Tag: ശ്രീകാര്യം

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: മൺവിള ജംഗ്ഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ 600 എം എം പി എസ് സി പൈപ്പ് ലൈനിലും, കവടിയാർ പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള 900 എം എം പി എസ് സി പൈപ്പ് ലൈനിലും രൂപപ്പെട്ട ചോർച്ചകൾ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ

    3-11-25 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4-11-25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി വരെ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • ശ്രീകാര്യം-കുളത്തൂർ – കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം

    ശ്രീകാര്യം-കുളത്തൂർ – കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :പൊതുമാരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷന്റെ അധികാര പരിധിയിൽ വരുന്ന ശ്രീകാര്യം-കളത്തൂർ – കഴക്കൂട്ടം റോഡിൽ

    സ്മാർട്ട്‌സിറ്റിയുടെ ഭാഗമായുള്ള ഓടയുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 24 മുതൽ ജൂലായ് 15 വരെ ഈ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡുകൾ ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

    ഗതാഗതനിയന്ത്രണമുള്ള റോഡുകൾ

    1. എൻഎച്ച് 66ന്റെ കഴക്കൂട്ടം-ടെക്‌നോപാർക്ക് സെക്കന്റ് സർവീസ് റോഡ് (വലത് വശം)

    2.ശ്രീകാര്യം കുളത്തൂർ – കഴക്കൂട്ടം റോഡും എൻ.എച്ച് 66 ന്റെ സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ

    പെരുമ്പടറോഡ്, പള്ളിനട ബൈ റോഡ്, പാലസ് നഗർ റോഡ് എന്നിവ

    മേൽ എൻ.എച്ച് 66ന്റെ കഴക്കൂട്ടം – ടെക്‌നോപാർക്ക് സെക്കന്റ് സർവീസ് റോഡ് വലതു വശത്തിന് പകരം എൻ.എച്ച് 66 ന്റെ ഒന്നാമത്തെ സർവീസ് റോഡും കോർപ്പറേഷൻ റോഡുകൾക്ക് പകരം തൊട്ടടുത്ത ഇടറോഡുകളും ഉപയോഗിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

  • ശ്രീകാര്യത്ത് ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു

    ശ്രീകാര്യത്ത് ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു

    ശ്രീകാര്യം: കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെ ആന ഇടഞ്ഞു. തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് 5പേർക്കു പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്കു സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ‍ അറിയിച്ചു.

     

    ശ്രീകാര്യം സ്വദേശി കൃഷ്ണവർധൻ(12), അണിയൂർ സ്വദേശി അച്ചു(30), ചെമ്പഴന്തി സ്വദേശി സോണി(28), പൗഡിക്കോണം സ്വദേശി സന്ധ്യ(34), ശ്രീകാര്യം സ്വദേശി കെസിയ(19) എന്നിവർക്കാണ്‌ പരുക്കേറ്റത്‌.

    ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് സംഭവം.2 ആനകളെ അണിനിരത്തിയായിരുന്നു ഘോഷയാത്ര നടന്നത്. വൻ ജനാവലിയാണ് ഘോഷയാത്രയിലുണ്ടായിരുന്നത്.

    ചെക്കാലമുക്ക് ജംക്ഷനിൽ എത്തിയപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന അയ്യപ്പൻ എന്ന ആന ഇടഞ്ഞത്. അത് പിന്തിരിഞ്ഞ് അടുത്തു നിന്നവരെ തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു. ആനയെ സമീപത്തെ പുരയിടത്തിൽ തളച്ച ശേഷം ലോറിയിൽ കയറ്റിക്കൊണ്ടുപോയി