Tag: Electricity bill

  • സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിരക്ക് വർധന

    സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിരക്ക് വർധന

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിൽ വർധന. യൂനിറ്റിന് ഒമ്പത് പൈസയാണ് കൂടുന്നത്. 40 യൂനിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല.

    മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് വർധിപ്പിക്കാൻ കാരണം. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക.

  • സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും

    സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. 2022 ഏപ്രില്‍മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഇത്തരത്തില്‍ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.