Tag: Death

  • മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ജി.ശേഖരന്‍ നായര്‍ അന്തരിച്ചു

    മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ജി.ശേഖരന്‍ നായര്‍ അന്തരിച്ചു

    തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായര്‍ (75) അന്തരിച്ചു.

    ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. സംസ്‍കാരം രാത്രി 9 ന് തൈക്കാട് ശാന്തികവാടത്തിൽ.

  • തിരുവനന്തപുരം സ്വദേശിയെ സ്‌കോട്‌ലന്‍ഡിൽ മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം സ്വദേശിയെ സ്‌കോട്‌ലന്‍ഡിൽ മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം: സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമില്‍ റസ്റ്ററന്റ് നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജിനെ(45) മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ റസ്റ്ററന്റിൽ ക്ലീനിങ് ജോലിക്കു എത്തിയവരാണ് സ്ഥാപനം തുറക്കാതെ കിടക്കുന്നതിനാൽ പരിസരത്തുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് അവർ സ്‌കോട്ടിഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് സുനിലിനെ മരിച്ച കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയും അതിനെ തുടർന്നുള്ള അസ്വസ്ഥതകളും ഉണ്ടായിരുന്ന സുനിലിന് ഉറക്കത്തില്‍ മരണം സംഭവിച്ചതായാണു പ്രാഥമിക നിഗമനം.

  • കട്ടിലിൽ തീ പടർന്നു; കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം

    കട്ടിലിൽ തീ പടർന്നു; കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം

    വിതുര : കിടപ്പുരോഗിയായ വയോധികന് പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് ദാരുണാന്ത്യം. ആനപ്പാറ കാരിക്കുന്ന് റോഡരികത്തുവീട്ടിൽ തങ്കപ്പ(74)നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മരിച്ചനിലയിൽ കാണുകയായിരുന്നു. ഭാര്യ ഷേർലി ഒരുവർഷം മുമ്പ് മരിച്ചു. മകൾ താമസിക്കുന്ന വീട്ടിൽനിന്ന്‌ എല്ലാ ദിവസവും ഭക്ഷണം നൽകാറുണ്ടായിരുന്നു.ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ചായ കൊടുക്കാൻ മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തുമരിച്ച നിലയിൽ മൃതദേഹം കണ്ടത്.

    സ്ഥിരമായി മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന ശീലം ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയിൽ കത്തിച്ചുവെച്ച മെഴുകുതിരിയിൽനിന്നു തീ പകർന്ന്‌ കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

  • നെയ്യാറ്റിൻകര സ്വദേശി റിയാദിൽ നിര്യാതനായി

    നെയ്യാറ്റിൻകര സ്വദേശി റിയാദിൽ നിര്യാതനായി

    നെയ്യാറ്റിൻകര: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി.  നെയ്യാറ്റിൻകര മര്യാപുരം മുരുകവിലാസത്തിൽ മുരുകൻ (57) ഞായറാഴ്ച വൈകീട്ട് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. 37 വർഷമായി റിയാദിലുള്ള അദ്ദേഹം സുൽത്താൻ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.ഭാര്യ – ബീന മുരുകൻ, മക്കൾ – എം.ബി. ഗോകുൽ, എം.ബി. ഗായത്രി.

  • മോട്ടോർ ഓൺ ചെയ്യുന്നതിനിടെ ഷോക്കടിച്ചു; പേട്ടയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

    മോട്ടോർ ഓൺ ചെയ്യുന്നതിനിടെ ഷോക്കടിച്ചു; പേട്ടയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം: പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജ്ജുൻ പ്രതാപാണ് മരിച്ചത്. തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർത്ഥിയാണ് അർജ്ജുൻ പ്രതാപ്.

