Tag: DYFI

  • നഗരൂരിൽ യൂത്ത് കോണ്‍ഗ്രസ് – ഡി.വൈ.എഫ്‌.ഐ സംഘർഷം; അഞ്ച്‌ പ്രവർത്തകര്‍ക്ക് പരിക്ക്

    നഗരൂരിൽ യൂത്ത് കോണ്‍ഗ്രസ് – ഡി.വൈ.എഫ്‌.ഐ സംഘർഷം; അഞ്ച്‌ പ്രവർത്തകര്‍ക്ക് പരിക്ക്

    തിരുവനന്തപുരം: നഗരൂരില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം.

    പരിക്കേറ്റ അഞ്ച്‌ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരൂര്‍ ആലിന്റെമൂട്ടിലാണ് സംഭവം.

    തിങ്കളാഴ്ച വൈകുന്നേരം ഏഴരയ്ക്കു ശേഷമായിരുന്നു സംഘര്‍ഷം. നേരത്തെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ ബാക്കിയായാണ് സംഘര്‍ഷം നടന്നതെന്നാണ് പ്രാഥമികവിവരം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വന്‍ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

  • രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; തിരുവനന്തപുരത്ത്  പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

    രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

    തിരുവനന്തപുരം : കോൺ​ഗ്രസ് നേതാവും വയനാട് ലോക്സഭാ എംപിയുമായ രാഹുൽ ​ഗാന്ധിയെ വിവാദ പ്രസം​ഗക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കിയ നടപടിക്കടക്കമെതിരെ പ്രതിഷേധവുമായി തിരുവനന്തപുരത്ത് ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐ പ്രകടനം നടത്തി.

    രാജ്യത്തെ പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെ വേട്ടയാടുന്ന മോദി സർക്കാരിന്റെ നടപടിയ്ക്കെതിരെയും പ്രതിപക്ഷ എംപിമാരെ ദില്ലിയിൽ അറസ്റ്റ് ചെയ്തതിനെതിരെയുമാണ് തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.