Tag: വിഴിഞ്ഞം തുറമുഖം

  • ഇന്ത്യയുടെയും തിരുവനന്തപുരത്തിന്റെയും ചുരുക്കെഴുത്ത്; വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

    ഇന്ത്യയുടെയും തിരുവനന്തപുരത്തിന്റെയും ചുരുക്കെഴുത്ത്; വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു.

    ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലൊക്കേഷൻ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷൻ കോഡ്.

    അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമീഷനുകളിൽ ഒന്നായ യുനൈറ്റഡ് നേഷൻസ് എക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പ് (UNECE) ഏകീകൃത ലോക്കേഷൻ കോഡ് വേണമെന്ന നിർദ്ദേശം വച്ചതിനെ തുടർന്നാണ് മാറ്റം വരുത്തിയത്.

  • വിഴിഞ്ഞം തുറമുഖം; വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം

    വിഴിഞ്ഞം തുറമുഖം; വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ.

    വരുമാന വിഹിതം പങ്കുവെക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റമില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നിലപാട് വ്യക്തമാക്കിയത്.

    വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഴിഞ്ഞം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുമ്പോഴും അന്തിമ അംഗീകാരം നല്‍കുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ വ്യക്തമാക്കി.

    ഇളവ് തേടി കേരളം നല്‍കിയ കത്തുകള്‍ 2022 ജൂണ്‍ 7-നും 2024 ജൂലൈ 27-നും ചേര്‍ന്ന ഉന്നതാധികാരസമിതി യോഗങ്ങള്‍ പരിശോധിച്ചതാണെന്ന് ഷിപ്പിങ് മന്ത്രി അറിയിച്ചു.

    എന്നാല്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു

  • വിഴിഞ്ഞം തുറമുഖത്ത് ചൈനയിൽ നിന്ന് പുതിയ ക്രെയ്നുകൾ എത്തിച്ചു

    വിഴിഞ്ഞം തുറമുഖത്ത് ചൈനയിൽ നിന്ന് പുതിയ ക്രെയ്നുകൾ എത്തിച്ചു

    വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് യാർഡിനു പുറത്തേക്കുള്ള കണ്ടെയ്നർ നീക്കങ്ങൾക്കായി റീച് സ്റ്റാക്കർ എന്ന പുതിയ തരം മൊബൈൽ ക്രെയ്നുകൾ ചൈനയിൽ നിന്നെത്തി.

    കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളുടെ നീക്കത്തിന് ഷിപ്പ് ടു ഷോർ, യാർഡ് ക്രെയ്നുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവയ്ക്ക് യാർഡിന് പുറത്തേക്കു കണ്ടെയ്നർ നീക്കം സാധ്യമല്ലാത്തതിനാലാണ് പുതിയ സംവിധാനം.

    റീച് സ്റ്റാക്കർ എത്തിയതോടെ കണ്ടെയ്നറുകൾ യാർഡിന് പുറത്തുള്ള നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാനാകും. മികച്ച ചലനക്ഷമത, ഉയർന്ന ഭാര വാഹക ശേഷി എന്നിവ ഇവയുടെ പ്രത്യേകതകളാണെന്നു തുറമുഖ അധികൃതർ പറഞ്ഞു.

  • വിഴിഞ്ഞം തുറമുഖം ; കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് കൈമാറി 

    വിഴിഞ്ഞം തുറമുഖം ; കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് കൈമാറി 

    തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഇ പ്രൊവിഷണല്‍ കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് കൈമാറി.

    ചെന്നൈ ഐ.ഐ.ടി യുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തുറമുഖ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വച്ച് ചെന്നൈ ഐ.ഐ.ടി ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗം ടീം ലീഡര്‍ ആര്‍ കറുപ്പയ്യ സര്‍ട്ടിഫിക്ക് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന് കൈമാറി.

    വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായാണ് എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് വിഴിഞ്ഞത്തെ കോമേഴ്‌സ്യല്‍ ഓപ്പറേഷഷണൽ തുറമുഖമായി പ്രഖ്യാപിച്ചത്.

    കേരളത്തിന്റെ സ്വപ്‌നമാണ് അതിന്റെ പ്രവര്‍ത്തിപഥത്തില്‍ എത്തിയിരിക്കുന്നതെന്നും, സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി ഒന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കരാര്‍ അനുസരിച്ച് ഡിസംബര്‍ മൂന്നിനായിരുന്നു ഒന്നാം ഘട്ടം പ്രവർത്തി പൂർത്തീകരിക്കേണ്ടത്. അത് യാഥാര്‍ത്ഥ്യമായി.

