Tag: Death

  • ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

    ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

    കാരേറ്റ്: ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ. കാരേറ്റിന് സമീപം പേടിക്കുളത്ത് ഗ്യഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് കുടുംബവഴക്കിനെ തുടർന്നാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.

    കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65) ആണ് ഭാര്യ ശശികല(57) എന്നിവരാണ് മരിച്ചത്. ശശികലയെ കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

    കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് മരണവിവരം പുറത്തറിയുന്നത്. റിട്ടയഡ് സർക്കാർ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. കുടുംബ വഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും  കാരണമെന്നാണ് പൊലീസ് നിഗമനം.

    രാജേന്ദ്രൻ്റെ എറണാകുളത്ത് താമസിക്കുന്ന മകൻ സുഹൃത്തിനോട്  ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്ന് പറയുകയായിരുന്നു. അവിടെ എത്രയും വേഗം പോയിനോക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല.

    തുടർന്ന് സുഹൃത്ത് രാജേന്ദ്രൻ്റെ ഫോണിലേക്ക് വിളിച്ചു. ഈ സമയം വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്ത് രാജേന്ദ്രൻ്റെ ഇളയ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ചു. അകത്ത് മുഖത്ത് തലയിണയുമായി കട്ടിലിൽ കിടക്കുന്ന ശശികലയെ കണ്ടു.

    പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ സംഘം വീടിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കയറുകയായിരുന്നു. അപ്പോൾ  മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ രാജേന്ദ്രനെ കാണുകയും ചെയ്തു.

    ഇവർ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

    കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നും പൊലീസ് പറയുന്നു. രാജേന്ദ്രൻ്റെ ആദ്യ ഭാര്യ മരിച്ച ശേഷം രണ്ടാമത് ശശികലയെ വിവാഹം ചെയ്യുകയായിരുന്നു എന്നാണ് വിവരം. ആദ്യ ഭാര്യയിൽ രണ്ടു പെൺമക്കളും ഒരു മകനും ഉണ്ട്.

     

     

  • ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

    ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

    കാരേറ്റ്: പേടികുളത്ത് ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പേടികുളം സ്വദേശി രാജേന്ദ്രനാണ് ഭാര്യ ശശികല കൊലപ്പെടുത്തതിയ ശേഷം തൂങ്ങി മരിച്ചത്. റിട്ടയഡ് സർക്കാർ ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

    ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാജേന്ദ്രന്റെ രണ്ടാമത്തെ ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ച ശേഷമാണ് ശശികലയെ വിവാഹം ചെയ്തത്

  • ഗാനമേളയ്ക്കു നൃത്തംചെയ്യുന്നതിനിടെ അപകടം; കിണറ്റിൽ വീണ് യുവാവ് മരിച്ചു

    ഗാനമേളയ്ക്കു നൃത്തംചെയ്യുന്നതിനിടെ അപകടം; കിണറ്റിൽ വീണ് യുവാവ് മരിച്ചു

    തിരുവനന്തപുരം : ഉത്സവസ്ഥലത്ത് ഗാനമേളയ്ക്കിടെ നൃത്തംചെയ്യവേ കിണറ്റിൽ വീണ യുവാവ് മരിച്ചു.നേമം പൊന്നുമംഗലം സ്കൂളിനു സമീപം ശങ്കർനഗറിൽ പ്രേംകുമാർ-ലത ദമ്പതിമാരുടെ മകൻ ഇന്ദ്രജിത്താ(ജിത്തു- 23)ണ് മരിച്ചത്.

    ഇയാളെ രക്ഷിക്കാനിറങ്ങിയ കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി അഖിലി(കുക്കു-30)നെ പരിക്കുകളോടെ ശാന്തിവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി 11.30-ഓടെ മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം.

    ഗാനമേള കേൾക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിനു മുകളിൽ പലകയിട്ടാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള ആസ്വദിച്ചുകൊണ്ടിരുന്നത്.

    ഇന്ദ്രജിത്തുൾപ്പെടെ പലരും കിണറിനു മുകളിലിട്ടിരുന്ന പലകയ്ക്കു പുറത്തു കയറിനിന്ന് നൃത്തം ചെയ്തു.ഇതിനിടെയാണ് പലക തകർന്ന് കിണറ്റിലേക്കു വീണത്. ഇന്ദ്രജിത്ത് കിണറ്റിൽ വീണതറിഞ്ഞ് രക്ഷിക്കാനായി ഇറങ്ങിയതാണ് അഖിൽ

  • സ്കൂൾ വാൻ ഇടിച്ച് അപകടം; അമ്മയുടെ കൺമുന്നിൽ മകന് ദാരുണന്ത്യം

    സ്കൂൾ വാൻ ഇടിച്ച് അപകടം; അമ്മയുടെ കൺമുന്നിൽ മകന് ദാരുണന്ത്യം

    കുലശേഖരം: അമ്മയുടെ മുന്നിൽ വച്ച് സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ വാനിൽ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരൻ സൂര്യനാഥ് (6) ആണ് അതേ വാൻ ഇടിച്ച് മരിച്ചത്.

