Tag: Attukal pogala

  • ഭക്തിസാന്ദ്രമായി തലസ്ഥാനം; ഇന്ന് ആറ്റുകാല്‍ പൊങ്കാല

    ഭക്തിസാന്ദ്രമായി തലസ്ഥാനം; ഇന്ന് ആറ്റുകാല്‍ പൊങ്കാല

    തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല ഇന്ന്.ഇന്ന് രാവിലെ പത്ത് മണിക്ക് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും.

    ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം.

    ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. പൊലീസ്, അഗ്നിരക്ഷാസേന, കോർപറേഷൻ‌, ആരോ​​ഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃ-ത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചു. ഇന്ന് റെയിൽവേയും കെഎസ്ആർടിസിയും പ്രത്യേക സർവീസ് നടത്തുന്നുണ്ട്

     

  • എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; ആറ്റുകാല്‍ പൊങ്കാലയ്ക്കിനി ഒരു രാവിന്‍റെ അകലം മാത്രം

    എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; ആറ്റുകാല്‍ പൊങ്കാലയ്ക്കിനി ഒരു രാവിന്‍റെ അകലം മാത്രം

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റും സര്‍ക്കാരും. രണ്ടുവര്‍ഷത്തിനുശേഷമാണ് ആറ്റുകാല്‍ പൊങ്കാല പൂര്‍ണതോതില്‍ നടക്കുന്നത്.

    3000 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് വിനിയോഗിക്കുക. 300 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും, എക്സൈസ് ഉദ്യോഗസ്ഥരും സേവനസന്നദ്ധരാകും. കെ.എസ്.ആര്‍.ടി.സി 400 സര്‍വീസ് നടത്തും. 1270 പൊതുടാപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രയിനിനും പൊങ്കാല പ്രമാണിച്ച് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്

  • ആറ്റുകാൽ പൊങ്കാല; കൂടുതൽ സർവ്വീസുമായി കെഎസ്ആർടിസി  

    ആറ്റുകാൽ പൊങ്കാല; കൂടുതൽ സർവ്വീസുമായി കെഎസ്ആർടിസി  

    ആറ്റിങ്ങൽ: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ചൊവ്വാഴ്ച 07/03/2023 കൂടുതൽ സർവ്വീസുമായി കെഎസ്ആർടിസി

    കൂടുതൽ വിവരങ്ങൾക്ക് : 04702622202

    കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ: പനയമുട്ടം, പനയ്ക്കോട്, ചേപ്പിലോട്, പാണയം, ആറ്റിൻപുറം, ഏരുമല, മൂഴി, വെള്ളാഞ്ചിറ, പനവൂർ, പച്ചമല, അയ്യപ്പൻകുഴി, പരുത്തിക്കുഴി, കരുപ്പൂര്, നെടുമങ്ങാട്, വേങ്കോട്, വട്ടപ്പാറ, മഞ്ച, അരുവിക്കര, ചുള്ളിമാനൂർ എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2812235

    കെഎസ്ആർടിസി പാലോട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ:മടത്തറ, അഗ്രിഫാം, തെന്നൂർ, മങ്കയം, പൗവ്വത്തൂർ, കല്ലറ, പച്ചക്ഷേത്രം, നാഗര, പേരയം, ചെല്ലഞ്ചി, ആനകുളം, പാലോട് എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.30 മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2840259

    കെഎസ്ആർടിസി വിതുര ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ:കല്ലാർ, നാരകത്തിൻകാല, ജെഴ്സിഫാം, പട്ടൻകുളിച്ചപാറ, മേമല, മലയടി, ചെറ്റച്ചൽ, ആനപ്പെട്ടി, തെന്നൂർ, വിതുര എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 02.30 മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2858686

    കെഎസ്ആർടിസി ആര്യനാട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ:മരങ്ങാട്, തേവിയാരുകുന്ന്, മീനാങ്കൽ, പരുത്തിപ്പള്ളി, കോട്ടൂർ, കൊക്കോട്ടേല, ഈഞ്ചപ്പുരി, കോട്ടയ്ക്കകം, ഇറവൂർ, പറണ്ടോട്, ആര്യനാട് എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2853900

    കെഎസ്ആർടിസി വെള്ളനാട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ:വെള്ളനാട്, അരുവിക്കര, കാച്ചാണി, മിത്രാനികേതൻ, വെളിയന്നൂർ, വിളപ്പിൽശാല, ചെറിയകൊണ്ണി എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ലഭ്യമാണ്.

    കൂടുതൽ വിവരങ്ങൾക്ക് : 0472-2884686

  • അടുപ്പിനടുത്ത് പെട്ടന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്; പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ….

    അടുപ്പിനടുത്ത് പെട്ടന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്; പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ….

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല  നാളെ.ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം

    പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ നിർജലീകരണം ഉണ്ടാകാതിരിക്കുവാനായി ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

    പ്രധാന കാര്യങ്ങൾ

    കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
    നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക.
    ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക.
    തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണം തടയും.
    ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക.
    ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക, തണലത്ത് വിശ്രമിക്കുക.
    കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്
    പൊള്ളൽ ഒഴിവാക്കാൻ

    തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.
    ചുറ്റമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.
    അടുപ്പിനടുത്ത് പെട്ടന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്.
    തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം.
    വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.
    തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം.
    പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്.
    വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്.
    പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്.
    ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക.
    പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം.

  • ആറ്റുകാൽ പൊങ്കാല; സുരക്ഷാ നിർദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

    ആറ്റുകാൽ പൊങ്കാല; സുരക്ഷാ നിർദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

    തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ സമീപത്ത് പൊങ്കാല അർപ്പിക്കുന്ന ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയ്ക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് മേധാവി ചീഫ് ജലക്ട്രിക്കൽ ഇൻസ്പെക്ടർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ

    1. ട്രാൻസ്ഫോമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണം.

    2. ട്രാൻസ്ഫോർമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യാതിരിക്കുക.

    3. ട്രാൻസ്ഫോർമറുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക.

    4. വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകൾക്കടിയിലും പൊങ്കാലയിടാൻ അനുവദിക്കാതിരിക്കുക.

    5. ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഗുണനിലവാരം ഉള്ളവ മാത്രം ഉപയോഗിക്കുക.

    6. ഉത്സവ വേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖാന്തിരം നടത്തി, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.

    7. വഴിയരികിൽ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകൾ / ദീപാലങ്കാരങ്ങൾ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കുക.

    8. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ കൂടി ദീപാലങ്കാരങ്ങൾ ചെയ്യാതിരിക്കുക.

    9. വൈദ്യുത ലൈനിനു സമീപത്തായി ബാറുകൾ, കമാനങ്ങൾ പരസ്യബോർഡുകൾ മുതലായവ സ്ഥാപിക്കാതിരിക്കുക.

    10. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടി യോജിപ്പിച്ചതോ ആയ വയറുകൾ വയറിംഗിനായി ഉപയോഗിക്കാതിരിക്കുക.

    11. വൈദ്യുത ലൈനുകൾക്ക് സമീപത്തു കൂടിയോ, അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകൾ അലക്ഷ്യമായി എടുക്കുകയോ, എറിയുകയോ ചെയ്യാതിരിക്കുക.

    12. താല്ക്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളിൽ ഗുണമേന്മയുള്ള ഇ.എൽ.സി.ബി. (30 എം എ) സ്ഥാപിക്കുക.

    13. വിളക്കുകെട്ടിനു മുളം തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കയ്യിൽ വഹിച്ചു കൊണ്ടുപോകുന്നത് ഒഴിവാക്കുക.

    14. വളരെ ഉയരമുള്ളതും, വലിപ്പമുള്ളതുമായ ഫ്ളോട്ടുകൾ, വാഹനത്തിൽ കൊണ്ടുപോകാതിരിക്കുക.

    15. ഫ്ളോട്ടുകൾ വൈദ്യുത ലൈനിനു സമീപം വരുമ്പോൾ ലൈനുകൾ സ്വയം ഉയർത്താൻ ശ്രമിക്കാതിരിക്കുക.

    16. വൈദ്യുത പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാതിരിക്കുക.

    17. അനധികൃതമായ വയറിംഗ് നടത്താതിരിക്കുക.

    18. തുടർച്ചയായ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് ഗുണനിലവാരമുള്ള പ്ലറ്റുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കുക.

  • ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; തലസ്ഥാനത്ത് അടുപ്പുകള്‍ നിരന്നു…

    ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; തലസ്ഥാനത്ത് അടുപ്പുകള്‍ നിരന്നു…

    തിരുവനന്തപുരം:ആറ്റുകാല്‍ ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ടു നിറഞ്ഞു.  തിരുവനന്തപുരം നഗരത്തിൻ പൊങ്കാല അടുപ്പുകള്‍ നിരന്നു കഴിഞ്ഞു.