    ജൂലായില്‍ തുടങ്ങി നവംബര്‍ വരെ നീണ്ട ട്രയല്‍ റണ്‍ ഘട്ടത്തില്‍ തന്നെ വിഴിഞ്ഞം ലോകത്തിനു മുന്നില്‍ കരുത്തു തെളിയിച്ചതായി മന്ത്രി പറഞ്ഞു. ട്രയല്‍ റണ്‍ സമയത്ത് ലോകത്തിലെ തന്നെ വലിയ മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 70 ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി. ഇവയില്‍ നിന്നും 1.47ലക്ഷം ടി . ഇ യു. ഇവിടെ കൈകാര്യം ചെയ്തു. കഴിഞ്ഞ ആഴ്ചയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ കരാര്‍ ഒപ്പിട്ടത്. നിർമ്മാണത്തിൻ്റെ അടുത്ത ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച് തുറമുഖത്തിന്റെ പൂര്‍ണ്ണതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . ഒന്നാം ഘട്ടം പൂര്‍ണ്ണ സജ്ജമായതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം കേരളത്തിന്റെ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഗണ്യമായ മാറ്റത്തിന് വഴി തുറക്കുമെന്ന് മന്ത്രി പറഞ്ഞു.

    ആദ്യ ഘട്ടത്തിന്റെ കമ്മീഷനിംഗ് ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് നടത്തുമെന്നും, ഏറ്റവും അടുത്തു തന്നെ തുറമുഖം നാടിന് സമര്‍പ്പിക്കാന്‍കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. വയബിലിറ്റി ഗ്യാപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് നിരാശാജനകമാണ്. കേരളത്തിനോട് കാണിക്കുന്ന വിവേചനമായിട്ടേ കാണാനാവൂ, എന്നാല്‍ അതിന്റെ പേരില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവുമുണ്ടാവില്ല. സംസ്ഥാനം നല്‍കിയ കത്തിന് കേന്ദ്രധനമന്ത്രിയുടെ മറുപടി അനുകൂലമല്ല, പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധില്‍ എത്തിക്കും. നമ്മുടെ അവകാശമാണ് നമ്മള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

    തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ , വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ , സി ഇ ഒ ശ്രീകുമാർ കെ നായർ, അദാനി വിഴിഞ്ഞം പോർട്ട് സി ഇ ഒ പ്രദീപ് ജയരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

  • വിഴിഞ്ഞം തുറമുഖത്ത് ചൈനയിൽ നിന്ന് ഒരു ക്രെയിൻകൂടി എത്തി

    വിഴിഞ്ഞം തുറമുഖത്ത് ചൈനയിൽ നിന്ന് ഒരു ക്രെയിൻകൂടി എത്തി

    വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്‌നറുകളുടെ നീക്കത്തിനുള്ള അവസാനത്തെ യാർഡ് ക്രെയിനുമെത്തിച്ചു.

    ഇതോടെ തുറമുഖത്തുള്ള യാർഡ് ക്രെയിനുകളുടെ എണ്ണം 24 ആയി. ചൈനയിൽനിന്നാണ് പുതിയ യാർഡ് ക്രെയിൻ ചൊവ്വാഴ്ച രാവിലെ ജി.എച്ച്.ടി. മറീനാസ് എന്ന കപ്പലിൽ എത്തിച്ചത്.

    7.30-ഓടെ അടുപ്പിച്ച കപ്പലിൽനിന്ന് ക്രെയിൻ ഇറക്കാനുള്ള സാങ്കേതിക പ്രവർത്തനങ്ങൾ തുടങ്ങി.

    എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും 23 യാർഡ് ക്രെയിനുകളുമായിരുന്നു ആദ്യമെത്തിച്ചത്. പുതിയതുമെത്തിയതോടെ ക്രെയിനുകളുടെ എണ്ണം 32 ആയി.

  • വിഴിഞ്ഞം തുറമുഖത്തേക്ക് ചൈനയിൽ നിന്ന് പുതിയ ക്രെയിനെത്തും

    വിഴിഞ്ഞം തുറമുഖത്തേക്ക് ചൈനയിൽ നിന്ന് പുതിയ ക്രെയിനെത്തും

    വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖത്തേക്ക് 26-ന് ചൈനയിൽ നിന്ന് പുതിയ ക്രെയിനെത്തും.

    ചൈനയിലെ ഷെങ്ഹുവാ തുറമുഖത്ത് നിന്നെത്തുന്ന ജി.എച്ച്.ടി. മറൈനർ എന്ന കപ്പലിലാണ് യാർഡ് ക്രെയിനുകളിൽ ഒരെണ്ണവും കൂടി എത്തിക്കുക. ഇതോടെ തുറമുഖത്ത് ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ക്രെയിനുകളുടെ എണ്ണം 32 ആകും.

