Tag: വാട്ടർ അതോറിറ്റി

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം : കവടിയാർ- അമ്പലമുക്ക് മെയിൻ റോഡിൽ ഇൻകം ടാക്സ് ഓഫീസിന് സമീപം, വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ

    25 -09-2025 വ്യാഴാഴ്ച രാത്രി 10 മണി മുതൽ 26-09-2025 വൈകിട്ട് 6 മണി വരെ പേരൂർക്കട ടാങ്കിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്ന

    പേരൂർക്കട, ഊളൻപാറ , പൈപ്പിന്മൂട്, ശാസ്തമംഗലം , വെള്ളയമ്പലം , കവടിയാർ , കുറവൻകോണം, പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം ,കുമാരപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നീ ഭാഗങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • ആറ്റുകാൽ പൊങ്കാല: വാട്ടർ അതോറിറ്റി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും ഒരുക്കി

    ആറ്റുകാൽ പൊങ്കാല: വാട്ടർ അതോറിറ്റി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും ഒരുക്കി

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാല പ്രദേശങ്ങളിൽ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും വാട്ടർ അതോറിറ്റി തയാറെടുപ്പുകൾ പൂർത്തിയാക്കി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്.

    ആവശ്യമുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി ടാങ്കറുകളിലും കുടിവെള്ളം എത്തിക്കും. പൊങ്കാല പ്രദേശങ്ങളെ ആറ്റുകാൽ, ഫോർട്ട്- ചാല, ശ്രീവരാഹം എന്നിങ്ങനെ മൂന്നു മേഖലകളായി തരംതിരിച്ച് കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

    മാർച്ച് 11, 12,13 തീയതികളിൽ മൂന്ന് മേഖലകളിലും പ്രതിദിനം മൂന്ന് ഷിഫ്റ്റുകളിലായി ഓരോ അസിസ്റ്റന്റ് എൻജിനീയർമാരുടെ നേതൃത്വത്തിൽ സംഘം പ്രവർത്തിക്കും. വാട്ടർ അതോറിറ്റിയുടെ അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 16.12 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കിയത്.

    മലിനജല നിർമ്മാർജന സംവിധാനങ്ങളുടെ നവീകരണ ജോലികളും പൂർത്തിയാക്കി. സീവറേജ് സംവിധാനത്തിന്റെ മേൽനോട്ടത്തിനായും പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തി

  • തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാൽ 08 /11 /24 ന് രാത്രി എട്ടു മണി മുതൽ 09 /11/24 രാത്രി എട്ടു മണി വരെ ശാസ്തമംഗലം , പൈപ്പിന്മൂട് , ഊളൻപാറ , വെള്ളയമ്പലം , കവടിയാർ ,

    നന്തൻകോട്, ജവഹർനഗർ എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരത്ത് ഇന്ന് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം: സ്മാർട്ട് സിറ്റി  പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള , വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ

    ആൽത്തറ -വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്നതിനായി ന‌ടക്കുന്ന പ്രവൃത്തികളുടെ സുഗമമായ പൂർത്തീകരണം ഉറപ്പാക്കുന്നതിന് അടിയന്തരമായി ചില വാൽവ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതിനാൽ

    തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര , കരമന, ആറന്നൂർ , മുടവൻമുകൾ, നെടുംകാട്, , കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ, തിരുമല, വലിയവിള, പി‌ടിപി നഗർ , കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, ഊളമ്പാറ, ജവഹർ നഗർ, പൈപ്പിൻമൂട്, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശഖുംമുഖം വെട്ടുകാട് , കരിക്കകം, വെട്ടുകാട് വാർഡുകളിൽ ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും 3-11-24 മൂന്നു മണിവരെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തലസ്ഥാന നഗരവാസികൾക്ക് ആശ്വാസം; കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി വാട്ടർ അതോറിറ്റി

    തലസ്ഥാന നഗരവാസികൾക്ക് ആശ്വാസം; കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി വാട്ടർ അതോറിറ്റി

    തിരുവനന്തപുരം: അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 86 എംഎൽഡി ജലശുദ്ധീകരണശാലയിലെ എയർവാൽവിനുണ്ടായ തകരാർ പരിഹരിക്കാൻ നടത്തിയ അറ്റകുറ്റപ്പണികൾ ഒരു മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച് പമ്പിങ് പുനരാരംഭിച്ചു.

    അറ്റകുറ്റപ്പണികൾക്കായി പമ്പിങ് നിർത്തിവച്ചത് അരമണിക്കൂർ മാത്രമായതിനാൽ ജലവിതരണത്തിൽ കാര്യമായ തടസ്സമുണ്ടായില്ല.

    86 എംഎൽഡി ജലശുദ്ധീകരണശാലയിൽനിന്ന് ജലവിതരണം നടത്തുന്ന എല്ലായിടങ്ങളിലും പതിവുപോലെ വെള്ളം ലഭിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു