തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ രാജ്യം തന്നെ ഉറ്റുനോക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ.
ആദ്യം ശശി തരൂർ മുന്നിട്ട് നിന്നെങ്കിലും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇപ്പോൾ മുന്നിട്ട് നിൽക്കുകയാണ്.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ രാജ്യം തന്നെ ഉറ്റുനോക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ.
ആദ്യം ശശി തരൂർ മുന്നിട്ട് നിന്നെങ്കിലും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇപ്പോൾ മുന്നിട്ട് നിൽക്കുകയാണ്.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിന് മുന്നോടിയായി പോളിങ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി.
രാവിലെ എട്ട് മുതലാണു പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. ഓരോ നിയോജക മണ്ഡലങ്ങൾക്കും വേണ്ടി സജ്ജീകരിച്ചിരിക്കുന്ന വിതരണ ഡെസ്‌കുകൾ വഴിയാണ് പോളിങ്ങിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തത്.

തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് പരസ്യ പ്രചാരണങ്ങൾ സമാപിച്ചു.
കലാശക്കൊട്ടിനിടെ വിവിധയിടങ്ങളിൽ എൽഡിഎഫ്–യുഡിഎഫ്–ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി.
വൈകിട്ട് ആറുമണിയോടെയാണു പരസ്യ പ്രചാരണങ്ങൾ സമാപിച്ചത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കുറുകളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ളത്.
നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ശംഖുംമുഖം ബീച്ചിൽ മണൽ ശില്പം തീർത്തു.
പൂവച്ചൽ സ്വദേശി ആർടിസ്റ്റ് അഖിലേഷിന്റെ നേതൃത്വത്തിലാണ് മണൽ ശില്പം ഒരുക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും.
കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു

തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ വേറിട്ട പ്രചാരണവുമായി ജില്ലാ സ്വീപ്.
കടലിലും ആകാശത്തും സാഹസിക വിനോദങ്ങളിലൂടെ, സമ്മതിദാനത്തിന്റെ പ്രധാന്യം പൊതുസമൂഹത്തെ ഓർമിപ്പിച്ച് ജില്ലാ സ്വീപ് നടത്തിയ ബോധവത്കരണ പരിപാടി ജനശ്രദ്ധയാകർഷിച്ചു.
ജില്ലാ സ്വീപ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, സാഹസിക വിനോദ ക്ലബ്ബായ ബോണ്ട് സഫാരി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോവളം ബീച്ചിൽ പാരസെയ്‌ലിങും സ്‌കൂബാ ഡൈവിങും സംഘടിപ്പിച്ചു.
പ്രചാരണത്തിലെ വ്യത്യസ്തത ബീച്ചിലെത്തിയവരെയും ഏറെ ത്രസിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ സംഘടിപ്പിച്ചത്.
ജില്ലാ സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ, സ്വീപ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. കൂടാതെ നഗരപ്രദേശത്തെ വോട്ടർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെള്ളയമ്പലം മാനവീയം വീഥിയിൽ മ്യൂസിക് ബാൻഡ് ഷോയും ജില്ലാ സ്വീപ് സംഘടിപ്പിച്ചു.

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള സമയം നാളെ മാർച്ച് 25 തിങ്കളാഴ്ച അവസാനിക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുൻപു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്.
18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in/signup എന്ന ലിങ്കില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്യണം. അപേക്ഷകര്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും.

തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് താൻതന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം.പി.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോൾ മനസ് മാറി. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണ്, തരൂർ പറഞ്ഞു.
മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദിമത്സരിച്ചാലും താൻ ജയിക്കും എന്നായിരുന്നു തരൂരിന്റെ മറുപടി.