    തുറമുഖത്ത് അത്യാധുനിക സ്‌കാനർ ഉൾപ്പെട്ട സംവിധാനവും സജ്ജമാക്കി. തുറമുഖം കമ്മിഷനിങ് മുൻപായി സ്‌കാനർ സംവിധാനത്തിന്റെ ട്രയൽ റൺ ഉണ്ടാകും.

  • വിഴിഞ്ഞം തുറമുഖത്ത് കൂടുതൽ കണ്ടെയ്‌നറുകൾ കപ്പലുകൾ എത്തിത്തുടങ്ങി

    വിഴിഞ്ഞം തുറമുഖത്ത് കൂടുതൽ കണ്ടെയ്‌നറുകൾ കപ്പലുകൾ എത്തിത്തുടങ്ങി

    വിഴിഞ്ഞം : ലോകത്തെ വൻകിട കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി.) കൂടുതൽ കണ്ടെയ്‌നറുകൾ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിത്തുടങ്ങി.

    ഒക്ടോബർ അവസാനത്തോടെയാവും തുറമുഖത്തിന്റെ കമ്മിഷനിങ് നടത്തുക.കപ്പലുകളിൽനിന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച് കണ്ടെയ്‌നറുകൾ ഇറക്കുകയും തിരികെ കയറ്റുകയും ചെയ്യുന്ന സാങ്കേതികപ്രവർത്തനങ്ങളുടെ ട്രയൽ റണ്ണാണ് ഇപ്പോൾ നടക്കുന്നതെന്ന് തുറമുഖ അധികൃതർ പറഞ്ഞു.

    കഴിഞ്ഞയാഴ്ച വന്ന എം.എസ്.സി.യുടെ കൂറ്റൻ മദർഷിപ്പ് ക്ലൗഡ് ജിറാർഡെറ്റിനുശേഷമാണ് തുടർച്ചയായി കപ്പലുകൾ എത്തിത്തുടങ്ങിയത്. വ്യത്യസ്ത വലുപ്പമുള്ള രണ്ട് കപ്പലുകൾക്ക് ഒരേ സമയം ബെർത്തിലടുപ്പിക്കാനായെന്ന് തുറമുഖ കമ്പനി അധികൃതർ പറഞ്ഞു

  • ‘എം.എസ്.സി ഡെയ്‌ല’ വിഴിഞ്ഞം തുറമുഖം വിട്ടു

    ‘എം.എസ്.സി ഡെയ്‌ല’ വിഴിഞ്ഞം തുറമുഖം വിട്ടു

    തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ട മദര്‍ ഷിപ്പ് ഡെയ്‌ല തുറമുഖം വിട്ടു.

    മെഡിറ്ററേനിയന്‍ കമ്പനിയായ എം.എസ്.സിയുടെ കപ്പലായ ഡെയ്‌ല ഞായറാഴ്ച വൈകീട്ട് 6:40-ഓടെയാണ് തുറമുഖം വിട്ടത്.

    വിഴിഞ്ഞത്ത് കണ്ടെയിനറുകള്‍ ഇറക്കിയ ശേഷം കൊളംബോയിലേക്കാണ് ഡെയ്‌ല യാത്രതിരിച്ചത്.

  • വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ മദര്‍ഷിപ്പ് എത്തുന്നു

    വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ മദര്‍ഷിപ്പ് എത്തുന്നു

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ മദര്‍ഷിപ്പ് എത്തുന്നു.

    വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലായ് 12-ന് നടക്കും. ആദ്യ മദര്‍ഷിപ്പിനെ അന്നേദിവസം ബെര്‍ത്തില്‍ എത്തിക്കും.

    വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി ചരക്ക് കപ്പലിനെ സ്വീകരിക്കും.

    മുന്ദ്ര തുറമുഖത്തെ ചരക്കുകപ്പലാണ് ട്രയല്‍ റണിനായി എത്തിക്കുന്നത്. ഇതിനായി ചരക്ക് കപ്പല്‍ അവിടെനിന്ന് ഉടന്‍ പുറപ്പെടും.

    ആദ്യഘട്ടത്തില്‍ ചരക്കുനീക്കം കടല്‍വഴി ആയിരിക്കും. റെയില്‍, റോഡ് നിര്‍മാണം പൂര്‍ണമാകുന്ന മുറയ്ക്ക്  പൂര്‍ണതോതില്‍ പ്രവര്‍ത്തനം നടക്കൂ.

    ഒന്നാംഘട്ടം കമ്മിഷന്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നേ അടുത്തഘട്ട വികസനത്തിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്