Tag: വിഴിഞ്ഞം

  • വിഴിഞ്ഞം വിസ്മയമായെന്ന് മുഖ്യമന്ത്രി; രണ്ടാംഘട്ട നിര്‍മാണം  ഉദ്ഘാടനം ചെയ്തു

    വിഴിഞ്ഞം വിസ്മയമായെന്ന് മുഖ്യമന്ത്രി; രണ്ടാംഘട്ട നിര്‍മാണം ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം: വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മാണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം വിസ്മയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    കമ്മിഷനിങ്ങില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിഴിഞ്ഞം രണ്ടാംഘട്ടത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

    വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റിന് പലരും ശ്രമിക്കുന്നുവെന്ന് സ്വാഗതചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

    എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അദാനി പോര്‍ട്സ് എം.ഡി കരണ്‍ അദാനി എടുത്തു പറഞ്ഞു. കൂട്ടായ ശ്രമത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഒരു സര്‍ക്കാരിന്റെ മാത്രം പ്രയത്നഫലമല്ലെന്നും പദ്ധതി പൂര്‍ത്തിയാവുന്നത് മുഖ്യമന്ത്രിയുടെ പിന്തുണയുള്ളതിനാലാണെന്നും കരണ്‍ പറഞ്ഞു.

  • വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

    വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

    തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ ജനുവരി 12ന് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജില്ലാ കളക്ടര്‍ അനു കുമാരി സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.

    തിരഞ്ഞെടുപ്പ് നടക്കുന്ന ജനുവരി 12നും വോട്ടെണ്ണല്‍ ദിനമായ ജനുവരി 13നുമാണ് പ്രദേശത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

  • വിഴിഞ്ഞത്ത്  ‘ഷിപ്പ് ടു ഷിപ്പ് ബങ്കറിങ്ങിന് ‘ തുടക്കമായി

    വിഴിഞ്ഞത്ത് ‘ഷിപ്പ് ടു ഷിപ്പ് ബങ്കറിങ്ങിന് ‘ തുടക്കമായി

    വിഴിഞ്ഞം : ചരക്കുകളുടെ കയറ്റിറക്കിന് അന്താരാഷ്ട്ര തുറമുഖത്ത് വന്നുപോകുന്ന കപ്പലുകൾക്ക് ഇനി ഇവിടെനിന്ന് ഇന്ധനവും നിറയ്‌ക്കാനാകും.

    കപ്പലുകളിൽനിന്ന് കപ്പലിലേക്കുള്ള ബങ്കറിങ് (ഷിപ്പ് ടു ഷിപ്പ് ബങ്കറിങ്) സർവീസിനാണ് ശനിയാഴ്ച തുറമുഖത്ത് തുടക്കമായത്.

    ഇതിനുള്ള സൗകര്യമൊരുക്കിയതോടെ കപ്പലുകളിൽ ഇന്ധനം നിറയ്‌ക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നതും ഉറപ്പാക്കി.

    ഇന്ത്യയുടെ ട്രാൻഷിപ്‌മെന്റ് ഹബ്ബായി കുതിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് ഇതോടെ ലോകോത്തര കപ്പൽ കമ്പനികളുടെ കൂറ്റൻ കണ്ടെയ്‌നറുകൾ ഉൾപ്പെട്ട ഫീഡർ കപ്പലുകൾക്കാവശ്യമായ ഇന്ധനം നിറച്ചുനൽകുന്ന കേന്ദ്രമായും മാറും.

  • വിഴിഞ്ഞത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർഥികൾ മരിച്ചു

    വിഴിഞ്ഞത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർഥികൾ മരിച്ചു

    തിരുവനതപുരം : വിഴിഞ്ഞത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. വിഴിഞ്ഞം സ്വദേശിയായ ജെയ്‌സൺ(17), പുതിയതുറ സ്വദേശിയായ ഷാനു(16) എന്നിവരാണ് മരിച്ചത്.

    അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്റ്റെഫാനി (17) ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരും സ്കൂട്ടർ യാത്രക്കാരായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

  • കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ വിഴിഞ്ഞം സന്ദർശനം; പുതിയ വിവാദം

    കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ വിഴിഞ്ഞം സന്ദർശനം; പുതിയ വിവാദം

    തിരുവനന്തപുരം : കുടുംബത്തോടൊപ്പം വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സന്ദർശനത്തിൽ  വിവാദമായി.

    നിർമാണ പുരോഗതി മനസ്സിലാക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവരുമുണ്ടായിരുന്നു.

    തുറമുഖത്തിന്റെ തന്ത്രപ്രധാനമേഖലയായ പോർട്ട് ഓപ്പറേഷൻ സെന്റർ, ബെർത്ത്, പുലിമുട്ട് എന്നിവിടങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചതും കുടുംബത്തിനൊപ്പമാണ്.

    ബെർത്ത് പരിധിയിൽ ടഗ് യാത്രയും നടത്തി. തുറമുഖത്തെ പ്ലാൻ റൂമിൽ ഉദ്യോഗസ്ഥർ പ്രവർത്തനരീതി മുഖ്യമന്ത്രിയോടു വിശദീകരിച്ചപ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. ഇതിനെതിരെയാണു വിമർശനമുയർന്നത്.

