Tag: വിഴിഞ്ഞം തുറമുഖം

  • വിഴിഞ്ഞത്ത് വീണ്ടും ചരിത്രം ; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ എത്തി

    വിഴിഞ്ഞത്ത് വീണ്ടും ചരിത്രം ; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ എത്തി

    തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു.

    രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ് നടന്നത്.വാട്ടർ സല്യൂട്ട് നൽകിയാണ് MSC ഐറീനയെ സ്വീകരിച്ചത്.

    തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‍സി ഐറീനയുടെ ക്യാപ്റ്റൻ.400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്.

    സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ എറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ

  • ആ സ്വപ്നം സാക്ഷാത്കരിച്ചു; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

    ആ സ്വപ്നം സാക്ഷാത്കരിച്ചു; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

    തിരുവനന്തപുരം:  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു .

    മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി സമര്‍പ്പിച്ചത്.

    ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

  • നാളെ കമ്മീഷനിം​ഗ് നടക്കാനിരിക്കെ വിഴിഞ്ഞം തുറമുഖത്തിന് നേരെ ബോംബ് ഭീഷണി

    നാളെ കമ്മീഷനിം​ഗ് നടക്കാനിരിക്കെ വിഴിഞ്ഞം തുറമുഖത്തിന് നേരെ ബോംബ് ഭീഷണി

    തിരുവനന്തപുരം: നാളെ കമ്മീഷനിങ് നടക്കാനിരിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി.

    സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ എസ്‌പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖ മേഖലയുള്ളത്. അതിനാൽ തന്നെ ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് വിവരം

  • മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു

    മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു

    തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം സന്ദർശിച്ചു.

    മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവർ മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു.

    വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷൻ ഡോ ദിവ്യ എസ് അയ്യർ അവതരിപ്പിച്ചു. തുറമുഖ പദ്ധതിയുടെ ഓപ്പറേഷൻ ആൻഡ് കൺട്രോൾ സെന്ററുകളും, യാർഡും ബർത്തും പുലിമുട്ടും സന്ദർശിച്ചു. ടഗ് ബോട്ടിൽ യാത്ര ചെയ്ത് തുറമുഖ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. കണ്ടെയ്നർ നീക്കം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കി.

  • വിഴിഞ്ഞം എത്തിക്കുന്നത് പ്രതീക്ഷതിപ്പുറമുള്ള നേട്ടം: മന്ത്രി വി എന്‍ വാസവന്‍

    വിഴിഞ്ഞം എത്തിക്കുന്നത് പ്രതീക്ഷതിപ്പുറമുള്ള നേട്ടം: മന്ത്രി വി എന്‍ വാസവന്‍

    തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് നാളിതുവരെയുള്ള പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഷിപ്പുകള്‍ എത്തിച്ചേരുകയും കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനും സാധിച്ചിട്ടുണ്ടന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

    അടുത്തഘട്ടം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നതിലും കൂടുതല്‍ നേട്ടങ്ങള്‍ നാടിനു സമ്മാനിക്കുന്ന ഒന്നാവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം .

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 2 ന് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമായ ചരിത്രനിമിഷമാക്കി മാറ്റാനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുവേണ്ടിയുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ചടങ്ങിലൂടെ കേരളം ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചേരുകയാണ്.

    അടുത്തഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും തുറമുഖത്തിന്റെ പാരിസ്ഥിക അനുമതിയായി. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും, കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവ പൂര്‍ത്തീകരിച്ച് 2028 തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു.

    സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, എം.എല്‍.എ. മാരായ അഡ്വ. വി. ജോയി, അഡ്വ. ആന്റണി രാജു, അഡ്വ. വി.കെ. പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്‍, തുറമുഖ വകുപ്പ് സെക്രട്ടറി എ. കൗശികന്‍ ഐ.എ.എസ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ പ്രദീപ് ജയരാമന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

  • വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് കമ്മിഷന്‍ ചെയ്യും; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

    വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് കമ്മിഷന്‍ ചെയ്യും; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് മെയ് രണ്ടിന് നടക്കും.

    ഇത് സംബന്ധിച്ച് സർക്കാരിന് അറിയിപ്പ് ലഭിച്ചു. പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും.

    തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം നേരത്തെ തന്നെ പൂർത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്.

