Tag: ലോക്‌സഭാ തിരഞ്ഞെടുപ്പ്

  • ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് ജില്ലാ കളക്ടര്‍

    ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് ജില്ലാ കളക്ടര്‍

    തിരുവനന്തപുരം:ലോക്സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ് അറിയിച്ചു.

    പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടര്‍.

    ജില്ലയില്‍ ആകെ 2,730 ബൂത്തുകളാണ് ഉള്ളത്. അതില്‍ 1,307 ബൂത്തുകള്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും 1,423 ബൂത്തുകള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലുമാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

    ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ 26 ഉം ആറ്റിങ്ങലില്‍ 15 ഉം മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും.

    ജില്ലയില്‍ 134 പ്രശ്‌ന ബാധിത ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 125 എണ്ണം തിരുവനന്തപുരം മണ്ഡലത്തിലും ഒന്‍പതെണ്ണം ആറ്റിങ്ങലിലുമാണ്. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ (ആബ്‌സന്റി ഷിഷ്റ്റഡ് വോട്ടര്‍) കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

  • ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം സമാപിച്ചു

    ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം സമാപിച്ചു

    തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് പരസ്യ പ്രചാരണങ്ങൾ സമാപിച്ചു.

    കലാശക്കൊട്ടിനിടെ വിവിധയിടങ്ങളിൽ എൽഡിഎഫ്–യുഡിഎഫ്–ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി.

    വൈകിട്ട് ആറുമണിയോടെയാണു പരസ്യ പ്രചാരണങ്ങൾ സമാപിച്ചത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കുറുകളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ളത്.

    നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ

  • തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം

    തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം

    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനം.

    സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതൽ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടച്ചിടുക.

    24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.

  • ലോക്‌സഭാ തിരഞ്ഞെടുപ്പ്; ക്വിസ് മത്സരത്തിന്റെ മെഗാ ഫൈനൽ ഇന്ന് തിരുവനന്തപുരത്ത്

    ലോക്‌സഭാ തിരഞ്ഞെടുപ്പ്; ക്വിസ് മത്സരത്തിന്റെ മെഗാ ഫൈനൽ ഇന്ന് തിരുവനന്തപുരത്ത്

    തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാ ഫൈനൽ ചൊവ്വാഴ്ച തിരുവനന്തപുരത്തു നടക്കും. ശംഖുംമുഖത്തെ സുനാമി പാർക്കിൽ ആറിനാണ് മത്സരം.

    സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലായി നടന്ന പ്രാഥമികഘട്ട മത്സരങ്ങളിൽ വിജയിച്ചെത്തിയ 18 ടീമുകളിൽനിന്ന് പ്രിലിമിനറിയിൽ തിരഞ്ഞെടുക്കുന്ന ആറ് ടീമുകളാണ് മെഗാ ഫൈനലിൽ മത്സരിക്കുക.

    നാലിന് പ്രിലിമിനറി മത്സരം ആരംഭിക്കും. പ്രാഥമികഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. മെഗാഫൈനലിലെ വിജയികൾക്ക് 10,000, 8000, 6000 രൂപ എന്നിങ്ങനെയും.

  • ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് തുടങ്ങി

    ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് തുടങ്ങി

    തിരുവനന്തപുരം:ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു.

    കമ്മീഷനിങ് കേന്ദ്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് സന്ദർശിച്ചു.

    വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ (വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം), മണക്കാട് ജി.എച്ച്.എസ്.എസ് (തിരുവനന്തപുരം നിയമസഭാ മണ്ഡലം), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കോട്ടൺഹിൽ (നേമം നിയമസഭാ മണ്ഡലം) എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടർ സന്ദർശനം നടത്തിയത്.

    കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ചിരിക്കുന്ന മോക്‌പോളിങ് സ്‌റ്റേഷനുകളും സ്‌ട്രോങ് റൂമുകളും കളക്ടർ പരിശോധിച്ചു.

