Tag: Kovalam

  • കോവളത്ത് തിരയിൽപ്പെട്ട സഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

    കോവളത്ത് തിരയിൽപ്പെട്ട സഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

    വിഴിഞ്ഞം:കോവളത്ത് തിരയിൽപ്പെട്ട സഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ലൈറ്റ് ഹൗസ് ബീച്ചിൽ തിരയിൽപ്പെട്ട ഇംഗ്ലണ്ട് സ്വദേശിയായ ജോൺസി(54)യെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തിയത്.കടലിൽ കുളിക്കുന്നതിനിടെ ജോൺസിക്കൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് ആദ്യം തിരയിൽപ്പെട്ടത്.ഇവർ അടുത്ത തിരയിൽ കരയ്ക്കെത്തിയെങ്കിലും ഇതിനിടെ ജോൺസി അടിയൊഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു.ലൈഫ് ഗാർഡ് സൂപ്പർവൈസർ വേണുവിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ സുകുമണി,അഹമ്മദ് നസീർ എന്നിവർ ചേർന്നാണ് രക്ഷിച്ചത്

  • കോവളത്ത് പാരാസെയ്‌ലിങ്ങിനിടെ ബലൂൺ കടലിൽ പതിച്ചു

    കോവളത്ത് പാരാസെയ്‌ലിങ്ങിനിടെ ബലൂൺ കടലിൽ പതിച്ചു

    കോവളം∙പാരാസെയ്‌ലിങ്ങിനിടെ ബലൂൺ കടലിൽ പതിച്ചു. വെള്ളത്തിൽ വീണ സഞ്ചാരി ബോട്ടിലെ ജീവനക്കാരിലൊരാളുടെ സഹായത്തോടെ നീന്തി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് കോവളം ഹവ്വാ ബീച്ചിലെ കടലിൽ ആയിരുന്നു സംഭവം. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന സഞ്ചാരി കടലിൽ വീണയുടൻ പാരാസെയ്‌ലിങ് ജീവനക്കാരിലൊരാൾ കടലിലേക്ക് ചാടി. ഇയാൾക്കൊപ്പം നീന്തിയെത്തിയ സഞ്ചാരിയെ തിരികെ ബോട്ടിലേക്ക് കയറ്റി.