Tag: വി.ശിവൻകുട്ടി

  • നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ: വി.ശിവൻകുട്ടി

    നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ: വി.ശിവൻകുട്ടി

    തിരുവനന്തപുരം:800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

    കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    നേമം മണ്ഡലത്തിലെ 17 സ്കൂളുകളിൽ ഒരു കോടി മുതൽ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിന്റെ വികസനത്തിനായി ആവശ്യമെങ്കിൽ ഇനിയും ഫണ്ട്‌ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

    പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഒരു കോടി രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 46 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

    4800 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആറ് ക്ലാസ്സ്‌മുറികളും രണ്ട് ടോയ്ലറ്റ് ബ്ലോക്കുകളും വരാന്തയും ഉണ്ട്. മൂന്ന് നിലകൾ നിർമ്മിക്കുന്നതിനുള്ള അടിത്തറ കെട്ടിടത്തിന് നൽകിയിട്ടുണ്ട്. 15 മാസം കൊണ്ടാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

    കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നേമം വാര്‍ഡ് കൗണ്‍സിലര്‍ യു.ദീപിക, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീജ.ആര്‍.നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

  • പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭ്യമാക്കി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

    പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭ്യമാക്കി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

    തിരുവനന്തപുരം:തൊഴിൽ പരിശീലനം നേടിയ തൊഴിലാളികളെ ലഭ്യമാക്കി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തൊഴിലും നൈപുണ്യവും വികസന വകുപ്പ് എന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതീക്ഷ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

    കേരളത്തിന്റെ പൈതൃകവുമായും സംസ്കാരവുമായും വളരെയധികം ബന്ധപ്പെട്ട കിടക്കുന്നതാണ് കൈത്തറി വസ്ത്രങ്ങൾ. എന്നാൽ ഇന്ന് ഈ മേഖല തൊഴിലാളികളുടെ ലഭ്യത കുറവുമൂലം പ്രതിസന്ധി നേരിടുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. മഞ്ചവിളാകം പൂവത്തൂർ എക്കോടെക്സ് കൺസോർഷത്തിൽ നടന്ന ചടങ്ങിൽ സി. കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.

    കേരള സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും ലേബർ കമ്മീഷണറേറ്റും സംയുക്തമായി ആവിഷ്കരിച്ചിട്ടുളള പദ്ധതിയാണ് പ്രതീക്ഷ.

    കാലഹരണപ്പെട്ടതും കാലഹരണ ഭീഷണി നേരിടുന്നതുമായ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരേയും പ്രവർത്തിച്ചിരുന്നവരേയും കണ്ടെത്തി നൂതന നൈപുണ്യ പരിശീലനം നൽകി സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിനായി മറ്റു മേഖലകളിൽ പുനർ വിന്യസിപ്പിക്കുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

    ഇതോടൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സങ്കൽപ്പ് എന്ന പദ്ധതിയിലും, സംസ്ഥാന സർക്കാർ കെയ്സ് വഴി നടപ്പിലാക്കുന്ന വനിതകളുടെ നൈപുണ്യ വികസന പദ്ധതിയിലുമുൾപ്പെടുത്തി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

    80 വനിതകൾക്കാണ് നിലവിൽ പരിശീലനത്തിന് അവസരം നൽകുന്നത്. പരിശീലനം പൂർത്തീകരിച്ചതിനുശേഷം ഈ വനിതകളെയും എക്കോടെക്സ് കൺസോർഷത്തിന് കീഴിലുള്ള വിവിധ സൊസൈറ്റികളിൽ 500 രൂപയ്ക്ക് മുകളിൽ ദിവസവേതനതോടെ സ്ഥിരം തൊഴിലാളികളായി തൊഴിൽ നൽകുകയും ചെയ്യുന്നതാണ് ഈ പദ്ധതി.

  • ചിറയിൻകീഴ് മണ്ഡലത്തിൽ രണ്ട് സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ

    ചിറയിൻകീഴ് മണ്ഡലത്തിൽ രണ്ട് സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ

    ചിറയിൻകീഴ് :ചിറയിൻകീഴ് മണ്ഡലത്തിലെ പാട്ടത്തിൽ എൽ.പി സ്‌കൂളിനും കുടവൂർക്കോണം ഗവൺമെന്റ് ഹൈസ്‌കൂളിനും പുതിയ കെട്ടിടങ്ങൾ. കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

    വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തി പ്രാഥമിക വിദ്യാഭ്യാസത്തിൽ സാർവത്രിക പ്രവേശനം കേരളം സാധ്യമാക്കിയതായി മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അസമത്വം ഇല്ലാതാക്കിയെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വിദ്യാകിരണം പദ്ധതിയും സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങളേയും സൗകര്യങ്ങളേയും പുതിയ മാനത്തിലെത്തിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പാട്ടത്തിൽ ഗവൺമെന്റ് എൽ പി സ്‌കൂളിൽ പുതിയ കെട്ടിടം നിർമിച്ചത്. നബാർഡ് ഫണ്ടിൽ നിന്നും രണ്ടുകോടി രൂപയാണ് കുടവൂർക്കോണം ഹൈസ്‌കൂളിലെ പുതിയ ബഹുനിലമന്ദിരത്തിനായി ചെലവഴിച്ചത്.

    എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. വി.ശശി എം.എൽ.എ അധ്യക്ഷനായിരുന്നു.

  • ആറ്റിങ്ങൽ പ്രീ പ്രൈമറി സ്‌കൂളിന് പുതിയ കെട്ടിടം ഉയരും; മന്ത്രി വി.ശിവൻകുട്ടി തറക്കല്ലിട്ടു

    ആറ്റിങ്ങൽ പ്രീ പ്രൈമറി സ്‌കൂളിന് പുതിയ കെട്ടിടം ഉയരും; മന്ത്രി വി.ശിവൻകുട്ടി തറക്കല്ലിട്ടു

    ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവൺമെന്റ് പ്രീ- പ്രൈമറി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ശാസ്ത്രീയമായ പ്രീ സ്‌കൂൾ വികസനം കുട്ടികൾക്ക് മികച്ച ശൈശവ അനുഭവം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

    56.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഇരുനില കെട്ടിടം പണിയുന്നത്. നിലവിൽ 41 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പുതിയ കെട്ടിടം വരുന്നതോടെ പഠന സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടും. രണ്ട് ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, പാചകപുര എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉണ്ടാവുക.

    ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂളിന് 62 വർഷത്തെ മാതൃകാപരമായ പ്രവർത്തന പാരമ്പര്യമുണ്ട്. ഒ.എസ് അംബിക എം. എൽ. എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ എസ്. കുമാരി, നഗരസഭ ഉപാധ്യക്ഷൻ തുളസീധരൻ പിള്ള, മറ്റ് കൗൺസിലർമാർ എന്നിവരും പങ്കെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും സന്നിഹിതരായിരുന്നു.