  • വിഴിഞ്ഞം എത്തിക്കുന്നത് പ്രതീക്ഷതിപ്പുറമുള്ള നേട്ടം: മന്ത്രി വി എന്‍ വാസവന്‍

    വിഴിഞ്ഞം എത്തിക്കുന്നത് പ്രതീക്ഷതിപ്പുറമുള്ള നേട്ടം: മന്ത്രി വി എന്‍ വാസവന്‍

    തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് നാളിതുവരെയുള്ള പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഷിപ്പുകള്‍ എത്തിച്ചേരുകയും കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനും സാധിച്ചിട്ടുണ്ടന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

    അടുത്തഘട്ടം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നതിലും കൂടുതല്‍ നേട്ടങ്ങള്‍ നാടിനു സമ്മാനിക്കുന്ന ഒന്നാവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം .

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 2 ന് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമായ ചരിത്രനിമിഷമാക്കി മാറ്റാനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുവേണ്ടിയുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ചടങ്ങിലൂടെ കേരളം ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചേരുകയാണ്.

    അടുത്തഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും തുറമുഖത്തിന്റെ പാരിസ്ഥിക അനുമതിയായി. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും, കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവ പൂര്‍ത്തീകരിച്ച് 2028 തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു.

    സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, എം.എല്‍.എ. മാരായ അഡ്വ. വി. ജോയി, അഡ്വ. ആന്റണി രാജു, അഡ്വ. വി.കെ. പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്‍, തുറമുഖ വകുപ്പ് സെക്രട്ടറി എ. കൗശികന്‍ ഐ.എ.എസ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ പ്രദീപ് ജയരാമന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

  • 263 കപ്പലുകൾ എത്തി; ലോക സമുദ്ര ഭൂപടത്തിൽ സുപ്രധാന പദവിയിലേക്ക് വിഴിഞ്ഞം

    263 കപ്പലുകൾ എത്തി; ലോക സമുദ്ര ഭൂപടത്തിൽ സുപ്രധാന പദവിയിലേക്ക് വിഴിഞ്ഞം

    തിരുവനന്തപുരം : മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകത്തിന്റെ സമുദ്ര ഭൂപടത്തിൽ സുപ്രധാന പദവിയിലേക്ക് .

    ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടമേറ്റഡ് തുറമുഖമെന്ന നിലയിൽ വിഴിഞ്ഞത്തിന്റെ ഖ്യാതി ഇതിനകം കടൽ കടന്നു.

    കമ്മിഷനിങ് നടക്കുന്നതോടെ 2028ൽ പൂർത്തിയാകേണ്ട അടുത്ത ഘട്ടത്തിന്റെ നിർമാണം ദ്രുതഗതിയിലുമാകും.

    2024 ജൂലൈ 13നാണു വിഴിഞ്ഞം തുറമുഖത്തു ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ അടുത്തു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

    ഇതുവരെ 263 കപ്പലുകൾ എത്തി. ഇത്രയും സമയത്തിനുള്ളിൽ 5.36 ലക്ഷം ടിഇയു കൈകാര്യം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ ചരക്കു നീക്കത്തിൽ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത് .

  • ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും

    ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും

    തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും.

    എംഎസ്‍സിയുടെ തുർക്കി എന്ന കപ്പലാണ് ഉച്ചയോടെ തീരമണയുന്നത്.

    ലോകത്തെ ഏറ്റവും വലിയ കപ്പൽ എംഎസ് സിയുടെ പടുകൂറ്റൻ ചരക്ക് കപ്പൽ. ഇതിന് 399.93 മീറ്റർ നീളവും 61.33 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുണ്ട്.

    ആറ് കപ്പലുകളിലൊന്നാണ് എംഎസ് സി തുർക്കി.1995 മുതൽ ലോകത്തെ എല്ലാ പ്രധാന കപ്പൽ റൂട്ടിലും ചരക്കെത്തിക്കുന്ന വമ്പത്തി. സിംഗപ്പൂരിൽ നിന്നാണ് എംഎസ് സി തുർക്കി വിഴിഞ്ഞത്തേക്ക് എത്തുന്നത്.

    പ്രതിവർഷം രണ്ട് ലക്ഷം കണ്ടെനറുകൾ വരെ കൈകാര്യം ചെയ്യുന്ന എംഎസ് സി തുർക്കി, വിഴിഞ്ഞത്ത് അടുക്കുമ്പോൾ ചരിത്രമാണ്. ഇതുവരെ ഒരിന്ത്യൻ തുറമുഖത്തിലും ഇത്ര വലിയ കപ്പലിന് ബർത്ത് ചെയ്യാനായിട്ടില്ല.

    വിഴിഞ്ഞത്ത് എത്തുന്ന 257ആമത്തെ കപ്പലാണ് എംഎസ് സി തുർക്കി. വിഴിഞ്ഞം വഴി യൂറോപ്പിലേക്കുള്ള എംഎസ്‍സിയുടെ പ്രതിവാര ഡേജ് സർവീസിന്റെ ഭാഗമായാണ് തുർക്കിയെത്തുന്നത്.

  • വിഴിഞ്ഞം രണ്ടും മൂന്നും ഘട്ടങ്ങളുടെപാരിസ്ഥിക അനുമതി ലഭിച്ചു

    വിഴിഞ്ഞം രണ്ടും മൂന്നും ഘട്ടങ്ങളുടെപാരിസ്ഥിക അനുമതി ലഭിച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി.

    ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്‍റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

    രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്ന ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും, ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്‍റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (ബ്രേക്ക്വാട്ടറിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്റ്റര്‍ വിസ്തൃതിയിലുള്ള ഭൂമി എറ്റടുക്കല്‍ 7.20 Mm3 അളവില്‍ ഡ്രഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നു.

    ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് സാധിക്കും.

    വിഴിഞ്ഞം തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്‍റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍ സാധിക്കും. 2028-ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു.

    തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.