Tag: ശിശുക്ഷേമസമിതി

  • ശിശുക്ഷേമസമിതിയിൽ രണ്ടര വയസ്സുകാരിയെ ഉപദ്രവിച്ച സംഭവം; നഖം വെട്ടി തെളിവുനശിപ്പിക്കാൻ ശ്രമം

    ശിശുക്ഷേമസമിതിയിൽ രണ്ടര വയസ്സുകാരിയെ ഉപദ്രവിച്ച സംഭവം; നഖം വെട്ടി തെളിവുനശിപ്പിക്കാൻ ശ്രമം

    തിരുവനന്തപുരം : ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള രണ്ടര വയസ്സുകാരിയെ ഉപദ്രവിച്ച ആയമാർ തങ്ങളുടെ നഖം വെട്ടി തെളിവുനശിപ്പിക്കാൻ ശ്രമിച്ചെന്ന് പോലീസ്.

    ശാസ്ത്രീയ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നൽകും.

    കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നഖംകൊണ്ട്‌ മുറിവേല്പിച്ച പാടുകളാണുള്ളത്. അറസ്റ്റിലായ മൂന്ന് ആയമാരും നഖം മുറിച്ചതിനു ശേഷമാണ് ചൊവ്വാഴ്ച പോലീസിനു മുന്നിൽ ചോദ്യംചെയ്യലിനെത്തിയത്

  • ശിശുക്ഷേമസമിതിയിൽ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ്

    ശിശുക്ഷേമസമിതിയിൽ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ്

    തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ് .

    രണ്ടരവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. അജിത, മഹേശ്വരി, സിന്ധു എന്നിവർക്കെതിരെയാണ് പോക്സാേകേസ് അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ ഉപദ്രവിച്ചത്.

    ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ്‌ തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.

    തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.

    ജനനേന്ദ്രിയ ഭാഗത്തും പിന്നിലും നഖം കൊണ്ട് മുറിവേല്‍പിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അജിതയാണ് ഉപദ്രവിച്ചത്. മറ്റ് രണ്ടുപേര്‍ വിവരമറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു

  • തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി

    തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി

    തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ എട്ടു ദിവസം പ്രായമുള്ള ആൺകുട്ടിയെ ഉപേക്ഷിച്ചനിലയിൽ ലഭിച്ചു.ശനിയാഴ്ച രാത്രി ഒൻപതു മണിക്കാണ് കുരുന്ന് എത്തിയത്.

    സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്നുവരുന്ന കരിയർ ഗൈഡൻസ് വർക്ക്ഷോപ്പിന്റെ ദിവസം എത്തിയ പുതിയ അതിഥിക്ക്‘അറിവ്’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു.