Tag: Death

  • കാര്‍ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു

    കാര്‍ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു

    വെഞ്ഞാറമ്മൂട് : കാര്‍ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു. നാഗര്‍കോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി 43 വയസുള്ള കൃഷ്ണകുമാറാണ് മരിച്ചത്.

    ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം ഉണ്ടായത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ കൃഷ്ണകുമാര്‍ യാത്രക്കിടെ കടയിൽ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം

  • ഇന്നസെൻ്റിന് വിട ചൊല്ലാൻ കേരളം; പൊതുദർശനം എട്ട് മണി മുതൽ

    ഇന്നസെൻ്റിന് വിട ചൊല്ലാൻ കേരളം; പൊതുദർശനം എട്ട് മണി മുതൽ

    നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും.നടൻ ഇന്നസെന്‍റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്.

    ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. തുടർന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും.

    ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും

     

  • പോഴിക്കരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

    പോഴിക്കരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

    പൂവാർ: പോഴിക്കരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൊഴിയൂർ ഉച്ചക്കട വിരാലി പൗർണമിഹൗസിൽ ബിനുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) ആണ് മരിച്ചത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അഭിജിത്ത്.

    രണ്ടു സുഹൃത്തുകൾക്ക് ഒപ്പം കനാലിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അഭിജിത്ത് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയ്ക്കുശേഷം പൊഴിയൂർ പൊഴിക്കരയിലെ എലിഫന്റ് റോക്കിന് സമീപം ആണ് സംഭവം.

  • പുത്തന്‍തോപ്പ് സ്വദേശി ലണ്ടനിൽ മർദനമേറ്റ് മരിച്ചു

    പുത്തന്‍തോപ്പ് സ്വദേശി ലണ്ടനിൽ മർദനമേറ്റ് മരിച്ചു

    തിരുവനന്തപുരം: ലണ്ടനില്‍ തദ്ദേശീയരായ യുവാക്കളുടെ മര്‍ദനമേറ്റ് മലയാളി മരിച്ചു. സൗത്താളില്‍ താമസിക്കുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സൗത്താളിന് സമീപം ഹാന്‍വെല്ലിലുണ്ടായ അക്രമത്തില്‍ ജെറാള്‍ഡ് നെറ്റോയ്ക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു.

    സാരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജെറാള്‍ഡ് നെറ്റോയെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണങ്ങള്‍ നടന്നുവരികയാണ്

  • ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

    ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

    മംഗലപുരം : ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

    മുരുക്കുംപുഴ ഇടവിളാകം എംജിഎം സ്കൂളിനു സമീപം ശ്രീകൃഷ്ണ വീട്ടിൽ വി.തുളസീധരൻ ( 48 ), ഭാര്യ ഷീജ ( 46 ) എന്നിവരാണ് മരിച്ചത്.

    ഇന്നലെ പുലർച്ചെ ഒരുമണിയോടെ കരിച്ചാറ റെയിൽവെ ഗേറ്റിനു സമീപം വച്ചാകാം സംഭവമെന്നു കരുതുന്നു. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

  • പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈദ്യുതത്തൂണിലിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

    പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈദ്യുതത്തൂണിലിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

    തിരുവനന്തപുരം:പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈദ്യുതത്തൂണിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇടയ്‌ക്കോട് തുണ്ടുനട പൊട്ടറത്തല മേലേ വിജയ നിവാസിൽ പ്രതാപചന്ദ്രൻ(47) ആണ് മരിച്ചത്.

    ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം നരുവാമൂട് വെള്ളപള്ളി മൂക്കംപാലംമൂടിനു സമീപത്തുവെച്ചായിരുന്നു അപകടം. മുന്നിൽപോയ വാൻ പെട്ടെന്ന് ഒരു വശത്തേയ്ക്ക് തിരിച്ചശേഷം പുറകിലോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

    പെയിന്റിങ് തൊഴിലാളിയായ പ്രതാപചന്ദ്രൻ ബാലരാമപുരത്ത് സഹോദരന്റെ വീട്ടിൽ പെയിന്റിങ്ങിനു പോയശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

  • പെരുമാതുറയിലെ 17കാരന്റെ മരണം; സുഹൃത്ത് കസ്റ്റഡിയില്‍

    പെരുമാതുറയിലെ 17കാരന്റെ മരണം; സുഹൃത്ത് കസ്റ്റഡിയില്‍

    പെരുമാതുറ : പെരുമാതുറയിലെ പതിനേഴുകാരനായ ഇര്‍ഫാന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്ത ഇര്‍ഫാന്റെ സുഹൃത്ത് ഫിറോസിനെ കഠിനംകുളം പൊലീസ് ചോദ്യം ചെയ്യുകയാണ്.

    ഫിറോസാണ് ഇര്‍ഫാനെ വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോയത്. അമിതമായി മയക്കുമരുന്ന് ഉള്ളില്‍ ചെന്നാണ് ഇര്‍ഫാന്‍ മരിച്ചതെന്നാണ് ആരോപണം.ചൊവ്വാഴ്ച രാവിലെയാണ് പെരുമാതുറ തെരുവില്‍ വീട്ടില്‍ ഇര്‍ഫാന്‍ മരിച്ചത്.

    തിങ്കളാഴ്ച രാവിലെ 6ന് രണ്ടു സുഹൃത്തുക്കള്‍ എത്തുകയും ഇര്‍ഫാനെ വീട്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍തന്നെ റജില സമീപത്തെ ആശുപത്രിയിലേക്ക് ഇര്‍ഫാനെ കൊണ്ടുപോയി.

    പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ ഇര്‍ഫാന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാന്‍ മരിച്ചിരുന്നു. മകന് സുഹൃത്തുക്കള്‍ മയക്കുമരുന്ന് നല്‍കിയിരുന്നതായി ഇര്‍ഫാന്റെ അമ്മ ആരോപിച്ചു.

  • ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം: ശ്രീകാര്യം എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദ്ദീനാണ് (29) മരിച്ചത്.

    ഇന്ന് രാവിലെ ക്യാംപസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്ക ഐടിഐയിലെ ഇൻസ്ട്രക്ടർ ആയ ഷംസുദ്ദീൻ പാർട്ട്‌ടൈം ആയാണ് സിഇടിയിൽ എൻജിനീയറിങ് പഠിക്കുന്നത്.

  • ജോലി തട്ടിപ്പിനിരയായി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

    ജോലി തട്ടിപ്പിനിരയായി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

    പോത്തൻകോട്: സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിൽ മനംനൊന്ത് യുവാവിന്‍റെ ആത്മഹത്യ.   പോത്തൻകോട് സ്വദേശി രജിത്താണ് ആത്മഹത്യ ചെയ്തത്. രഞ്ജിത്തിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

    ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ കേന്ദ്രമായുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടാനായി രജിത്ത് എട്ട് ലക്ഷം രൂപയോളം നൽകിയിരുന്നു.

    കേരള ട്രെഡിഷണൽ ഫുഡ് പ്രോസസ്സിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പണം നൽകിയതെന്നാണ് പരാതി. പണം തട്ടിയെന്ന് കാണിച്ച് 2021ൽ രജിത്ത് ചിറയൻകീഴ് പൊലീസിന് പരാതിയും നൽകിയിരുന്നു.