Tag: വിഴിഞ്ഞം

  • വിഴിഞ്ഞത്ത് ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെ സ്വീകരിച്ചു

    വിഴിഞ്ഞത്ത് ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെ സ്വീകരിച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്.

    ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.  . ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം.

  • വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു

    വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു

    തിരുവനന്തപുരം: വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരമെന്ന് ഔദ്യോഗികമായി പേരിട്ടു.

    വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തസാധ്യതകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • വിഴിഞ്ഞം ടൗൺഷിപ്പിൽ കത്തിയുമായി യുവാവിന്റെ പരാക്രമം

    വിഴിഞ്ഞം ടൗൺഷിപ്പിൽ കത്തിയുമായി യുവാവിന്റെ പരാക്രമം

    തിരുവനന്തപുരം: വിഴിഞ്ഞം ടൗൺഷിപ്പിൽ കത്തിയുമായി യുവാവിന്റെ പരാക്രമം.പ്രദേശവാസിയായ ഖബീബ് ഖാൻ (28) ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

    സെയിൽസ്മാനെ കഴുത്തിൽ കുത്തുകയും മറ്റൊരാളെ കല്ലു കൊണ്ട് എറിയുകയും ബൈക്ക് യാത്രികനായ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് ബൈക്ക് തട്ടിയെടുക്കുകയും ഇയാൾ ചെയ്തിതിരുന്നു

  • പത്ത് വയസുകാരനെ പീഡിപ്പിച്ചു; മധ്യവയസ്കന്‍ അറസ്റ്റില്‍

    പത്ത് വയസുകാരനെ പീഡിപ്പിച്ചു; മധ്യവയസ്കന്‍ അറസ്റ്റില്‍

    വിഴിഞ്ഞം : പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ മധ്യവയസ്കനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

    ആര്യനാട് ചെറിയാര്യനാട് ചൂഴാപ്ലാമൂട് വീട്ടിൽ മോനി (52) യാണ് അറസ്റ്റിലായത് . ഉപദ്രവിച്ചത് വൈദിക വേഷത്തിലെത്തിയ ആളാണെന്നാണ് പീഡനത്തിനിരയായ കുട്ടി പൊലീസിന് മൊഴിനൽകിയത്.

    കഴിഞ്ഞ മാസം 26 ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. പള്ളിയിലെ പുരോഹിതൻ എന്ന് പരിചയപ്പെടുത്തിയാണ് പത്തു വയസുകാരനും അനുജത്തിയും മാത്രമുണ്ടായിരുന്ന വീട്ടിൽ മോനി എത്തിയത്.

    പിതാവ് പണിക്കും അമ്മ അക്ഷയ സെന്ററിലും പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രാർത്ഥനക്കെന്ന വ്യാജേന വീടിനുള്ളിൽ കയറിയ മോനി പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കുകയായിരുന്നു