     

    വോട്ടെടുപ്പിനായി ഇവിഎം മെഷീനുകളെ സജ്ജമാക്കുകയാണ് കമ്മിഷനിങ് പ്രക്രിയ. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുന്ന ബാലറ്റ് പേപ്പറുകൾ ക്രമീകരിക്കുകയും വിവിപാറ്റ് മെഷീനിൽ സ്ലിപുകൾ സജ്ജീകരിക്കുകയും ചെയ്യും. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കമ്മീഷനിങ് നടപടികൾ നടക്കുന്നത്. ഇതോടൊപ്പം തന്നെ മോക്‌പോളിങിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 20 വരെയാണ് കമ്മീഷനിങിനുള്ള സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. അതത് നിയമസഭാ മണ്ഡലങ്ങളിലെ എ.ആർ.ഒമാരുടെ നേതൃത്വത്തിലാണ് കമ്മീഷനിങ് നടപടികൾ നടക്കുന്നത്.

     

    എസ്.എൻ കോളേജ്(വർക്കല), ഗവ.ബോയ്സ് ഹയർസെക്കണ്ടറി സ്‌കൂൾ(ആറ്റിങ്ങൽ), ഗവൺമെന്റ് കോളേജ് ആറ്റിങ്ങൽ(ചിറയിൻകീഴ്), നെടുമങ്ങാട് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ (നെടുമങ്ങാട്), ശ്രീ നാരായണവിലാസം ഹയർസെക്കണ്ടറി സ്‌കൂൾ ആനാട് (വാമനപുരം), ലയോള സ്‌കൂൾ ശ്രീകാര്യം(കഴക്കൂട്ടം), പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ(വട്ടിയൂർക്കാവ്), മണക്കാട് ജി.എച്ച്.എസ്.എസ് (തിരുവനന്തപുരം), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കോട്ടൺഹിൽ(നേമം), ഗവ.ടെക്നിക്കൽ ഹൈസ്‌കൂൾ, മഞ്ച(അരുവിക്കര), ജി.വി.എച്ച്.എസ്.എസ് (പാറശാല,) ക്രിസ്ത്യൻ കോളേജ് (കാട്ടാക്കട), ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ, നെയ്യാറ്റിൻകര(കോവളം), ഗവ.ബോയ്സ് ഹയർസെക്കണ്ടറി സ്‌കൂൾ ,നെയ്യാറ്റിൻകര (നെയ്യാറ്റിൻകര) എന്നിവിടങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

  • ലോക്‌സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിൽ 20 സ്ഥാനാർത്ഥികൾ

    ലോക്‌സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിൽ 20 സ്ഥാനാർത്ഥികൾ

    തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമായി 20 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

    തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 13 സ്ഥാനാർത്ഥികളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികളുമാണുള്ളത്. തിരുവനന്തപുരം മണ്ഡലത്തിൽ 22 പേരാണ് നാമനിർദേശ പത്രിക നൽകിയത്.

    അതിൽ ഒൻപത് പേരുടെ പത്രിക തള്ളി. ആറ്റിങ്ങൽ മണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകിയ 14ൽ, ഏഴ് പേരുടെ പത്രിക തള്ളി. അപൂർണമായ പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.

    തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ആറ്റിങ്ങൽ മണ്ഡലം വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സി എന്നിവരുടെ നേതൃത്വത്തിലാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടന്നത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പൊതു നിരീക്ഷകൻ ആഷീഷ് ജോഷിയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം പൊതു നിരീക്ഷകൻ രാജീവ് രഞ്ജനും സന്നിഹിതരായിരുന്നു.

    തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സാധുവായി നാമനിർദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികൾ

    പന്ന്യൻ.പി.രവീന്ദ്രൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), ശശി തരൂർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), രാജീവ് ചന്ദ്രശേഖർ (ഭാരതീയ ജനതാ പാർട്ടി), രാജേന്ദ്രൻ.എസ് (ബഹുജൻ സമാജ് പാർട്ടി), മിനി.എസ് (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)), ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), സുശീലൻ.എസ് (സ്വതന്ത്രൻ), ജെന്നിഫർ.ജെ.റസൽ (സ്വതന്ത്രൻ), സുബി.എസ്.എം(സ്വതന്ത്രൻ), മോഹനൻ.ഡി (സ്വതന്ത്രൻ), നിശാന്ത് ജി രാജ് (സ്വതന്ത്രൻ), ശശി.എസ് (സ്വതന്ത്രൻ), ഷൈൻ ലാൽ (സ്വതന്ത്രൻ)