    വീട്ടിൽ വാട്ടര്‍ ടാങ്കിന്‍റെ മോട്ടോർ സ്വിച്ചില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുo ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  • സഹോദരി മരിച്ചതറിഞ്ഞ് എത്തിയ അനുജത്തി മൃതദേഹത്തിനരികില്‍ കുഴഞ്ഞു വീണു മരിച്ചു

    സഹോദരി മരിച്ചതറിഞ്ഞ് എത്തിയ അനുജത്തി മൃതദേഹത്തിനരികില്‍ കുഴഞ്ഞു വീണു മരിച്ചു

    പോത്തന്‍കോട്: ജ്യേഷ്ഠ സഹോദരി മരിച്ചതറിഞ്ഞ് എത്തിയ അനുജത്തി മൃതദേഹത്തിനരികില്‍ കുഴഞ്ഞു വീണു മരിച്ചു. ഒടുവിൽ അന്ത്യ കർമ്മങ്ങൾ ഒരുമിച്ച് നടത്തി ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പോത്തന്‍കോട് പാലോട്ടു കോണം ലക്ഷം വീടിനു സമീപമാണ് സംഭവം. പാലോട്ടുകോണം രാധാ മന്ദിരത്തില്‍ പരേതനായ ജോണ്‍സന്റെ ഭാര്യ രാധ (74)യും സഹോദരി ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനില്‍ പരേതനായ മണിയന്റെ ഭാര്യ ശൈലജ(65)യുമാണ് മരിച്ചത്.

    രാധ പുലര്‍ച്ചെ 2 മണിക്ക് ആണ് മരണമടഞ്ഞത്. മരണ വിവരം അറിഞ്ഞ് സഹോദരിയെ ഒരു നോക്ക് കാണാൻ ആണ് ശൈലജ എത്തിയത്. സഹോദരിയുടെ മൃതദേഹത്തിനരികില്‍ എത്തിയ ശൈലജ പെട്ടെന്ന് മൃതദേഹത്തിനരികെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കൾ ശൈലജയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

  • ഇരുചക്ര വാഹനാപകടം; യുവാവ് മരിച്ചു

    ഇരുചക്ര വാഹനാപകടം; യുവാവ് മരിച്ചു

    കടയ്ക്കാവൂർ : മണനാക്ക് – കവലയൂർ റോഡിൽ ഇരുചക്ര വാഹനം അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പെരുംകുളം മാടൻകാവ് നൗഷാദ് തൻസീ ദമ്പതികളുടെ മകൻ മുഹമ്മദ് നസീബ് (23) ആണ് മരിച്ചത്.ഇന്നു രാവിലെ പത്തര മണിയോടെ മണനാക്ക് കവലയൂർ റോഡിൽ പൂവത്തുങ്കൽ വളവിലാണ് അപകടം. മണനാക്ക് ഭാഗത്ത് നിന്നും നസീബ് സഞ്ചരിച്ചുവന്ന ഹോണ്ട ഡിയോ തെന്നി മാറി റോഡിലേക്ക് വീണപ്പോൾ കവലയൂർ ഭാഗത്തുനിന്ന് വന്ന ബുള്ളറ്റ് ഇടിക്കുകയും ബുള്ളറ്റിൽ ഉണ്ടായിരുന്നവരും റോഫിലേക്ക് വീഴുകയുമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്‌.

    അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നസീബിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലുംമരണം സംഭവിച്ചു. ബുള്ളറ്റിൽ ഉണ്ടായിരുന്നവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

  • പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ

    പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ

    തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് ഒരാൾ മരിച്ച നിലയിൽ. കരിമഠം സ്വദേശി അൽഫീർ (40) ആണ് മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

  • അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    കിളിമാനൂർ: അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന നിലമേൽ കരിന്തലക്കോട് മുളയക്കോണം സുഷമ വിലാസത്തിൽ എസ്. സുവിദ്യ(35) ആണ് മരിച്ചത്.ശനി വൈകിട്ട് എംസി റോഡിൽ പാപ്പാല എൽപിഎസിനും എസ്എൻ തിയറ്ററിനും ഇടയിൽ കാറും സ്കൂട്ടറും ഇടിച്ചാണ് അപകടം.

    അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, ഇന്നലെ മരിച്ചു.