Tag: Ksu

  • തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

    തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

    തിരുവനന്തപുരം: വ്യാഴാഴ്ച (26-06-25) തിരുവനന്തപുരം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു.

    കേരള സര്‍വകലാശാലയെ കാവിവത്കരിച്ച ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ അടക്കമുള്ള കെഎസ്‌യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ്എസ്-യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ സവാദ് പത്രക്കുറിപ്പില്‍ അറിയിച്ചു.

  • സംസ്ഥാനത്ത് നാളെ  വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

    സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

    തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു.

    മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

    സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നും വിദ്യാർത്ഥി സംഘടനകൾ സമരം നടത്തി. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ഉണ്ടായി.

  • കോളേജുകളില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

    കോളേജുകളില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

    തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കോളജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകര്‍ത്തു എന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

    വ്യാജന്മാരുടെ കൂടാരമായി എസ്എഫ് മാറുമ്പോള്‍, ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുമ്പോള്‍,സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു

  • കെ.എസ്.യു.-യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ച്; നാൽപ്പതോളം പേർക്കെതിരേ കേസ്

    കെ.എസ്.യു.-യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ച്; നാൽപ്പതോളം പേർക്കെതിരേ കേസ്

    തിരുവനന്തപുരം : രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെ.എസ്.യു.-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 40 ഓളം പേർക്കെതിരേ കേസെടുത്തു.

    അനുമതിയില്ലാതെ മാർച്ച് നടത്തി, പോലീസിനെ ആക്രമിച്ചു എന്നിവയ്ക്ക് മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്.

  • യുദ്ധക്കളമായി തലസ്ഥാനം; കെഎസ്​യു–യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ചില്‍ വന്‍സംഘർഷം

    യുദ്ധക്കളമായി തലസ്ഥാനം; കെഎസ്​യു–യൂത്ത് കോൺഗ്രസ് രാജ്ഭവൻ മാർച്ചില്‍ വന്‍സംഘർഷം

    തിരുവനന്തപുരം:രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിലും എംപി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം.

    വെള്ളയമ്പലം ജംക്‌ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റു.

  • ലോ കോളേജിലെ സമവായ ചർച്ച ഇന്നും പരാജയപ്പെട്ടു

    ലോ കോളേജിലെ സമവായ ചർച്ച ഇന്നും പരാജയപ്പെട്ടു

    തിരുവനന്തപുരം: ലോ കോളേജിലെ സമവായ ചർച്ച ഇന്നും പരാജയപ്പെട്ടു. പരിക്കേറ്റ അധ്യാപിക കേസ് പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് എസ്എഫ്ഐ നിലപാടെടുത്തു. കേസുകൾ പിൻവലിക്കില്ലെന്നും എസ്എഫ്ഐ പറഞ്ഞു.

    എസ് എഫ് ഐ കേസ് പിൻവലിച്ചില്ലെങ്കിൽ തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെ എസ് യു നിലപാടെടുത്തു. ഇതോടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും തീരുമാനമായില്ല.

  • തിരുവനന്തപുരം ലോ കോളേജിൽ ഇന്നത്തെ സമാധാന യോഗം തീരുമാനമാകാതെ പിരിഞ്ഞു

    തിരുവനന്തപുരം ലോ കോളേജിൽ ഇന്നത്തെ സമാധാന യോഗം തീരുമാനമാകാതെ പിരിഞ്ഞു

    തിരുവനന്തപുരം:   തിരുവനന്തപുരം ലോ കോളേജിൽ പ്രിൻസിപ്പാൾ ഇന്ന് വിളിച്ച സമാധാന യോഗം തീരുമാനമാകാതെ പിരിഞ്ഞു. നാളെ വീണ്ടും യോഗം ചേരുന്നുണ്ട്.

    വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന എസ്എഫ്ഐ കൊടിമരം ക്യാംപസിൽ നിന്ന് നീക്കണമെന്ന അധ്യാപകരുടെ നിർദ്ദേശവും നിരസിച്ചു.

    കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൻറെ ഭാഗമായി കെ‍എസ്‍യു സ്ഥാപിച്ച കൊടി എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെ ഈ മാസം 14 നാണ് ലോ കോളേജിൽ സംഘർഷമുണ്ടായത്.

  • തിരുവനന്തപുരം ഗവ.ലോ കോളജിലെ സംഘർഷം; സർവകക്ഷി യോഗം നാളെ

    തിരുവനന്തപുരം ഗവ.ലോ കോളജിലെ സംഘർഷം; സർവകക്ഷി യോഗം നാളെ

    തിരുവനന്തപുരം : ഗവ. ലോ കോളജിലെ എസ്എഫ്ഐ– കെഎസ്‍‍യു സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം വിളിക്കാൻ പിടിഎ യോഗത്തിൽ തീരുമാനം.

    നാളെ കോളജിൽ ഇരു വിഭാഗം വിദ്യാർഥി യൂണിയൻ പ്രതിനിധികളുടെയും യോഗം വിളിക്കും. രക്ഷാകർത്താക്കളുടെ പ്രതിനിധികളും പങ്കെടുക്കും.

    24 ന് നടക്കുമെന്നു പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണോ എന്ന എന്ന കാര്യവും വിദ്യാർഥി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിക്കും

  • തിരുവനന്തപുരം ഗവ.ലോ കോളേജിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം

    തിരുവനന്തപുരം ഗവ.ലോ കോളേജിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം

    തിരുവനന്തപുരം: തിരുവനന്തപുരം ഗവ.ലോ കോളേജിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. യൂണിയൻ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കിടെയാണ് സംഘർഷം.

    ഇന്ന് വൈകിട്ടോടുകൂടിയാണ് സംഘർഷമുണ്ടായത്.ഇരുവിഭാഗത്തിലേയും വനിതാ പ്രവർത്തകരടക്കം നാലു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറൽ ആശപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.