Tag: മുങ്ങി മരിച്ചു

  • പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

    പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

    തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.

    തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്.

    സിബിനയും മൂന്നു മക്കളും ബന്ധുവുമടക്കം അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. അഞ്ചുപേരും അപകടത്തിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി മൂന്നുപേരെ രക്ഷപ്പെടുത്തി. അപ്പോഴേക്കും സിബിനയും മകൻ സിയാനും പുഴയിൽ മുങ്ങിപോവുകയായിരുന്നു. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

  • പോത്തൻകോട് സ്വദേശികൾ മുങ്ങി മരിച്ചു

    പോത്തൻകോട് സ്വദേശികൾ മുങ്ങി മരിച്ചു

    തിരുവനന്തപുരം: കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.

     പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് മരിച്ചത്.

    കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും.

  • പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥി മുങ്ങി മരിച്ചു

    പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥി മുങ്ങി മരിച്ചു

    നാഗർകോവിൽ : പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. പന്തളം, പേരടികൽ സ്വദേശി രാജന്റെ മകൻ റോജിന്‍ രാജ് (19) ആണ് മരിച്ചത്.

    കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം കളിയിക്കാവിളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായിരുന്ന റോജിന്‍ അവിടെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

    കഴിഞ്ഞ ദിവസം അവധി ആയിരുന്നതിനാൽ സുഹൃത്തുക്കളടക്കം ഒന്‍പത് അംഗ സംഘമാണ് പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ എത്തിയത്.

    റോജിന്‍ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

  • പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

    പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

    ആര്യനാട്:  പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആര്യനാട് മലയടിയിൽ സ്വദേശി ആരോമൽ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

    വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളത്തിലാണ് ആരോമൽ മുങ്ങിമരിച്ചത്. രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണ് ആരോമൽ.

    തിരിച്ചെത്താൻ വൈകിയത് കൊണ്ട് അമ്മ കുളത്തിനടുത്തേക്ക് തിരക്കി ചെന്നു. എന്നാൽ കുളത്തിൽ മകൻ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് അമ്മ കണ്ടത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു

  • സ്കൂള്‍ വിട്ട് കൂട്ടുകാരോടൊപ്പം കരമനയാറ്റില്‍ കുളിക്കാൻ ഇറങ്ങി; ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

    സ്കൂള്‍ വിട്ട് കൂട്ടുകാരോടൊപ്പം കരമനയാറ്റില്‍ കുളിക്കാൻ ഇറങ്ങി; ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

    അരുവിക്കര :കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവ എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥി ബിജിൻ (13) ആണ് മരിച്ചത്.

    സ്കൂൾ വിട്ട് നാല് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ബിജിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

  • കല്ലാറിൽ യുവാവ് മുങ്ങി മരിച്ചു

    കല്ലാറിൽ യുവാവ് മുങ്ങി മരിച്ചു

    വിതുര : പ്രാർഥനയിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദിയിൽ താവയ്ക്കൽ ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    പിരപ്പൻകോട് വാദ്ധ്യാരുക്കോണം തടത്തരികത്ത്‌ വീട്ടിൽ വിൽസൺ എസ്തർ ദമ്പതികളുടെ മകൻ വിനേഷ് (34) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് പ്രാർഥനയ്ക്ക് പങ്കെടുക്കാൻ വിതുരയിൽ എത്തിയത്.തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കല്ലാറിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.

    മുങ്ങി താഴ്ന്ന വിനേഷിനെ കൂടെയുണ്ടായവരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിരപ്പൻകോട്ട് ഓട്ടോ ഡ്രൈവർ ആയിരുന്നു വിനേഷ്,സഹോദരൻ വിജേഷ്