Tag: Death

  • വിദ്യാർഥിയെ കോളേജ് ഹോസ്റ്റലിൻ്റെ​ മുകളിൽ നിന്ന് താഴേക്കു കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    വിദ്യാർഥിയെ കോളേജ് ഹോസ്റ്റലിൻ്റെ​ മുകളിൽ നിന്ന് താഴേക്കു കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    കളിയാക്കാവിള: വിദ്യാർഥിയെ കോളേജ് ഹോസ്റ്റലിന്റെ മുകളിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളിയാക്കാവിളയിലെ ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സുമിത്രനെയാണ്(19) മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയാണ് സുമിത്രൻ.കഴിഞ്ഞ ദിവസം കോളേജ് വിട്ട് ഹോസ്റ്റലിൽ എത്തിയ സുമിത്രൻ പ്രയാസത്തോടെ ഇരിക്കുന്നത് കണ്ട് വിവരം തിരക്കിയിരുന്നുയെങ്കിലും മറുപടി നൽകിയില്ലെന്ന് സുഹൃത്തുകൾ പറയുന്നു. രാത്രി ഉറങ്ങാൻ കിടന്ന സുമിത്രൻ രാത്രി ഒരു മണിയോടെ ബാത്ത്റൂമിൽ പോകുന്നുവെന്ന് പറഞ്ഞു പുറത്ത് പോയതായി പറയുന്നു. രാവിലെ ആണ് സുമിത്രൻ മുറിയിൽ ഇല്ല എന്നത് സുഹൃത്തുകൾ ശ്രദ്ധിക്കുന്നത്.

    തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് സുമിത്രനെ ടെറസിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. തുടുർന്ന് കോളജ് അധികൃതർ കളിയാക്കാവിള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. ടെറസിൽ നിന്ന് കയറി കെട്ടി താഴേക്ക് തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം

  • കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

    കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

    കാരക്കോണം: പുല്ലന്തേരിയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ 32 വയസുള്ള വിഷ്ണുവാണ് മരിച്ചത്. പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച മുതൽ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. വീടിന്‍റെ കിണറിൽ മൂടിയിരുന്ന വല മാറിക്കിടന്നതിൽ സംശയം തോന്നിയ ബന്ധുക്കൾ നോക്കിയപ്പോഴാണ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

  • ‘ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നു’; പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

    ‘ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നു’; പൊലീസിനെ ഫോണിൽ വിളിച്ച് മരണമൊഴി അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

    തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ അമൽജിത്താണ്(28) താൻ മരിക്കാൻ പോവുകയാണെന്ന് വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം തൂങ്ങിമരിച്ചത്. ഇടുക്കി തൊടുപുഴ പോലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും യുവാവ് പോലീസിനോട് പറഞ്ഞിരുന്നു.

     

    ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിലടച്ചെന്നും 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നുമായിരുന്നു അമൽജിത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ യുവാവിനെ ഫോണിൽ സംസാരിച്ച പോലീസുകാരൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫോൺ കോൾ കട്ടാക്കിയതിന് ശേഷം എല്ലാവർക്കും ഇതിന്റെ റെക്കോഡിങ് അയച്ചുകൊടുത്തശേഷം താൻ മരിക്കുമെന്നായിരുന്നു യുവാവ് പറഞ്ഞത്. തുടർന്ന് അതുപോലെ ചെയ്തു. ഇതിനിടെ, വെങ്ങാനൂർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, പോലീസ് കണ്ടെത്തും മുൻപേ യുവാവ് തൂങ്ങിമരിച്ചിരുന്നതായാണ് വിവരം.

     

    ഭാര്യ ഗർഭിണിയായിരുന്നപ്പോൾ ആദ്യഭർത്താവ് ഭാര്യയെ ആക്രമിച്ചു. താൻ ഇത് തടയാൻ ശ്രമിച്ചു. എന്നാൽ ഈ സംഭവത്തിൽ തനിക്കെതിരേ മാത്രം തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ കേസെടുത്തെന്നായിരുന്നു അമൽജിത്തിന്റെ ആരോപണം. തന്റെ ഫോൺകോൾ മരണമൊഴിയായി രേഖപ്പെടുത്തണമെന്നും യുവാവ് പറഞ്ഞിരുന്നു.

