Tag: യാത്രക്കാർ

  • തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; വലഞ്ഞ് യാത്രക്കാർ

    തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; വലഞ്ഞ് യാത്രക്കാർ

    തിരുവനന്തപുരം: തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാന സർവ്വീസാണ് വൈകുന്നത്.

    സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകുന്നതെന്ന് ജീവനക്കാർ അറിയിച്ചു. യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല.

    യാത്രക്കാർക്ക് നാലു മണിക്ക് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബെഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.

  • എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി;വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാർ, പ്രതിഷേധം

    എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി;വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാർ, പ്രതിഷേധം

    തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

    തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈൻ, കപവൈറ്റ് വിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും ഇവര്‍ പ്രതികരിച്ചു.

    രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്.

    അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.

  • 44 ലക്ഷം യാത്രക്കാർ; റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം

    44 ലക്ഷം യാത്രക്കാർ; റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടേയും വിമാന സർവീസുകളുടേയും എണ്ണത്തിൽ റെക്കോഡ് വർധന.

    2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ തിരുവനന്തപുരം വിമാനത്താവളം വഴി 4.4 ദശലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി അധികൃതർ വ്യക്തമാക്കി. 2022-2023-ലെ യാത്രക്കാരുടെ എണ്ണം 3.46 ദശലക്ഷമായിരുന്നു.

    യാത്രക്കാരിൽ 2.42 ദശലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.98 ദശലക്ഷം പേർ അന്താരാഷ്ട്ര യാത്രക്കാരും. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരിൽ ഏറ്റവുമധികം പേർ യാത്രചെയ്തത് ഷാർജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിൽ ബെം​ഗളൂരുവിലേക്കും.

    തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം വന്നുപോയ വിമാനങ്ങളുടെ സർവീസുകളിലും വൻ വർധനവുണ്ടായി. 29,778 എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ വർധനവാണ് ഉണ്ടായതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. മുൻവർഷത്തിൽ ഇത് 24,213 ആയിരുന്നു. 23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

  • യാത്രക്കാർ കൈകാണിച്ചാൽ സീറ്റുണ്ടെങ്കിൽ ഏതു സ്ഥലത്തും ബസ് നിർത്തണം; നിർദേശവുമായി കെഎസ്ആർടിസി എംഡി

    യാത്രക്കാർ കൈകാണിച്ചാൽ സീറ്റുണ്ടെങ്കിൽ ഏതു സ്ഥലത്തും ബസ് നിർത്തണം; നിർദേശവുമായി കെഎസ്ആർടിസി എംഡി

    തിരുവനന്തപുരം: യാത്രക്കാർ കൈകാണിച്ചാൽ സീറ്റുണ്ടെങ്കിൽ ഏതു സ്ഥലത്തും ബസ് നിർത്താൻ നിർദേശവുമായി കെഎസ്ആർടിസി എംഡി.

    മിന്നൽ സർവീസുകൾ ഒഴികെയുള്ള ബസുകൾക്കാണ് നിർദ്ദേശം ബാധകം. രാത്രി 10 മുതൽ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിർദേശമുണ്ട്.

    ഭക്ഷണത്തിനായി ബസ് നിർത്തുന്നത് വൃത്തിയുള്ള ശുചിമുറികൾ ഉള്ള ഹോട്ടലുകളായിരിക്കണമെന്നതാണ് മറ്റൊരു നിർദേശം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ശുചിമുറികൾ ഉണ്ടെന്നും ഉറപ്പാക്കണം. മദ്യപിച്ചു ജോലിക്കു കയറുന്നതു തടയാൻ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബ്രത്ത് അനലൈസർ പരിശോധന നടത്താനും തീരുമാനിച്ചു