Tag: യുവാവ് മുങ്ങിമരിച്ചു

  • നെയ്യാറിൽ യുവാവ് മുങ്ങിമരിച്ചു

    നെയ്യാറിൽ യുവാവ് മുങ്ങിമരിച്ചു

    പാറശ്ശാല : നെയ്യാറിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.

    കാഞ്ഞിരംകുളം ലൂർദുപുരം പ്രഫിൻ ഭവനിൽ ജയകുമാറിന്റെയും ജ്യോതിയുടെയും മകൻ പ്രഭുൽ (24) ആണ് മരിച്ചത്.

    തിങ്കളാഴ്ച വൈകീട്ട് പ്രഭുലും മൂന്ന് സുഹൃത്തുക്കളും ചാലക്കര വട്ടംകടവിൽ മീൻപിടിക്കുന്നതിനായി എത്തിയിരുന്നു.

    മീൻപിടിച്ചശേഷം നെയ്യാറിൽ നീന്തവേ കയത്തിൽ പ്രഭുൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൂവാർ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രഭുലിനെ മരിച്ചനിലയിൽ കയത്തിൽനിന്നു പുറത്തെടുത്തു.

  • വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

    വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

    കല്ലറ: വാമനപുരം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കല്ലറ താളിക്കുഴി സ്വദേശി മനോജ് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം.

    നാല് കൂട്ടുകാരുമൊത്ത് കുളിയ്ക്കാൻ താവയ്ക്കൽ കടവിൽ ഇറങ്ങിയതായിരുന്നു. മനോജ് കയത്തിൽ മുങ്ങി പോകുന്നത് കണ്ട് കൂടെ ഉള്ളവർ നിലവിളിച്ചു. തുടർന്ന് നാട്ടുകാർ എത്തിയെങ്കിലും മനോജിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.