Tag: മൃതദേഹം കണ്ടെത്തി

  • മുതലപ്പൊഴിയിൽ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

    മുതലപ്പൊഴിയിൽ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

    പെരുമാതുറ : മുതലപ്പൊഴിയിൽ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

    പെരുമാതുറ വലിയവിളാകത്തിൽ സജീർ-ബുഷ്റ ദമ്പതിമാരുടെ മകൻ ഷഹാൻ(19) ആണ് മരിച്ചത്.

    മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെ ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിൽനിന്ന് കടലിൽ വീഴുകയായിരുന്നു.കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല

  • പുത്തൻതോപ്പിൽ കടലിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

    പുത്തൻതോപ്പിൽ കടലിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

    കഠിനംകുളം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

    പ്ലസ് വൺ വിദ്യാർഥിയായ കണിയാപുരം സിങ്കപ്പൂർ മുക്ക്, തെങ്ങുവിള മാധവത്തിൽ ഗിരീഷ് കുമാറിന്റെയും സജിതകുമാരിയുടെയും മകൻ അഭിജിത്ത്(16)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

    രാവിലെ പുത്തൻതോപ്പ് കടലിൽ മത്സ്യബന്ധന വലയിൽ കുരുങ്ങിയാണ് അഭിജിത്തിൻ്റെ മൃതദേഹം ലഭിച്ചത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താണ മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.

    അഭിജിത്തിനൊപ്പം നബീൽ എന്ന വിദ്യാർഥിയും തിരയിൽപെട്ട് കാണാതായിട്ടുണ്ട്. നബീലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

  • പൊൻമുടിയിൽ കൊക്കയിലേക്ക് ചാടി 62കാരൻ; മൃതദേഹം കണ്ടെത്തി

    പൊൻമുടിയിൽ കൊക്കയിലേക്ക് ചാടി 62കാരൻ; മൃതദേഹം കണ്ടെത്തി

    വിതുര: പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ ആര്യനാട് സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു.

    ഇന്ന് ഉച്ചയോടെയായിരുന്നു ആര്യനാട് കുന്നുനട സ്വദേശി അബ്ദുൾ വാഹീദ് (62) പൊന്മുടി മലമുകളിൽ നിന്നും ചാടിയത്.

    പൊന്മുടിയിലേക്ക് വന്ന വിനോദ സഞ്ചാരികൾ വഴിയരികിൽ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.

    22ാം വളവിന് സമീപം താഴേക്ക് ചാടിയെന്ന സൂചന ലഭിച്ച പൊലീസ് സമീപത്ത് പരിശോധന നടത്തിയപ്പോൾ മൊബൈൽ ഫോണും ബാങ്ക് രേഖകളും ലഭിച്ചു. ഇതിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പിന്നാലെ ഫോണിൽ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ കാട്ടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെടുത്തിരുന്നു.

    പിന്നാലെ വിതുര യൂണിറ്റിൽ നിന്നും തിരുവനന്തപുരം യൂണിറ്റിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് റോപ്പ് ഉപയോഗിച്ച് മണിക്കൂറുകൾ നേരത്തെ പരിശ്രമത്തിനൊടുവിൽ 200 അടിയോളം താഴ്ചയിൽ നിന്നും മൃതദേഹം മുകളിലെത്തിച്ചത്.

    ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിന്നും രാവിലെ കാണാതായതിനെത്തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകാനിരിക്കെയാണ് മരണവാർത്ത എത്തുന്നത്.

  • മങ്കയം വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി

    മങ്കയം വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി

    പാലോട് : മങ്കയം അടിപ്പറമ്പ് വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി.

    മടത്തറ- ശാസ്താംനട – വലിയ പുലിക്കോട് ചതുപ്പിൽ ബാബുവിന്റെ (50) മൃതദേഹം ആണ് കണ്ടെത്തിയത്. ഇയാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതെന്നാണ് ഉയരുന്ന സംശയം.

    കഴിഞ്ഞ ബുധനാഴ്ച്ച ശാസ്താം നടയിലെ വീട്ടിൽ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും തിരികെ വീട്ടിൽ എത്തിയിരുന്നില്ല.

    തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധു വീട്ടിൽ എത്തിയില്ലെന്ന് മനസ്സിലായി. തുടർന്ന് ബന്ധുകൾ വനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

  • തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി;ഒരാളുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി;ഒരാളുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി.

    കാണാതായവരിൽ ഒരാള്‍ മരിച്ചു. മൂന്ന് വ്യത്യസ സ്ഥലങ്ങളിലാണ് കൂട്ടുകാരുമൊത്ത് കുളക്കാനിറങ്ങിയവർ തിരിയിൽപ്പെട്ട് കാണാതായത്. സെൻറ് ആഡ്രൂസിലും മര്യനാടും അഞ്ചുതെങ്ങിലുമാണ് മൂന്നുപേരെ കാണാതായത്.

    രാവിലെ പത്തു മണിയോടെയാണ് സെന്‍റ് ആഡ്രൂസിൽ മൂന്നു സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ നെവിനെയാണ് ആദ്യം കാണാതായത്.

    ഉച്ചയ്ക്ക് മര്യനാട് സ്വദേശി ജോഷ്വോയെയാണ് കടലിൽ കാണാതായത്. കടയ്ക്കാവൂർ സ്വദേശി അരുണിനെയാണ് അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് കാണാതായത്.

    കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും മൂന്നുപേരിൽ ഒരാളെ മാത്രമാണ് വൈകിടോടെ കണ്ടെത്താാനായത്. മര്യനാട് കടലിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

    മര്യനാട് അർത്തിയിൽ പുരയിടത്തിൽ ജോഷ്വാ (19) ആണ് മരിച്ചത്. ഒരു ഭാഗത്ത് തെരച്ചിൽ നടക്കുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. ജോഷ്വയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

  • മരുതൂർ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ സംഭവം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

    മരുതൂർ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ സംഭവം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

    ഇന്നലെ ഉച്ചയ്‌ക്കാണ് അപകടമുണ്ടായത്. മരുതൂർ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.

    രണ്ട് പേരായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇതിൽ വാഹനം ഓടിച്ചിരുന്ന ആളെ രക്ഷപ്പെടുത്തി. യാത്രക്കാരനായ മരുതൂർ സ്വദേശി വിജയനെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

    തുടർച്ചയായി മഴ പെയ്തതിനാൽ അപകടസമയം തോട്ടിൽ ഒഴുക്ക് കൂടുതലായിരുന്നു. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

  • മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

    പുതുക്കുറിച്ചി സ്വദേശി ജോണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്.

    മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ ഒഴുക്കില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടു.

  • പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

    പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

    പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ്‌ കണ്ടെത്തിയത്. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടത്.

    പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.

    വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മെൽബിനെ കടലിൽ കാണാതാകുകയായിരുന്നു.

    ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.

  • വര്‍ക്കല പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി

    വര്‍ക്കല പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി

    വര്‍ക്കല: പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി.

    വർക്കല പുത്തൻ ചന്തയിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ ആണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

    50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പാന്‍റും ഷർട്ടും ആണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.