Tag: ശാസ്തമംഗലം

  • നാലരക്കോടി രൂപ വിലമതിക്കുന്ന വസ്തു തട്ടിപ്പ്; ശാസ്തമംഗലം സബ് രജിസ്ട്രാർ അറസ്റ്റിൽ

    നാലരക്കോടി രൂപ വിലമതിക്കുന്ന വസ്തു തട്ടിപ്പ്; ശാസ്തമംഗലം സബ് രജിസ്ട്രാർ അറസ്റ്റിൽ

    തിരുവനന്തപുരം: ജവഹർനഗറിലെ കോടികളുടെ വസ്തു തട്ടിപ്പ് കേസിൽ അറസ്റ്റ്.

    നാലരക്കോടിയോളം രൂപ വിലമതിക്കുന്ന വീടും സ്ഥലവും വ്യാജ രേഖകൾ ഉപയോഗിച്ച് കൈക്കലാക്കിയ സംഭവത്തിൽ ശാസ്തമംഗലം സബ് രജിസ്ട്രാർ കെ.എസ്. ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.

    കള്ളിക്കാട് സ്വദേശിനിയായ ലക്ഷ്മി കേസിലെ ഒൻപതാം പ്രതിയാണ്.വിദേശത്ത് താമസിക്കുന്ന ജവഹർ സ്വദേശി ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും വീടുമാണ് കഴിഞ്ഞ ജനുവരിയിൽ വ്യാജ ആധാരം തയ്യാറാക്കി പ്രതികൾ കൈവശപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

    ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേന മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബിന്റെ പേരിൽ വസ്തു ധനനിശ്ചയം നടത്തി. പിന്നീട് മരുതംകുഴി സ്വദേശി ചന്ദ്രസേനന് വിലയാധാരം എഴുതിക്കൊടുക്കുകയായിരുന്നു.വ്യാജ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും പ്രതികൾക്ക് സൗകര്യം ഒരുക്കുന്നതിനും ലക്ഷ്മി സജീവമായി ഇടപെട്ടുവെന്നാണ് അന്വേഷണ കണ്ടെത്തൽ.

    പ്രതികളുടെ തിരിച്ചറിയൽ കാർഡുൾപ്പെടെ വ്യാജമായി ഹാജരാക്കിയാണ് പ്രമാണത്തിൽ ഒപ്പിട്ടത്. ഇതിനായി ലക്ഷ്മി ഇവർക്ക് സൗകര്യം ഒരുക്കിക്കൊടുത്തു.

  • വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു

    വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു

    തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുമായുള്ള ഓഫീസ് തര്‍ക്കത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എയും സിപിഎം നേതാവുമായ വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു.

    കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്ന് ഓഫീസ് മാറ്റാനാണ് വി കെ പ്രശാന്ത് തീരുമാനിച്ചത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴാണ് ഓഫീസ് മാറാന്‍ പ്രശാന്ത് തീരുമാനിച്ചത്. തര്‍ക്കം അവസാനിക്കട്ടെയെന്നാണ് പ്രശാന്ത് പ്രതികരിച്ചത്.

    മരുതുംകുഴിയിലേക്കാണ് എംഎല്‍എ ഓഫീസ് മാറ്റുന്നത്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് മാറുന്നത്. അനാവശ്യ വിവാദം ഒഴിവാക്കാനാണ് നടപടിയെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം : കവടിയാർ- അമ്പലമുക്ക് മെയിൻ റോഡിൽ ഇൻകം ടാക്സ് ഓഫീസിന് സമീപം, വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ

    25 -09-2025 വ്യാഴാഴ്ച രാത്രി 10 മണി മുതൽ 26-09-2025 വൈകിട്ട് 6 മണി വരെ പേരൂർക്കട ടാങ്കിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്ന

    പേരൂർക്കട, ഊളൻപാറ , പൈപ്പിന്മൂട്, ശാസ്തമംഗലം , വെള്ളയമ്പലം , കവടിയാർ , കുറവൻകോണം, പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം ,കുമാരപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നീ ഭാഗങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം : വെള്ളയമ്പലം ജങ്ഷനുസമീപം വാട്ടർ അതോറിറ്റിയുടെ 700 എംഎം പ്രിമോ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തി.

    അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച രാത്രി ഏഴുമുതൽ ബുധനാഴ്ച രാത്രി 10 വരെ ശാസ്തമംഗലം, പൈപ്പിന്മൂട്, വെള്ളയമ്പലം, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, വലിയശാല, കൊച്ചാർ റോഡ്, ജഗതി എന്നിവിടങ്ങളിൽ പൂർണമായും ജവഹർ നഗറിലും നന്തൻകോട്, കുന്നുകുഴി, വഞ്ചിയൂർ വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടും.