Tag: Beach

  • അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് പെരുമാതുറയിൽ ബീച്ച് ക്ലീൻ അപ് ഡ്രൈവ്

    അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് പെരുമാതുറയിൽ ബീച്ച് ക്ലീൻ അപ് ഡ്രൈവ്

    പെരുമാതുറ:2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യു.എസ്.ടി ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ക്ലീൻ അപ് ഡ്രൈവ് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.

    പ്രതിസന്ധികൾ ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് ആവശ്യമെന്നും, പ്രതിസന്ധി ഉണ്ടായാൽ പ്രശ്‌നപരിഹാരത്തിനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കർമസേന. ഹരിതകർമസേനയില്ലാതെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടലോരശുചീകരണത്തിൽ മന്ത്രിയും പങ്കാളിയായി.

    ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം 2023 മുതൽ എല്ലാ വർഷവും മാർച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായി ആചരിക്കും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ പുനരുപയോഗം പരമാവധിയാക്കാനും മാലിന്യവും ഉപഭോഗവും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

    ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ, ഹരിതകർമ്മസേനാംഗങ്ങൾ, യുഎസ്ടി ഗ്ലോബൽ ജീവനക്കാർ തുടങ്ങിയവരും ബീച്ച് ക്ലീൻ അപ് ഡ്രൈവിൽ പങ്കെടുത്തു.

  • ശംഖുംമുഖത്ത് ബീച്ച് കായികമേള സംഘടിപ്പിക്കുന്നു

    ശംഖുംമുഖത്ത് ബീച്ച് കായികമേള സംഘടിപ്പിക്കുന്നു

    തിരുവനന്തപുരം: നഗരസഭയുടെ ആഭിമുഖ്യത്തിൽ ശംഖുംമുഖത്തുവച്ച് 16 മുതൽ 19 വരെ ബീച്ച് കായികമേള സംഘടിപ്പിക്കുന്നു. മേളയുടെ ഭാഗമായി ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ എന്നീ മത്സരങ്ങൾ നടക്കും. വൈകിട്ട് സംഘടിപ്പിക്കുന്ന മത്സരങ്ങൾ ഫ്ലെഡ് ലൈറ്റ് സൗകര്യത്തോടെയാണ് നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ടീമുകൾ നഗരസഭ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫീസിൽ 13ന് വൈകിട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫുട്ബാളിൽ 5 കളിക്കാരും 5 സബ്സ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ 10 പേരുടെ ടീമിനും വോളിബാൾ മത്സരത്തിൽ 6 കളിക്കാരും 6 സബ്സ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ 12 പേർ ഉൾപ്പെടുന്ന ടീമുകൾക്കും രജിസ്റ്റർ ചെയ്യാം. ഫോൺ: 8281498372.

  • കോവളത്ത് തിരയിൽപ്പെട്ട സഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

    കോവളത്ത് തിരയിൽപ്പെട്ട സഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

    വിഴിഞ്ഞം:കോവളത്ത് തിരയിൽപ്പെട്ട സഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ലൈറ്റ് ഹൗസ് ബീച്ചിൽ തിരയിൽപ്പെട്ട ഇംഗ്ലണ്ട് സ്വദേശിയായ ജോൺസി(54)യെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തിയത്.കടലിൽ കുളിക്കുന്നതിനിടെ ജോൺസിക്കൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് ആദ്യം തിരയിൽപ്പെട്ടത്.ഇവർ അടുത്ത തിരയിൽ കരയ്ക്കെത്തിയെങ്കിലും ഇതിനിടെ ജോൺസി അടിയൊഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു.ലൈഫ് ഗാർഡ് സൂപ്പർവൈസർ വേണുവിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ സുകുമണി,അഹമ്മദ് നസീർ എന്നിവർ ചേർന്നാണ് രക്ഷിച്ചത്