Tag: Kerala University

  • മണി തൂക്കി ഊരിന് “ഒപ്പം” കേരള സർവകലാശാല

    മണി തൂക്കി ഊരിന് “ഒപ്പം” കേരള സർവകലാശാല

    വിതുര:കേരള സർവകലാശാലയിലെ സോഷ്യോളജി വകുപ്പിൻറെ ആഭിമുഖ്യത്തിൽ വിതുര ഗ്രാമപഞ്ചായത്തും നെഹ്റു യുവകേന്ദ്ര തിരുവനന്തപുരം യൂണിറ്റ് ചേർന്ന് വിതുര മണി തൂക്കി ഊരിലെ ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.

    “ഒപ്പം എന്നത് നമ്മൾ കൂടെയുണ്ട് എന്ന ഓർമപ്പെടുത്തലാണെന്ന് മന്ത്രി പറഞ്ഞു. ഗോത്രവർഗക്കരെ സഹാനുഭൂതിയോടെയല്ല കാണേണ്ടത്, മറിച്ചു മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള കൈത്താങ്ങാണ് വേണ്ടത്. ഒപ്പം പദ്ധതിയിലൂടെ ഊരിലെ വിദ്യാഭ്യാസ നിലവാരവും ഉയർത്തണമെന്നു അദ്ദേഹം ഓർമ്മപ്പെടുത്തി.

    വിതുര മണിത്തൂക്കി വാർഡ് സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന പരിപാടിയിൽ അരുവിക്കര എംഎൽഎ അഡ്വക്കേറ്റ് ജി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി എസ് ബാബുരാജ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ എച്ച് ബാബുജൻ, ഡോ. എസ് നസീബ് ,ബിപി മുരളി , കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫസർ കെ എസ് അനിൽകുമാർ,

    നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിൻ , മണി തൂക്കി വാർഡ് മെമ്പർ ലൗലി ജെ എസ്, കേരള സർവകലാശാല സോഷ്യോളജി വിഭാഗം മേധാവിയും പ്രോജക്ട് ഡയറക്ടർ ,പ്രൊഫസർ സന്ധ്യ ആർ എസ്, മണി തൂക്കി ഊര് മുപ്പത്തി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഊര് അംഗങ്ങൾ, കേരള യൂണിവേഴ്സിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

    ഇനിയുള്ള ആറുമാസം കാലത്തോളം കേരള യൂണിവേഴ്സിറ്റി ഈ പദ്ധതിയിലൂടെ മണി തൂക്കി ഊര് അംഗങ്ങൾക്ക് അവബോധ ക്ലാസുകൾ, നൈപുണ്യ വികസന ശിൽപശാലകൾ, സ്റ്റാർട്ടപ്പ് അവസരങ്ങൾ, മാർക്കറ്റിംഗ് അവസരങ്ങൾ തുടങ്ങിയവയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.

  • ചിന്താ ജെറോമിന്‍റെ വിവാദ പ്രബന്ധം; കേരള സര്‍വകലാശാല ഗൈഡിനോട് വിശദീകരണം തേടി

    ചിന്താ ജെറോമിന്‍റെ വിവാദ പ്രബന്ധം; കേരള സര്‍വകലാശാല ഗൈഡിനോട് വിശദീകരണം തേടി

    തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച വിവാദത്തില്‍ ഗൈഡ് ഡോ. പി.പി.അജയകുമാറിനോട് കേരള സര്‍വകലാശാല വിശദീകരണം തേടി. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

    ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ വിസിക്ക് കൈമാറിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാര്‍ പ്രാഥമിക വിവരശേഖരണം ആരംഭിച്ചു.

  • യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി

    യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി

    തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് വി സിക്ക് പരാതി നൽകിയത്. ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും ചിന്ത ജെറോം പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രബന്ധം പരിശോധിച്ചശേഷം മറുപടി നൽകാമെന്നാണ് യുവജന കമ്മീഷൻ അധ്യക്ഷ പറയുന്നത്.  മലയാളത്തിലെ പ്രശസ്തമായ കവിതയായ ‘വാഴക്കുലയുടെ ‘ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്.