Tag: സൗജന്യ കുടിവെള്ളം

  • മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ സൗജന്യ കുടിവെള്ളം നല്‍കണം; ഉപഭോക്തൃ കോടതി

    മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ സൗജന്യ കുടിവെള്ളം നല്‍കണം; ഉപഭോക്തൃ കോടതി

    തിരുവനന്തപുരം: മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

    മള്‍ട്ടിപ്‌ളക്‌സില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിച്ചതിനും തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു എന്നും കൊച്ചിയിലെ പിവിആര്‍ സിനിമാസിനെതിരെ കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് ഉത്തരവ്.

    പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കുകയും, ഉയര്‍ന്ന വിലയ്ക്ക് തിയേറ്ററിനുള്ളില്‍ നിന്ന് തന്നെ ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് ഒരു അധാര്‍മിക വ്യാപാരരീതിയാണെന്നാണ് പരാതിയില്‍ പറയുന്നത്.

  • സൗജന്യ കുടിവെള്ളം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

    സൗജന്യ കുടിവെള്ളം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

    തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കാൻ അപേക്ഷിക്കേണ്ട തീയതി ഫെബ്രുവരി 15 വരെ നീട്ടി.

    വാട്ടർ അതോറിറ്റി സെക്ഷൻ ഒാഫിസുകളിലോ ഒാൺലൈൻ വഴിയോ അപേക്ഷ നൽകാം. പുതുതായി ആനുകൂല്യം ലഭിക്കേണ്ടവർ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷിക്കാനുള്ള ഒാൺലൈൻ ലിങ്ക്- http://bplapp.kwa.kerala.gov.in

     

     

  • ബിപിഎൽ വിഭാഗത്തിന് സൗജന്യ കുടിവെള്ളം

    ബിപിഎൽ വിഭാഗത്തിന് സൗജന്യ കുടിവെള്ളം

    തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കാൻ ജനുവരി 31 വരെ വാട്ടർ അതോറിറ്റി സെക്ഷൻ ഒാഫിസുകളിലോ ഒാൺലൈൻ വഴിയോ അപേക്ഷ നൽകാം.

    പുതുതായി ആനുകൂല്യം ലഭിക്കേണ്ടവർ മാത്രം അപേക്ഷിച്ചാൽ മതി. നിലവിൽ ആനുകൂല്യം ലഭിക്കുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷിക്കാനുള്ള ഒാൺലൈൻ ലിങ്ക്- http://bplapp.kwa.kerala.gov.in നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരിലും പുതുതായി അപേക്ഷിക്കുന്നവരിലും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ, കുടിവെള്ള ചാർജ് കുടിശ്ശിക എന്നിവയുള്ളവർക്ക് ജനുവരി 31-നു മുൻപ് മീറ്റർ മാറ്റി വയ്ക്കുകയും കുടിശ്ശിക അടയ്ക്കുകയും ചെയ്താൽ മാത്രമേ ആനുകൂല്യം അനുവദിക്കൂ.