    കഴിഞ്ഞ ഡിസംബർ മാസം തുറമുഖത്തിന്റെ ചരക്ക് കയറ്റിറക്കു പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു

  • വിഴിഞ്ഞം തുറമുഖം; വി.ജി.എഫ് കരാർ ഒപ്പിട്ടു

    വിഴിഞ്ഞം തുറമുഖം; വി.ജി.എഫ് കരാർ ഒപ്പിട്ടു

    തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു.

    കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറിലും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്.

    കേരളത്തിന് വേണ്ടി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കരാറിൽ ഒപ്പുവച്ചത്.

    വി.ജി.എഫ് കരാറിൽ ഒപ്പിട്ടത് ചരിത്ര മുഹൂർത്തമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. റോഡ് കണക്ടിവിറ്റി, റെയിൽ കണക്ടിവിറ്റി എന്നിവയ്ക്ക് വേണ്ടി യുദ്ധകലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നു മന്ത്രി പറഞ്ഞു.

    2028-ഓടെ റോഡ്, റെയിൽ കണക്ടിവിറ്റി പൂർണ്ണതയിൽ എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചരക്കു ഗതാഗതം കരമാർഗ്ഗം കൂടി പോകുന്നരീതിയിൽ എത്തിച്ചേരുമ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണമായും ലക്ഷ്യത്തിലെത്തുമെന്നു മന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖങ്ങളിലൊന്നായി ഇതിനോടകം വിഴിഞ്ഞം മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് ജോയിൻറ് സെക്രട്ടറി ബൽദേവ് പുരുഷാർത്ഥ്, തുറമുഖ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ എ കൗശികൻ , വി.ഐ.എസ്.എൽ മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ, എ.വി.പി.പി.എൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രദീപ് ജയരാമൻ തുടങ്ങിയവർ പങ്കെടുത്തു.

  • വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നർ നീക്കം അഞ്ച് ലക്ഷം കടന്നു

    വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നർ നീക്കം അഞ്ച് ലക്ഷം കടന്നു

    വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നർ നീക്കം അഞ്ച് ലക്ഷം കടന്നു.

    246 കപ്പലുകളിൽ നിന്ന് 501847കണ്ടെയ്നർ ചരക്കാണ് നീക്കിയത്.കമ്മിഷനിംഗിന് മുൻപാണ് വിഴിഞ്ഞത്തിന്റെ ഈ നേട്ടം. ആദ്യഘട്ടത്തിൽ വാർഷിക ശേഷിയായി 10 ലക്ഷം ടി.ഇ.യു ആണ് കണക്കാക്കിയിട്ടുള്ളത്.

    2024 ജൂലായിലാണ് വിഴിഞ്ഞത്ത് ട്രയൽ റൺ ഓപ്പറേഷൻ തുടങ്ങിയത്.കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങിയത് 2024 ഡിസംബറിലാണ്.

    ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് തുറമുഖത്തിന്റെ പ്രാധാന്യവും വിഴിഞ്ഞം പോർട്ട് അധികൃതരുടെ കാര്യക്ഷമതയുമാണ് തെളിയിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

    ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതിന്റെ റെക്കാഡും കഴിഞ്ഞ ദിവസം തുറമുഖം നേടി

  • വിഴിഞ്ഞത്ത് ക്രിസ്മസ് സമ്മാനമായി നൂറാമത്തെ കപ്പലെത്തി

    വിഴിഞ്ഞത്ത് ക്രിസ്മസ് സമ്മാനമായി നൂറാമത്തെ കപ്പലെത്തി

    തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് 100-ാമത്തെ കപ്പൽ എത്തി.

    മെഡിറ്റേറിയൻ കമ്പനിയുടെ എംഎസി മിഷേൽ എന്ന കപ്പൽ ബർത്തിംഗ് പൂർത്തിയാക്കി. 299.87 മീറ്റർ നീളവും 12.5 മീറ്റർ ആഴവുമുള്ള കപ്പലാണിത്.

    ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് കപ്പൽ ബർത്തിംഗ് പൂർത്തിയായതെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 11നാണ് ആദ്യ കപ്പൽ തുറമുഖത്ത് എത്തിയത്. തുടർച്ചയായി കപ്പലുകൾ എത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

    വിസിൽ എംഡി ഡോ. ദിവ്യ.എസ്.അയ്യരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് കപ്പലിനെ വരവേറ്റത്.