Tag: സ്കൂട്ടർ

  • കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ തട്ടി അപകടം; വീട്ടമ്മ മരിച്ചു

    കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ തട്ടി അപകടം; വീട്ടമ്മ മരിച്ചു

    പാലോട്: തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു.

    കെഎസ്ആർടിസി ബസിൻ്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി പാലോട് -ചിപ്പൻചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. വൈകുന്നേരം 5.15 ടെയാണ് അപകടം ഉണ്ടായത്.

    നന്ദിയോട് – പ്ലാവറ എസ്കെവി സ്കൂളിന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ നെടുമങ്ങാട് നിന്നും പാലോട് പോകുകയായിരുന്ന സതി കുമാരിയും ഭർത്താവുമാണ് അപകടത്തിൽ പെട്ടത്.

    ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ കെഎസ്ആർടിസി ബസ് ഓവർ ടേക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

  • കാട്ടാക്കടയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ പ്രതിയുടെ സ്കൂട്ടർ അജ്ഞാതർ കത്തിച്ചു

    കാട്ടാക്കടയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ പ്രതിയുടെ സ്കൂട്ടർ അജ്ഞാതർ കത്തിച്ചു

    കാട്ടാക്കട :ഗൃഹനാഥനെ കല്ലുകൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സ്കൂട്ടർ അജ്ഞാതർ കത്തിച്ചു. വീടിനു ഭാഗികമായി കേട് സംഭവിച്ചു.

    ബുധനാഴ്ച അർധ രാത്രിയോടെയാണ് സ്കൂട്ടർ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബോധപൂർവം കത്തിച്ചതാണെന്നു വീട്ടുകാർ ആരോപിക്കുന്നു.

    പൂവച്ചൽ കുറകോണം സ്വദേശി ജലജ(57) നെ 5നാണ് കുറകോണം സ്വദേശികളായ സഹോദരങ്ങൾ മുഖത്ത് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയത്.

    കേസിലെ ഒന്നാം പ്രതി കുറകോണം പാറമുകൾ മിസ്പയിൽ സുനിൽ കുമാറിന്റെ വീട്ടുവളപ്പിൽ നിർത്തിയിരുന്ന സ്കൂട്ടറാണ് അജ്ഞാതർ കത്തിച്ചത്. കൊലക്കേസിൽ റിമാൻഡിൽ കഴിയുകയാണ് സുനിൽകുമാറും സഹോദരൻ സാബുവും.