    ഒന്നേകാൽ ലക്ഷത്തോളും ആളുകൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന പൊങ്കാലയ്ക്ക് വലിയ ഭക്തജനപ്രവാഹം പ്രതീക്ഷിച്ച് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

     

  • ആറ്റുകാൽ പൊങ്കാല; തയ്യാറെടുപ്പുകളുമായി മലിനീകരണ നിയന്ത്രണ ബോർഡ്

    ആറ്റുകാൽ പൊങ്കാല; തയ്യാറെടുപ്പുകളുമായി മലിനീകരണ നിയന്ത്രണ ബോർഡ്

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശങ്ങൾ നൽകി. പൊങ്കാല സാമഗ്രികൾ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളിൽ എത്തുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം.

    ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതിയിന്മേൽ പോലീസ് വകുപ്പ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹായം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ തത്സമയം ശബ്ദപരിധി അളന്ന് ബോർഡ് കൈമാറുന്നതാണ്. പൊങ്കാല കലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി കോർപ്പറേഷൻ എൻ ഐ എസ് ടി യുമായി സഹകരിച്ച് നടപടി

    കൈക്കൊള്ളുന്നുണ്ട്. പൊങ്കാല ദിവസത്തിന് മുൻപും അന്നേദിവസവും അതിനുശേഷവും അന്തരീക്ഷ ഗുണനിലവാരം പരിശോധിക്കുന്നതിന് ബോർഡ് നടപടികൈക്കൊണ്ടിട്ടുണ്ട്. പൊങ്കാലമഹോത്സവം പരിസ്ഥിതി സൗഹൃദമാക്കി തീർക്കുന്നതിന് നഗരസഭ ഉൾപ്പെടെ മറ്റ് വകുപ്പുകളിൽ നിന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് സഹായത്തിനായി സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്ക്വാഡിനെ ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്.

  • ‘പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം’; വിശദീകരണവുമായി നഗരസഭ

    ‘പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം’; വിശദീകരണവുമായി നഗരസഭ

    തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ വ്യക്തമാക്കി.

    പൊങ്കാല സുഗമമായി അര്‍പ്പിക്കുന്നതിനും ഭക്തര്‍ക്ക് നഗരത്തില്‍ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുപോലെതന്നെ പ്രധാനമാണ് പൊങ്കാല അടുപ്പിനായി ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ നീക്കം ചെയ്യുന്നതും.

    ഭക്തര്‍ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാന്‍ അവര്‍ക്ക് എല്ലാ അവകാശവമുണ്ട്. എന്നാല്‍ അവര്‍ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുന്‍സിപാലിറ്റി ആക്ട് 330 പ്രകാരം നഗരസഭയ്ക്കാണ്.

    മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് മറിച്ച് വില്‍ക്കുന്ന ലോബികള്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനും കൂടാതെ ഇത്തരത്തില്‍ ശേഖരിക്കുന്ന ചുടുകല്ലുകള്‍ പുനരുപയോഗിച്ച് മുന്‍ഗണനാ ക്രമത്തില്‍ വിവിധ ഭവനപദ്ധതികള്‍ക്ക് (ലൈഫ് ഉള്‍പ്പെടെയുള്ള) ഉപയോഗപ്പെടുത്തുന്നതാണ്.

    ആയതിനാല്‍ നിലവില്‍ നഗരസഭയ്ക്ക് എതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആറ്റുകാല്‍ പൊങ്കാലയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും എല്ലാ പിന്തുണയും നല്‍കണമെന്നും കോര്‍പറേഷന്‍ അഭ്യര്‍ത്ഥിച്ചു.

  • ആറ്റുകാൽ പൊങ്കാല: ഫുട്പാത്തിൽ അടുപ്പുകൾ കൂട്ടരുതെന്ന് പൊലീസ്

    ആറ്റുകാൽ പൊങ്കാല: ഫുട്പാത്തിൽ അടുപ്പുകൾ കൂട്ടരുതെന്ന് പൊലീസ്

    തിരുവനന്തപുരം: ടൈലുകൾ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ നടപ്പാതയിൽ അടുപ്പുകൾ കൂട്ടുവാൻ പാടുള്ളതല്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ . പൊങ്കാല അടുപ്പുകൾക്കു സമീപം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ഒരു വാഹനങ്ങളും പാർക്ക് ചെയ്യരുത്.

    റോഡുകളിൽ ആംബുലൻസ്, ഫയർഫോഴ്‌സ്, പോലീസ്, മറ്റ് അവശ്യ സർവീസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള വഴി സൗകര്യം നൽകി മാത്രമേ പൊങ്കാല അടുപ്പുകൾ വയ്ക്കാൻ പാടുള്ളൂ