Tag: Bike accident

  • ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    നെയ്യാറ്റിൻകര: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

    തൂങ്ങാംപാറ അയണി വിള ലക്ഷം വീട്ടിൽ സെയ്യദ് അലി (33)ആണ് മരിച്ചത്.

    കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ വണ്ടന്നൂർ പാപ്പകോട് വച്ച് ഇക്കഴിഞ്ഞ 15 നായിരുന്നു അപകടം. റോഡിലേക്ക് തെറിച്ച് വീണ സെയ്യദ് അലിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

    ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

  • കിളിമാനൂരിൽ മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർ മരിച്ചു

    കിളിമാനൂരിൽ മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർ മരിച്ചു

    തിരുവനന്തപുരം: കിളിമാനൂരിൽ മിനിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർ മരിച്ചു.

    രഞ്ജു (35) അനി (40 ) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പുളിമാത്ത് ജം‌ക്‌ഷനിൽ ആയിരുന്നു അപകടം.

  • പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

    പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരം: പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം.

    പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്.

    കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പാറശാല, പൊൻവിള റോഡ് വഴി ബൈക്കിൽ വരുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു.

    ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരിക്കുകയായിരുന്നു.

  • കോവളത്തെ നാലു വയസുകാരന്റെ മരണം ബെെക്ക് റേസിങ്ങിനിടെ; യുവാവ് അറസ്റ്റില്‍

    കോവളത്തെ നാലു വയസുകാരന്റെ മരണം ബെെക്ക് റേസിങ്ങിനിടെ; യുവാവ് അറസ്റ്റില്‍

    തിരുവനന്തപുരം: കോവളത്ത് ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ യുവാന്‍ മരിച്ചത് റേസിങ്ങിനിടെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 30-ന് കോവളത്ത് വച്ച് അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.

    യുവാനെ ഇടിച്ചുവീഴ്ത്തിയ ശേഷം ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. അപകടസ്ഥലത്ത് നിന്നും ബൈക്കിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടായിരുന്നു.

    തുടര്‍ന്ന് സിസിടിവിയും സര്‍വീസ് സെന്ററുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കരമനയിലെ വര്‍ക്ക്ഷോപ്പില്‍ നിന്നും ബൈക്ക് കണ്ടെത്തി. പ്രദേശത്ത് സ്ഥിരമായി റേസിങ് നടത്തുന്ന വ്യക്തിയാണ് ആഷിക്കെന്ന് പോലീസ് പറഞ്ഞു. യുവാവിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

  • അപകടത്തിൽപെട്ട ബൈക്ക് മോഷണം പോയതായി പരാതി

    അപകടത്തിൽപെട്ട ബൈക്ക് മോഷണം പോയതായി പരാതി

    ആറ്റിങ്ങൽ : അപകടത്തിൽപെട്ട വാഹനം മോഷണം പോയതായി പരാതി.  ഫെബ്രുവരി 20നു ആറ്റിങ്ങലിൽ ഡ്രീംസ് തീയറ്ററിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലെ ഡ്യൂക്ക് ബൈക്കാണ് മോഷണം പോയത്.

    തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്ന പോങ്ങാനാട് സ്വദേശി വിഷ്ണു സഞ്ചരിച്ച  ഡ്യൂക്ക് ബൈക്കും (KL16 Z 4837) യുവതി ഓടിച്ചിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിഷ്ണുവിനും സ്ത്രീയ്ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്.

    അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ ഹൈവേ പോലീസ് ബൈക്കിന്റെ താക്കോൽ വാങ്ങിക്കൊണ്ടു പോയി. തുടർന്നാണ് അടുത്ത ദിവസം വാഹനം മോഷണം പോയതായി അറിയുന്നത്. അപകടം നടന്ന സ്ഥലത്തും മറ്റും അന്വേഷിച്ചെങ്കിലും ബൈക്ക് കണ്ടെത്താനായില്ല.

    സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ അപകടം നടക്കുന്നതും പോലീസ് എത്തുന്നതും കാണാം. എന്നാൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് മോഷ്ടാവിനെ കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

    ഇ വാഹനം കാണുന്നവർ 9544644054. എന്ന നമ്പറിൽ അറിയിക്കുക

  • ബൈക്കും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

    ബൈക്കും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

    ആറ്റിങ്ങൽ :ചാത്തൻപാറയിൽ ബൈക്കും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചാത്തൻപാറ സ്വദേശി ഷമീർ (32) ആണ് മരിച്ചത്.