    കുലശേഖരം പൊന്മന സാമാധി നട മേലെ വീട്ടിൽ സതീഷ് കുമാറിന്റെയും നന്ദിനിയുടെയും മകനാണ് മരിച്ച സൂര്യനാഥ്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

    സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികിൽ നിർത്തിയ സ്കൂൾ വാനിൽ നിന്നിറങ്ങിയ സൂര്യനാഥും മൂത്ത സഹോദരൻ ശബരീഷും വാനില മുന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചു. കുട്ടികൾ മുന്നിലൂടെ നടക്കുന്നത് കാണാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.

    സൂര്യനാഥ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. നാലാം ക്ലാസുകാരനായ മൂത്ത സഹോദരൻ ശബരീഷ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

  • 14 വർഷം മുൻപ് ബാലനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    14 വർഷം മുൻപ് ബാലനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    പാങ്ങോട്: 14 വർഷം മുൻപ് ബാലനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കേറ്റ ക്ഷതം മരണകാരണമായിരിക്കാമെന്നാണു കണ്ടെത്തൽ.

    പാങ്ങോട് ഭരതന്നൂർ രാമരശ്ശേരി വിജയ വിലാസത്തിൽ വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശ് വിജയ്(14) ആണ് മരിച്ചത്.

    2009 ഏപ്രിൽ അഞ്ചിനു വൈകിട്ട് 3ന് വീട്ടിൽ നിന്നു പാൽ വാങ്ങാൻ പോയ കുട്ടിയെ 800 മീറ്റർ അകലെ രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

    2019ൽ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുടുംബത്തിനു കൈമാറി.

     

  • പൊലീസ് ജീപ്പിൽ നിന്ന് ചാടി; വലിയതുറ സ്വദേശി മരിച്ചു

    പൊലീസ് ജീപ്പിൽ നിന്ന് ചാടി; വലിയതുറ സ്വദേശി മരിച്ചു

    തിരുവനന്തപുരം: തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പിൽ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോളാണ് സനു പൊലീസ് വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.

    തലയിടിച്ച് വീണ സനുവിനെ ​ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സനു മരിച്ചത്.

    മാർച്ച് എട്ടിന് രാത്രിയായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂ‍ർ ന​ഗരത്തിൽ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനാണ് സനുവിനെ പൊലീസ് പിടികൂടിയത്.

  • ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

    ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

    കഴക്കൂട്ടം: ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. സ്റ്റാര്‍ട്ടപ് കമ്പിനിയിലെ ജീവനക്കാരനായ രോഷിത് എസ് (23) ആണ് മരിച്ചത്. മണക്കാട് സ്വദേശി രോഷിത് ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു.

    സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണ് രോഷിത് താഴേക്ക് വീണത്. ഇന്ന് നാലു മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. തലയിടിച്ചുള്ള വീഴ്ചയിൽ സംഭവ സ്ഥലത്തു വച്ചു തന്നെ ഇയാൾ മരിച്ചു.

  • രാജ്യത്ത് എച്ച്3എന്‍2 ബാധിച്ച് രണ്ടു മരണം

    രാജ്യത്ത് എച്ച്3എന്‍2 ബാധിച്ച് രണ്ടു മരണം

    രാജ്യത്ത് എച്ച്3എന്‍2 വൈറസ് ബാധ മൂലം രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരണം. കര്‍ണാടക, ഹരിയാന എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

    കര്‍ണാടകയില്‍ ഹാസനില്‍നിന്നുള്ള ഏര ഗൗഡയാണ് (82) മരിച്ചത്. പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ആറിനു മരിച്ചു. ഗൗഡയ്ക്ക് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

    ഹരിയാനയില്‍ മരിച്ചയാളുടെ വിവരങ്ങള്‍ വെളിവായിട്ടില്ല. രാജ്യത്ത് ഇതുവരെ 90ലധികം പേര്‍ക്ക് എച്ച്3എന്‍2 ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  • 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍

    12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍

    പാലോട് : 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍. നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസുകാരി അശ്വതിയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. പാലോട് താന്നിമൂട് സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി.

    മൊബൈല്‍ ഫോണിനുവേണ്ടി സഹോദരനോട് വഴക്കിട്ട അശ്വതി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.