Tag: Exam

  • സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ; 31ന് സ്കൂൾ അടയ്ക്കും

    സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ; 31ന് സ്കൂൾ അടയ്ക്കും

    തിരുവനന്തപുരം:ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടക്കും. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും നടക്കുക.

    വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ധാരണയായത്.

  • സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

    സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

    തിരുവനന്തപുരം:കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ എസ്സ്.എസ്സ്.എല്‍.സി യോഗ്യതയുള്ള, നാല്പത് ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കായി ഓണ്‍ലൈനായി നടത്തുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

    അപേക്ഷാഫോറം സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഫെബ്രവരി 10 ന് മുമ്പായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 8289827857

  • പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കായി അയ്യങ്കാളി മെമ്മോറിയൽ പരീക്ഷ

    പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കായി അയ്യങ്കാളി മെമ്മോറിയൽ പരീക്ഷ

    തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ 2023-24 അധ്യയനവർഷം അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കീം പ്രകാരം പട്ടികവർഗ്ഗ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി 2022-23 വർഷം 4-ാം ക്ലാസ്സിൽ പഠനം നടത്തുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മാത്രമായി മാർച്ച് 11 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ മത്സര പരീക്ഷ നടത്തുന്നു. വാർഷിക കുടുംബ വരുമാനം 50,000/- രൂപയിൽ കവിയാത്ത വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള പട്ടികവർഗ്ഗവിദ്യാർത്ഥികൾ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബവാർഷികവരുമാനം, വയസ്സ്, ആൺകുട്ടിയോ, പെൺകുട്ടിയോ, പഠിക്കുന്ന ക്ലാസ്സ്, സ്കൂളിന്റെ പേരും മേൽവിലാസം തുടങ്ങിയ വിവരങ്ങൾ അട ങ്ങിയ അപേക്ഷ സ്കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം നെടുമങ്ങാട്, കാട്ടാക്കട, വാമനപുരം ട്രൈബൽ എക്സ്റ്റെൻഷൻ ആഫീസുകളിൽ 2023 ഫെബ്രു വരി 20-ാം തീയതിക്കു മുമ്പായി ലഭ്യമാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ സ്കോളർഷിപ്പ് കൈപ്പറ്റുന്നതിനു മുമ്പായി ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിനും, പ്രത്യേക ട്യൂഷൻ നൽകുന്നതിനുൾപ്പടെയുള്ള ധനസഹായം നൽകുന്നതാണ്. ഇവയ്ക്ക് പുറമേ 10-ാം ക്ലാസ്സ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നെടുമങ്ങാട് പ്രോജക്ട് ഓഫീസ്/ട്രൈബൽ എക്സ്റ്റെൻഷൻ ആഫീസ് എന്നിവിടങ്ങളിൽ ബന്ധ പ്പെടാവുന്നതാണ്. കൂടാതെ പട്ടികവർഗ്ഗവികസന വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. WWW.stdd.kerala.gov.in.