     

    നാമനിർദേശ പത്രിക തള്ളിയവരുടെ വിവരങ്ങൾ

    അരുൺ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സി.പി.ഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ഡമ്മി സ്ഥാനാർത്ഥി), വി.വി രാജേഷ് (ഭാരതീയ ജനതാ പാർട്ടി., ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഡമ്മി സ്ഥാനാർത്ഥി), റഹുമ്മുദ്ദീൻ (സ്വതന്ത്രൻ), വിനോദ് .എസ്.വി (വിടുതലൈ ചിരുതയ്ഗൾ കട്ച്ചി), മിത്രാ കുമാർ (സ്വതന്ത്രൻ), ജെയ്ൻ വിൽസൺ (സ്വതന്ത്രൻ), ഷിർലി ജോൺ (സ്വതന്ത്രൻ), ജോസഫ് ജോൺ (സ്വതന്ത്രൻ), അഖിൽ എം.എ (സ്വതന്ത്രൻ)

     

     

    *ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ സാധുവായി നാമനിർദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികൾ*

     

    അഡ്വ.അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), വി.ജോയി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)), വി. മുരളീധരൻ (ഭാരതീയ ജനതാ പാർട്ടി), സുരഭി.എസ് (ബഹുജൻ സമാജ് പാർട്ടി ), പ്രകാശ്.എസ്(സ്വതന്ത്രൻ), പ്രകാശ് പി.എൽ (സ്വതന്ത്രൻ),സന്തോഷ്.കെ (സ്വതന്ത്രൻ)

     

    *നാമനിർദേശ പത്രിക തള്ളിയവരുടെ വിവരങ്ങൾ*

     

    രാജശേഖരൻ നായർ.എസ് (ഭാരതീയ ജനതാ പാർട്ടി, ബി.ജെ.പി സ്ഥാനാർത്ഥി വി.മുരളീധരന്റെ ഡമ്മി സ്ഥാനാർത്ഥി) , അജയകുമാർ.സി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), സി.പി.ഐ(എം) സ്ഥാനാർത്ഥി വി.ജോയിയുടെ ഡമ്മി സ്ഥാനാർത്ഥി),വിനോദ്. കെ ( ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി), മുഹമ്മദ് ഫൈസി.എൻ (സ്വതന്ത്രൻ), വിവേകാനന്ദൻ.കെ (സ്വതന്ത്രൻ), അനിൽകുമാർ ജി.ടി (സ്വതന്ത്രൻ), വിനോദ് രാജ്കുമാർ (അഖില കേരള തൃണമൂൽ പാർട്ടി)

     

    ഏപ്രിൽ എട്ടിനാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി.

  • ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ ആറ് പേർ കൂടി നാമനിർദേശ പത്രിക നൽകി

    ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ ആറ് പേർ കൂടി നാമനിർദേശ പത്രിക നൽകി

    തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച (ഏപ്രിൽ മൂന്ന്) ആറ് പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു.

    തിരുവനന്തപുരം മണ്ഡലത്തിൽ രണ്ട് പേരും ആറ്റിങ്ങൽ മണ്ഡലത്തിൽ നാല് പേരും പുതിയതായി പത്രിക നൽകി.

    തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂർ (ഐഎൻസി), എസ്. രാജേന്ദ്രൻ (ബി.എസ്.പി) എന്നിവർ വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പത്രിക സമർപ്പിച്ചു. ശശി തരൂർ മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്.

    മിനി.എസ് (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)) രണ്ടാമത്തെ സെറ്റ് പത്രികയും നൽകി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ ഒൻപത് പേരാണ് പത്രിക നൽകിയത്. 15 നാമനിർദേശ പത്രികകളാണ് മണ്ഡലത്തിൽ ലഭിച്ചത്.

    ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ വി.ജോയ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), അജയകുമാർ.സി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), വിനോദ്.കെ (സ്വതന്ത്രൻ), സുരഭി.എസ് (ബഹുജൻ സമാജ് പാർട്ടി ) എന്നിവർ നാമനിർദേശ പത്രിക വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സിക്ക് സമർപ്പിച്ചു.