  • യുകെയില്‍ ഉദിയന്‍കുളങ്ങര സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

    യുകെയില്‍ ഉദിയന്‍കുളങ്ങര സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം : യു.കെയില്‍ നഴ്‍സായ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  ഉദിയന്‍കുളങ്ങര സ്വദേശി എം.എസ് അരുണ്‍ (33) ആണ് മരിച്ചത്. യു.കെ വെസ്റ്റ് മിഡ്‍ലാന്‍ഡ്‍സിലെ കവന്ററി യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റലില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി നൈറ്റ് ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

    പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനുള്ളില്‍ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെവിയില്‍ ഹെഡ്‍സെറ്റ് വെച്ച് പാട്ടു കേട്ടുകൊണ്ടിരുന്ന നിലയിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

    ഉദിയന്‍കുളങ്ങര ഇളങ്കം ലെയിന്‍ അരുണിമയില്‍ മുരളീധരന്‍ നായരുടെയും കുമാരി ശാന്തിയുടെയും മകനായ അരുണ്‍ ഒന്നര വര്‍ഷം മുമ്പാണ് കവന്ററിയില്‍ എത്തിയത്. നഴ്‍സായ ഭാര്യ ആര്യയ്‍ക്കും അരുണ്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ അടുത്തിടെ ജോലി കിട്ടിയിരുന്നു. ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞും ഇതിനായി യുകെയിലേക്ക് വരാനുള്ള വീസ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അരുണിന്റെ ആകസ്‍മിക മരണം

  • യുവതിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം; പരാതിയുമായി നാട്ടുകാർ

    യുവതിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം; പരാതിയുമായി നാട്ടുകാർ

    നെടുമങ്ങാട്: പനയ്ക്കോട് യുവതിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്‌. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പനയ്ക്കോട് പാമ്പൂരിൽ ആശാമോളെ (21) തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആശമോളുടെ ആത്മഹത്യയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ദുരൂഹതകൾ മറനീക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികള്‍.ആശമോള്‍ മാതാവിൽ നിന്ന് നിരന്തര പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

     

    രണ്ടു വർഷം മുൻപ് മാതാവിന്‍റെ പീഡനത്തെ തുടർന്ന് ആശമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യ ശ്രമം നടത്തിയിരുന്നു. അന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ വഴിയാത്രകർ കണ്ടെത്തി വലിയമല പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് കുട്ടിയെ പൊലീസുകാരുടെ നേതൃത്വത്തിൽ വീട്ടിൽ തിരികെ എത്തിച്ച ശേഷം മാതാവിന് താക്കീതു നൽകിയിരുന്നു.ആശയുടെ മാതാവ് സുജ കുട്ടിയെ മാനസികാരോഗിയാണെന്ന് ചിത്രീകരിച്ച് അന്വേഷണത്തെ ആട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. അതിനാൽ, അന്വേഷണം ആവശ്യപ്പെട്ട് 15 ഓളം പേർ ചേർന്ന് ഒപ്പിട്ട പരാതി വലിയമല പൊലീസിന് നൽകിയിട്ടുണ്ട്

  • ശബരിമല ദര്‍ശനത്തിന് പോയ ചെങ്കൽചൂള സ്വദേശി ഒഴുക്കിൽപ്പെട്ട് മരിച്ചു

    ശബരിമല ദര്‍ശനത്തിന് പോയ ചെങ്കൽചൂള സ്വദേശി ഒഴുക്കിൽപ്പെട്ട് മരിച്ചു

     

    തിരുവനന്തപുരം : ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ അഴുത നദിയിൽ മുങ്ങി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (37) ആണ് മരിച്ചത്. ചെങ്കൽചൂള കണ്ണനെയാണ് കാണാതായത്.ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ചെങ്കൽചൂളയിൽ നിന്നും എത്തിയ ഒമ്പതാംഗ സംഘത്തിൽ ഉൾപ്പെട്ട ആളായിരുന്നു അഭിലാഷ്.കുളിക്കുന്നതിനിടെ അഭിലാഷ് മുങ്ങിത്താടുകയായിരുന്നു. കാണാതായ കണ്ണനായുള്ള തിരച്ചിൽ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അഭിലാഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

  • ലക്ഷങ്ങളുടെ കടം, പലിശക്കുരുക്ക്; കൂട്ട ആത്മഹത്യയിൽ ഞെട്ടി കഠിനംകുളം

    ലക്ഷങ്ങളുടെ കടം, പലിശക്കുരുക്ക്; കൂട്ട ആത്മഹത്യയിൽ ഞെട്ടി കഠിനംകുളം

    തിരുവനന്തപുരം: കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്‍ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രമേശന്‍ പലരില്‍ നിന്നായി പലിശക്ക് പണം കടം വാങ്ങിയിരുന്നു. തുടര്‍ന്ന് ലക്ഷങ്ങളുടെ കടമായി. വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി.  തുടർന്നാണ് ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തത്. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരാണ് പൊളളലേറ്റ് മരിച്ചത്.കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്ത് വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക്‌ വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

  • കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

    കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരെയാണ് പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശൻ ഇന്നലെയാണ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത്.കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

  • വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പും,പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പും,പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: പട്ടത്ത് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്. മുറിയുടെ വാതിൽ സാന്ദ്ര തുറക്കാതെ വന്നപ്പോൾ, അമ്മ പുറത്തുനിന്ന് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.