    ചൊവ്വാഴ്ച രാത്രി 10 മണി കഴിഞ്ഞാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത്‌ നിന്നും ചത്താൻപാറയിലേക്ക് ഷമീർ സഞ്ചരിച്ചു പോയ ബൈക്കും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.

    അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷമീറിനെ ആദ്യം ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

     

  • കോവളം ബൈപാസിൽ അപകടം; യുവാവ് മരിച്ചു

    കോവളം ബൈപാസിൽ അപകടം; യുവാവ് മരിച്ചു

    കോവളം: കോവളം ബൈപാസ് തിരുവല്ലം ജംക്‌ഷനു സമീപം ഞായർ രാത്രി ഉണ്ടായ അപകടത്തിൽ ബൈക്കു യാത്രികൻ പൂന്തുറ അമ്പലത്തറ വാഴവിള ടിസി 48–1270 ൽ നിസാമുദ്ദീൻ(33) മരിച്ചു. കോവളത്തു പോയി മടങ്ങുകയായിരുന്ന നിസാമിന്റെ ബൈക്കിനു പിന്നിലായി വന്ന കാർ ഇടിച്ചാണ് അപകടമെന്നു തിരുവല്ലം പൊലീസ് പറഞ്ഞു.

    മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി വൈകി മരിച്ചു. കുമരിച്ചന്തയിൽ പഴയ തടി ഉരുപ്പടികൾ വിൽപന കട നടത്തുകയായിരുന്നു. ഭാര്യ: നൗഫിയ. മക്കൾ: റയാൻ, നൈമ. തിരുവല്ലം പൊലീസ് കേസ് എടുത്തു.

     

     

  • ശിവാലയ ഓട്ടത്തിനിടെ വാഹനാപകടം; രണ്ട് വിഴിഞ്ഞം സ്വദേശികൾ മരിച്ചു

    ശിവാലയ ഓട്ടത്തിനിടെ വാഹനാപകടം; രണ്ട് വിഴിഞ്ഞം സ്വദേശികൾ മരിച്ചു

    തക്കല: ശിവാലയ ഓട്ടത്തിനിടെ രണ്ട് വിഴിഞ്ഞം സ്വദേശികൾ തക്കലയിൽ വാഹനാപകടത്തിൽ മരിച്ചു. വിഴിഞ്ഞം തെന്നൂർക്കോണം, രാജു നിവാസിൽ രാജു(52), തെന്നൂർക്കോണം, മുല്ലൂർ, കുഴിപ്പള്ളം ചിത്രാ ഭവനിൽ സോമരാജൻ(56) എന്നിവരാണ് മരിച്ചത്.

    പുലിയൂർകുറിച്ചിക്കു സമീപം ഇവരുടെ ബൈക്കിൽ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്തു മരിച്ചു.

    രാജുവിന്റെ മകൻ രഞ്ജിത്ത് ഉൾപ്പെടെ എട്ടുപേരടങ്ങുന്ന സംഘം നാല് ബൈക്കുകളിലായാണ്‌ ശിവാലയ ഓട്ടത്തിനു പുറപ്പെട്ടത്. ശനിയാഴ്ച രാത്രി തിരുവിടയ്ക്കോട്ട് ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് തിരുവിതാംകോട് ക്ഷേത്രത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം

  • ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

    ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

    ആറ്റിങ്ങൽ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.മുദാക്കൽ നെടുംപുറം എ എസ് ഭവനിൽ ചന്ദ്രസേനൻ നായർ – സരസ്വതി ദമ്പതികളുടെ മകൻ സി അമൽ ( 21 ) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

    ഫെബ്രുവരി 12 ന് രാത്രി ഒൻപത് മണിയോടെ ആറ്റിങ്ങലിൽ നിന്നും മുദാക്കലിലേക്ക് വരവെ പൂവണത്തിൻ മൂടിന് സമീപം അമൽ സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്.

    ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകുന്നരത്തോടെ മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.