    വി.ജോയ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), മൂന്ന് സെറ്റ് പത്രികയും സുരഭി.എസ് (ബഹുജൻ സമാജ് പാർട്ടി ) രണ്ട് സെറ്റ് പത്രികയും നൽകി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ ആറ് പേർ നാമനിർദേശ പത്രിക നൽകി. 10 നാമനിർദേശ പത്രികകളാണ് മണ്ഡലത്തിൽ ലഭിച്ചത്.

    നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള അവസാനദിവസമായ നാളെ (ഏപ്രിൽ നാല് ) രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ പത്രിക നൽകാം. ഏപ്രിൽ അഞ്ചിനാണ്  സൂക്ഷ്മ പരിശോധന. ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി.

  • ലോക്‌സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് മൂന്ന് സ്ഥാനാർത്ഥികൾ കൂടി പത്രിക നൽകി

    ലോക്‌സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് മൂന്ന് സ്ഥാനാർത്ഥികൾ കൂടി പത്രിക നൽകി

    തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ഇന്ന് മൂന്ന് സ്ഥാനാർത്ഥികൾ പുതിയതായി നാമനിർദേശ പത്രിക നൽകി.

    പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ), അരുൺ (സി.പി.ഐ), സുബി.എസ് (സ്വതന്ത്രൻ) എന്നിവർ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജിന് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

    പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ) മൂന്ന് സെറ്റ് പത്രികകളാണ് നൽകിയത്. സുശീലൻ എസ് (സ്വതന്ത്രൻ) രണ്ടാമത്തെ സെറ്റ് നാമനിർദേശ പത്രികയും സമർപ്പിച്ചു.

    ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ വി.മുരളീധരൻ (ബി.ജെ.പി) രണ്ടാമത്തെ സെറ്റ് പത്രിക വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രംജി സിയ്ക്ക് നൽകി. തിരുവനന്തപുരം മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികളും ആറ്റിങ്ങൽ മണ്ഡലത്തിൽ രണ്ട് സ്ഥാനാർത്ഥികളുമാണ് ഇതുവരെ പത്രിക നൽകിയിട്ടുള്ളത്.

    നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ നാലാണ് . രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് പത്രികാസമർപ്പണം. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട് ആണ്.

  • ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യദിനം തിരുവനന്തപുരം മണ്ഡലത്തിൽ നാല് പത്രികകൾ

    ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യദിനം തിരുവനന്തപുരം മണ്ഡലത്തിൽ നാല് പത്രികകൾ

    തിരുവനന്തപുരം :2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം തുടങ്ങി.

    ആദ്യദിവസം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മൂന്ന് സ്വതന്ത്രർ ഉൾപ്പെടെ നാല് സ്ഥാനാർത്ഥികളുടെ പത്രികകളാണ് ലഭിച്ചത്.

    ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ), മിനി.എസ് (എസ്.യു.സി.ഐ), സുശീലൻ.എം (സ്വതന്ത്രൻ), ജെന്നിഫർ.ജെ.റസൽ (സ്വതന്ത്രൻ) എന്നിവർ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പത്രിക നൽകി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ആദ്യദിനം സ്ഥാനാർത്ഥികളാരും പത്രിക നൽകിയിട്ടില്ല.

    മാർച്ച് 28, 30, ഏപ്രിൽ രണ്ട്, മൂന്ന്, നാല് തിയതികളിൽ രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. തിരുവനന്തപുരം മണ്ഡലത്തിൽ വരണാധികാരിയുടെയോ ഉപവരണാധികാരി സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അശ്വതി ശ്രീനിവാസിന്റെ മുൻപാകയോ നോമിനേഷൻ നൽകാവുന്നതാണ്.

     

    ആറ്റിങ്ങൽ മണ്ഡലത്തിൽ വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജിയുടെയോ, ഉപവരണാധികാരി തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വഹീദിന്റെ ചേംബറിലോ നാമനിർദേശ പത്രിക നൽകാം.

     

    നാമനിർദേശ പത്രിക ഏപ്രിൽ നാല് വരെ സമർപ്പിക്കാം. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട് ആണ്. ഏപ്രിൽ 26 രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.