Tag: വള്ളത്തില്‍ നിന്ന് കടലില്‍ വീണ്

  • വള്ളത്തില്‍ നിന്ന് കടലില്‍ വീണ് തൊഴിലാളിയെ കാണാതായി

    വള്ളത്തില്‍ നിന്ന് കടലില്‍ വീണ് തൊഴിലാളിയെ കാണാതായി

    വിഴിഞ്ഞം: മത്സ്യബന്ധനത്തിന് പോകുന്നവഴി വള്ളത്തില്‍ നിന്ന് വഴുതി കടലില്‍ വീണ് തൊഴിലാളിയെ കാണാതായി.

    വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ പരേതനായ ജസ്റ്റിന്റെയും സ്വര്‍ണ്ണമ്മയുടെയും മകന്‍ ജെ. പ്രസാദിനെ(32)പൂവാര്‍ കടലില്‍ കാണാതായത്.

    തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വിഴിഞ്ഞത്തുള്ള വീട്ടില്‍ നിന്ന് തമിഴ്‌നാട് തേങ്ങാപട്ടണത്തിലെത്തിയത്. തുടര്‍ന്ന് ഫ്രാങ്ക്ളിന്റെ യഹോവ ശാലം എന്ന ബോട്ടില്‍ മറ്റുള്ള തൊഴിലാളികള്‍ക്ക് ഒപ്പം കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം