത്രി, സർവീസ് റോഡ് വഴിയും പോകണം.

    സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങൾ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളിൽ ആളുകളെ ഇറക്കിയശേഷം വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ടിലോ, കോവളം ബൈപാസിൽ ഈഞ്ചയ്ക്കൽ മുതൽ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാർക്ക് ചെയ്യണം