Tag: Car fire breaks

  • ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    ആറ്റിങ്ങൽ:ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

    ആളപായമില്ല കെഎസ്ആർടിസി ബസ്റ്റാന്റിനു സമീപം ഇന്നലെ രാത്രി ഒരു മണിയോടുകൂടി എറണാകുളത്തു നിന്നും ആറ്റിങ്ങലിലേക്ക് വന്ന കിളിമാനൂർ സ്വദേശി അൽ അമീനിൻ്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ബ്രീയോ കാറിന് തീപിടിച്ചത്.

    ആറ്റിങ്ങൽ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്ത് എത്തുകയും തീ കെടുത്തി.

    വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. തീ പടരുന്നത് കണ്ട ഉടൻതന്നെ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു.

  • തിരുവനന്തപുരത്ത് കാറിന് തീപിടിച്ചു

    തിരുവനന്തപുരത്ത് കാറിന് തീപിടിച്ചു

    ‌തിരുവനന്തപുരം: കോവളം ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രികർ വാഹനം നിർത്തി പുറത്ത് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

    തിരുവനന്തപുരം വെള്ളായണി ക്രൈസ്റ്റി വിഹാറിൽ മാർട്ടിൻ, രാജേശ്വരി എന്നിവർ ചാക്കയിൽ നിന്ന് കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്.

    വ്യാഴാഴ്ച രാത്രി കുമരിച്ചന്ത സിഗ്നലിനടുത്ത് പുതുക്കാട് റോഡിലാണ് സംഭവം. തീപിടിത്തത്തിൽ വാഗണർ കാറിൻ്റെ മുൻഭാഗം കത്തി നശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റിംഗ്യൂഷർ എടുത്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.

    വിഴിഞ്ഞത്തുനിന്ന്  ഫയർഫോഴ്സ്  സംഘം എത്തി തീയണച്ചു. കാറിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. സംഭവത്തെ തുടർന്ന് ഈഞ്ചയ്ക്കൽ പരുത്തിക്കുഴി തിരുവല്ലം ബൈപ്പാസ് റോഡിൽ കനത്ത ഗതാഗത കുരുക്ക് ഉണ്ടായി

  • ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

    ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

    മംഗലപുരം : തോന്നയ്ക്കൽ എ.ജെ. കോളേജിനുസമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു.

    വെള്ളിയാഴ്ച രാവിലെയാണ് സംഭവം . കടയ്ക്കാവൂർ മണനാക്ക് ഷബ്‌നം മൻസിലിൽ സുഹൈലും സുഹൃത്തും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.

    ഇരുവരും തിരുവനന്തപുരത്തേക്കു പോകവേ എ.ജെ. കോളേജിനു സമീപം എത്തിയപ്പോൾ ഫോൺ വന്നതോടെ കാർ സൈഡിൽ ഒതുക്കി സംസാരിക്കുന്നതിനിടയിലാണ് കാറിൽനിന്നു പുക ഉയർന്നത് കണ്ടത്. തുടർന്ന് സുഹൈലും സുഹൃത്തും കാറിൽനിന്നു പുറത്തിറങ്ങിയതോടെ കാറിൽ തീ പടരുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു

  • കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

    കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

    തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

    ബിഎംഡബ്ല്യു കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ സമീപം ദേശീയപാതയിലെ സര്‍വീസ് റോഡിലാണ് സംഭവം.

    കണിയാപുരം സ്വദേശി അലന്റെ കാറാണ് കത്തി നശിച്ചത്. കാറിന്റെ മുന്നില്‍നിന്നും പുക ഉയരുന്നത് കണ്ട അലന്‍ കാര്‍ ഓഫ് ചെയ്ത് ഇറങ്ങി ഓടുകയായിരുന്നു.

  • വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

    തിരുവനന്തപുരം പ്രശാന്ത് നഗർ സ്വദേശി സുരേഷ് കുമാറിന്‍റെ ഫോർഡ് കാറിനാണ് വിഴിഞ്ഞം ചപ്പാത്തിന് സമീപത്തു വെച്ച് തീപിടിച്ചത്.

    പൂവാർ ഭാഗത്ത് നിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്നു കാർ. പുക കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ തീപിടിത്തമുണ്ടായി.

    തൊട്ടടുത്ത വീട്ടിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. ഇതിനിടയിൽ കാറിന്‍റെ മുൻവശവും എൻജിൻ ഭാഗവും പൂർണ്ണമായി കത്തി നശിച്ചു.