Tag: Exam

  • പരീക്ഷാ പരിശീലനത്തിന് ധനസഹായം

    പരീക്ഷാ പരിശീലനത്തിന് ധനസഹായം

    തിരുവനന്തപുരം:വിമുക്തഭടന്മാരുടെ മക്കൾക്ക് 2024 -25 സാമ്പത്തിക വർഷത്തെ മെഡിക്കൽ /എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിനായി അപേക്ഷ ക്ഷണിച്ചു.

    https:Serviceonline.gov.in/kerala ൽ ഓൺലൈനായി ഓഗസ്റ്റ് 15 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2472748

  • ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്

    ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്

    തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്.

    ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.

    ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും

  • കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

    കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും

    കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ 13 പ്രാദേശിക ഭാഷകളിൽ നടത്തും.

    ഹിന്ദിക്കും ഇംഗ്ലിഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്. ഈ തീരുമാനം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

  • പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; വിവാദം

    പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; വിവാദം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ അക്ഷരങ്ങള്‍ അച്ചടിച്ചത് ചുവപ്പ് നിറത്തില്‍.

    ചോദ്യങ്ങള്‍ കറുത്ത അക്ഷരങ്ങളില്‍ നിന്നും ചുവപ്പിലേക്ക് മാറ്റിയതിനോട് സമ്മിശ്ര പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉണ്ടായത്. അക്ഷരങ്ങള്‍‌ വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്ന് ചില കുട്ടികള്‍ പറഞ്ഞു.

    ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം

  • ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് ആരംഭിക്കും

    ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് ആരംഭിക്കും

    തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക.

    മാർച്ച് 30നാണ് ഹയർസെക്കൻഡറി പരീക്ഷ പൂർത്തിയാകുക. 80 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയം നടക്കും.

    ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക പരീക്ഷ മാർച്ച് 13-ന് ആരംഭിക്കും. എസ്എസ്എൽസി പരീക്ഷ ഇന്നലെ തുടങ്ങിയിരുന്നു.

  • എസ്എസ്എൽസി പരീക്ഷക്ക് ഇന്ന് തുടക്കമാവും

    എസ്എസ്എൽസി പരീക്ഷക്ക് ഇന്ന് തുടക്കമാവും

    തിരുവനന്തപുരം:  എസ്എസ്എൽസി പരീക്ഷക്ക് ഇന്ന് തുടക്കമാവും. ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം.

    ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണ്ണമായും പാഠഭാഗങ്ങളിൽ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.

  • എസ്.എസ്.എൽ.സി പരീക്ഷ നാളെ ആരംഭിക്കും

    എസ്.എസ്.എൽ.സി പരീക്ഷ നാളെ ആരംഭിക്കും

    തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ നാളെ(മാർച്ച്‌ 9) ആരംഭിക്കും. പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.

    സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും  ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

    2023 മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തിൽ അധികം  അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.

    മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട്  പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ  സ്വീകരിയ്ക്കുന്നതാണ്.

    വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ക്ലാസ്സുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.

    സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചു ചേർത്തു. എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.

  • എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ; ഹയർ സെക്കൻഡറി മാർച്ച് 10ന്

    എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ; ഹയർ സെക്കൻഡറി മാർച്ച് 10ന്

    തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും.

    ആൺകുട്ടികളുടെ എണ്ണം 2,13,801. പെൺകുട്ടികളുടെ എണ്ണം 2,00,561. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മൂല്യനിർണയം 70 ക്യാംപുകളിൽ ഏപ്രിൽ 3 മുതൽ 24വരെ നടക്കും. 18,000ൽ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.

    ഹയർ സെക്കൻഡറിയിൽ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. 9.30ന് പരീക്ഷ ആരംഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മേയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും.

    80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണയ ക്യാംപുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13ന് ആരംഭിച്ച് 30ന് അവസാനിക്കും.

  • തിരുവനന്തപുരം ജില്ലയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് എഴുത്ത് പരീക്ഷ 26 ന്

    തിരുവനന്തപുരം ജില്ലയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് എഴുത്ത് പരീക്ഷ 26 ന്

    തിരുവനന്തപുരം: ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും സബ് ഓഫീസുകളിലും നിലവിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭ്യമായ ഉദ്യോഗാർത്ഥികളുടെ പട്ടിക തിരുവനന്തപുരം ജില്ലാ വെബ്സൈറ്റിൽ (https://trivandrum.nic.in) പ്രസിദ്ധീകരിച്ചു.

    ഈ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 26 ന് എഴുത്തു പരീക്ഷ നടത്തും. പട്ടികയിൽ ഉൾപ്പെട്ടവരിൽ എഴുത്തു പരീക്ഷ സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തവരുണ്ടെങ്കിൽ വെബ്സൈറ്റിലുള്ള പട്ടികയിലെ രജിസ്റ്റർ നം സഹിതം ഫെബ്രുവരി 24 നു മുൻപ് തിരുവനന്തപുരം കളക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ നേരിട്ടോ ഫോൺ മുഖാന്തിരമോ ബന്ധപ്പെടേണ്ടതാണ്. 0471-2731200, 0471-2731210, 0471-2731220, 0471-2731230