Tag: Crime

  • ബിയർ കുപ്പികൊണ്ട് അടിയേറ്റയാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു; പ്രതി അറസ്റ്റിൽ

    ബിയർ കുപ്പികൊണ്ട് അടിയേറ്റയാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു; പ്രതി അറസ്റ്റിൽ

    വിളപ്പിൽശാല : പരസ്യ മദ്യപാനം ചോദ്യംചെയ്തയാളെ ബിയർ കുപ്പികൊണ്ട് അടിച്ച് കാഴ്ചശക്തി നഷ്ടപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ വിളപ്പിൽശാല പോലീസ് അറസ്റ്റുചെയ്തു. മാറനല്ലൂർ കൂവളശ്ശേരി നവോദയ ലയ്‌നിൽ വിഷ്ണു എന്നുവിളിക്കുന്ന ആർ.ജോണിയെ(26)യാണ് കേസിൽ വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ.സുരേഷ്‌കുമാർ അറസ്റ്റുചെയ്തത്.കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാത്രി പത്തരയോടെ കാട്ടുവിളയിലായിരുന്നു അക്രമം. പനയറവിളാകം സജി ഭവനിൽ ആർ.സജി(44)യ്ക്കാണ് അക്രമത്തിൽ ഇടതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്. മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ട സജിയെ നിലത്ത് തള്ളിയിടുകയും ചവിട്ടുകയും ചെയ്തു. അതിനുശേഷം ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുമ്പോൾ ഒഴിഞ്ഞുമാറിയപ്പോഴാണ് കണ്ണിൽ പരിക്കേറ്റത്. രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടു. പ്രതിക്കെതിരേ സമാനമായ കേസുകളുണ്ടെന്നും ഇയാൾ കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു.  അറസ്റ്റിലായ ജോണിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.

  • സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

    സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

    വിളപ്പിൽശാല: ചൊവ്വള്ളൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തോട്ടുമുക്ക് സ്വദേശി രഞ്ജിന്‍റെ ബൈക്കിന് തീയിട്ടത്.വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

  • പാറ്റൂരില്‍ നാല് യുവാക്കൾക്ക് വെട്ടേറ്റു

    പാറ്റൂരില്‍ നാല് യുവാക്കൾക്ക് വെട്ടേറ്റു

    തിരുവനന്തപുരം: പാറ്റൂരില്‍ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി. നാല് പേരുടെയും പരിക്കുകകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു

  • ആറ്റുകാൽ പാടശേരിയിൽ യുവാവിന്‍റെ കാൽ വെട്ടിമാറ്റി

    ആറ്റുകാൽ പാടശേരിയിൽ യുവാവിന്‍റെ കാൽ വെട്ടിമാറ്റി

    തിരുവനന്തപുരം: ആറ്റുകാൽ പാടശേരിയിൽ യുവാവിന്‍റെ കാൽ വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. രണ്ടു കാലുകൾക്കും വെട്ടേറ്റ ശരത്തിന്‍റെ പരിക്കുകൾ ഗുരുതരമാണ്. ബിജു, ശിവൻ എന്നിവർ ചേർന്നാണ് ഇയാളെ വെട്ടിയതെന്നും നേരത്തെ ഒരേ ഗുണ്ടാ സംഘങ്ങളിൽ ഉൾപ്പെട്ടവരായിരുന്നു ഇവരെന്നുമാണ് വിവരം. കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

  • ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം; യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യൻ അറസ്റ്റിൽ

    ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം; യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യൻ അറസ്റ്റിൽ

    തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യൻ കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷിനെ (37) തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയാണ് നഗ്നചിത്രങ്ങൾ കൈക്കലാക്കുന്നത്. നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിൽ റൂറൽ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.