Tag: ശശി തരൂര്‍

  • ശശി തരൂരിൻ്റെ വിജയം; തിരുവനന്തപുരത്തെ പോരാട്ടം ഇങ്ങനെ…

    ശശി തരൂരിൻ്റെ വിജയം; തിരുവനന്തപുരത്തെ പോരാട്ടം ഇങ്ങനെ…

    തിരുവനന്തപുരം:തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ വിജയിച്ചു.

    ഭൂരിപക്ഷം 16,077 വോട്ടുകള്‍. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകളുടെ വിശദാംശങ്ങള്‍ ചുവടെ.

    പന്ന്യന്‍ രവീന്ദ്രന്‍ 2,47,648

    രാജീവ് ചന്ദ്രശേഖര്‍ 3,42,078

    അഡ്വ.രാജേന്ദ്രന്‍ 2,352

    ശശി തരൂര്‍ 3,58,155

    എസ് മിനി 1109

    ചാല മോഹനന്‍ 400

    ശശി കൊങ്ങാപ്പള്ളി 233

    ഷാജു പാലിയോട് 388

    അഡ്വ.ഷൈന്‍ ലാല്‍ എം.എപി 1,483

    എം.എസ് സുബി 599

    നന്ദാവനം സുശീലന്‍ 420

    ജെ.ജെ റസല്‍ 1,365

    നോട്ട 6,753

  • തിരുവനന്തപുരം മണ്ഡലത്തില്‍ നാലാം വിജയമുറപ്പിച്ച് ശശി തരൂർ

    തിരുവനന്തപുരം മണ്ഡലത്തില്‍ നാലാം വിജയമുറപ്പിച്ച് ശശി തരൂർ

    തിരുവനന്തപുരം മണ്ഡലത്തില്‍ നാലാം വിജയമുറപ്പിച്ച് ശശി തരൂർ.

    ഏറ്റവും പുതിയ കണക്കനുസരിച്ച് 15000ലധികം ലീഡാണ് തരൂരിനുള്ളത്

  • ഫോട്ടോ ഫിനിഷിലേക്ക് തലസ്ഥാനം; ശശി തരൂർ ലീഡ് തിരികെ പിടിച്ചു

    ഫോട്ടോ ഫിനിഷിലേക്ക് തലസ്ഥാനം; ശശി തരൂർ ലീഡ് തിരികെ പിടിച്ചു

    തിരുവനന്തപുരം:അവസാന റൗണ്ടിൽ കുതിച്ചെത്തിയ ശശി തരൂർ ലീഡ് തിരികെ പിടിച്ചു .

    ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്.

    പിന്നീട് ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച തരൂ‍ർ ഇപ്പോൾ പതിനായിരത്തിലേറെ വോട്ടിന് മുന്നിലാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 13666 വോട്ടിനാണ് മുന്നിട്ടുനിൽക്കുന്നത്.

    ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയാണ് തിരുവനന്തപുരത്ത്

  • തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ

    തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ

    തിരുവനന്തപുരം:  തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ മുന്നിൽ 19 വോട്ടിന് മുന്നിൽ.

    പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്

     

  • തിരുവനന്തപുരത്ത് മോദി വന്നു മത്സരിച്ചാലും ഞാന്‍ ജയിക്കും; ശശി തരൂര്‍

    തിരുവനന്തപുരത്ത് മോദി വന്നു മത്സരിച്ചാലും ഞാന്‍ ജയിക്കും; ശശി തരൂര്‍

    തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് താൻതന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം.പി.

    നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോൾ മനസ് മാറി. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണ്, തരൂർ പറഞ്ഞു.

    മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദിമത്സരിച്ചാലും താൻ ജയിക്കും എന്നായിരുന്നു തരൂരിന്റെ മറുപടി.