Tag: Death

  • ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    വിഴിഞ്ഞം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ സുരേഷ് കുമാർ – പ്രമീള ദമ്പതികളുടെ മകൾ അലന്യ (കല്ലു-15) നെയാണ് മരിച്ച നിലയിൽ ഇന്നലെ വൈകിട്ട് ഏഴോടെ അയൽവാസികൾ കണ്ടെത്തിയത്.

    വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിന്റെ മരണ വീട്ടിൽ പോയിരിക്കുകയായിരുന്നു.ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിന് പരാതി നൽകി.

  • ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

    ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

    വെഞ്ഞാറമൂട്: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. വെമ്പായം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ഒഴുകുപാറ നാസ് മന്‍സിലില്‍ നിസാറുദ്ദീനാണ് (52) മരിച്ചത്.

    രാവിലെ ഒന്‍പതര മണിക്കായിരുന്നു സംഭവം. സ്റ്റാന്റില്‍ നില്ക്കുകയായിരുന്ന ഇദ്ദേഹം കുഴഞ്ഞു വീഴുകയും ഒപ്പമുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണമടയുകയുമായിരുന്നു.

     

  • ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

    ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

    ആറ്റിങ്ങൽ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.മുദാക്കൽ നെടുംപുറം എ എസ് ഭവനിൽ ചന്ദ്രസേനൻ നായർ – സരസ്വതി ദമ്പതികളുടെ മകൻ സി അമൽ ( 21 ) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

    ഫെബ്രുവരി 12 ന് രാത്രി ഒൻപത് മണിയോടെ ആറ്റിങ്ങലിൽ നിന്നും മുദാക്കലിലേക്ക് വരവെ പൂവണത്തിൻ മൂടിന് സമീപം അമൽ സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്.

    ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകുന്നരത്തോടെ മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

  • ഗർഭിണി ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചു

    ഗർഭിണി ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചു

    തിരുവനന്തപുരം:മൂന്നുമാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടക്കുളങ്ങര ടി.സി. 39/2211 ശ്രീവള്ളിയിൽ ഗോപീകൃഷ്ണന്റെ ഭാര്യ ദേവിക(22)യാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

    വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദേവികയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ഷാജി കെ.നായരുടെ പരാതി ലഭിച്ചതായി ഫോർട്ട് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

  • പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ വാർഡ് മെമ്പർ എസ്.ശ്രീലത മരണപ്പെട്ടു

    പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ വാർഡ് മെമ്പർ എസ്.ശ്രീലത മരണപ്പെട്ടു

    കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കാനാറ(10) വാർഡ് മെമ്പർ കിളിമാനൂർ പാപ്പാല ആറ്റായിക്കോണത്ത് നന്ദനത്തിൽ റിട്ട. അധ്യാപിക എസ്. ശ്രീലത (58)ഹൃദയാഘാതം മരണപ്പെട്ടു.

    ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പോങ്ങനാട് ബന്ധുവീട്ടിൽ വെച്ച്
    ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

    കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് കാനാറാ വാർഡ് അംഗവും,കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
    ( കെ പി എസ് ടി എ ) മുൻ സംസ്ഥാന നിർവാഹക സമിതി അംഗവും, ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് ചീഫ് ട്യൂട്ടറും, ഡയറ്റ് ഇംഗ്ലീഷ് ഫാക്കൽറ്റിയും, കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയുമായിരുന്ന ശ്രീലത ടീച്ചർ.

    മൃതദേഹം സ്വവസതിയിൽ എത്തിച്ചിട്ടുണ്ട്.
    പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്‌ രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാളിൽ നാളെ രാവിലെ 10.00 മണിക്ക് പൊതുദർശനത്തിന് ശേഷം 11.30 മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

     

  • മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു

    മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു

    മുതലപ്പൊഴി:മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു .കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി (38) ആണ് മരണമടഞ്ഞത്.ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം.

    ചൂണ്ട ഇടുന്നതിനിടെ മനേഷ് കടലിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.ഉടൻതന്നെ കോസ്റ്റൽ പോലീസിന്റെയും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പെയ്ൻ്റിംഗ് തൊഴിലാളിയായിരുന്നു മരണപ്പെട്ട മനേഷ്.

  • കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

    കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

    ആര്യനാട്ട്: കരമനയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ കോട്ടാകുഴി കുന്നുവിളാകത്ത് വീട്ടിൽ പരേതനായ ബിനു (പ്രജീഷ്) – അജിത ദമ്പതികളുടെ മകൻ അമൽ പ്രജീഷ് (16) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് ആര്യനാട് കാഞ്ഞിരം മൂട്ടിന് സമീപം കരമനയാറിലെ പൂവണംമൂട്ടു കടവിൽ പ്ലസ് വൺ വിദ്യാർഥികളായ ഏഴംഗ സംഘം കുളിക്കാനെത്തുകയായിരുന്നു.

    അമൽ പ്രജീഷ് ആറ്റിന് കുറുകേയുള്ള കോൺക്രീറ്റിൽ ഇരിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന കുട്ടികൾ പൊലീസിൽ മൊഴി നൽകി.

    നെയ്യാർ ഡാം ഫയർഫോഴ്സും സ്കൂബാ ടീമും നടത്തിയ തിരച്ചിലിനിടെ വൈകീട്ട് 4.15 ഓടെ മൃതദേഹം കണ്ടെത്തി. അമൽ പ്രജീഷിന്‍റെ പിതാവ് പത്ത്മാസം മുൻപാണ് മരിച്ചത്. ഏക മകനായിരുന്നു. പൂവച്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

  • പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; മരണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

    പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; മരണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

    അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായി പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഋതുൽ മനോജാണ് ജീവനൊടുക്കിയത്.

    കുട്ടിയുടെ അച്ഛൻ വിദേശത്തു നിന്നും മൂന്നു ദിവസത്തെ അവധിക്ക് വന്നിരുന്നു. ശേഷം ഇന്നലെയാണ് ഇദ്ദേഹം തിരികെ വിദേശത്തേക്ക് പോയത്. ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയ ഋതുൽ മനോജ് ഉച്ച ഭക്ഷണം കഴിച്ചു. അതിനു ശേഷമാണ് സംഭവം. ശുചിമുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.

  • വീട്ടമ്മയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    വീട്ടമ്മയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    ശ്രീകാര്യം: വീട്ടമ്മയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആക്കുളം തുറവിയ്ക്കൽ ശിവശക്തി നഗർ എസ്.എൻ.ആർ.എ. 55 ശിവകൃപയിൽ എസ്.വിജയകുമാരി(46)യെയാണ് ശനിയാഴ്ച രാവിലെ വീടിന്റെ പുറകുവശത്തെ സൺഷെയ്ഡിന്റെ കൊളുത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

    ഈ സമയം ഭർത്താവും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ ബന്ധുവാണ് തൂങ്ങിയനിലയിൽ വിജയകുമാരിയെ കണ്ടത്. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു