Tag: Minister

  • വന്യമൃഗശല്യം തടയാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിന് 40 ലക്ഷം രൂപ

    വന്യമൃഗശല്യം തടയാൻ നെടുമങ്ങാട് കാർഷിക ബ്ലോക്കിന് 40 ലക്ഷം രൂപ

    നെടുമങ്ങാട്:വന്യമൃഗശല്യം തടയുന്നതിന് നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ 40 ലക്ഷം രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷിദർശൻ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ കാർഷിക അദാലത്തിൽ കർഷകരുടെ പരാതികൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.കാർഷിക അദാലത്തിൽ ആകെ 37 പരാതികൾ ലഭിച്ചു. അതിൽ 14 എണ്ണം വേദിയിൽ തന്നെ പരിഹരിച്ചു. ബാക്കിയുള്ളവ സമയബന്ധിതമായി തീർപ്പാക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെയും നേതൃത്വത്തിലായിരുന്നു അദാലത്ത്.

    മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി നൽകാൻ നിരവധി പേരാണ് എത്തിയത്. നിവേദനങ്ങളും പരാതികളും വേദിയിൽ തന്നെ പരിഹരിക്കപ്പെട്ടത് കർഷകർക്ക് ഏറെ ആശ്വാസമായി. ആനയറ അന്താരാഷ്ട്ര മാർക്കറ്റിലെ പ്രശ്നങ്ങൾ, കൃഷിനാശം, മൃഗശല്യം തുടങ്ങിയ നിരവധി പ്രശനങ്ങളാണ് കർഷകർ ഉന്നയിച്ചത്. ജീവനും കൃഷിക്കും ഭീഷണിയായ കുരങ്ങുകളെ കൂട്ടിലാക്കി കാട്ടിലെത്തിക്കാനും അദാലത്തിൽ തീരുമാനമായി. കരകുളം കൃഷിഭവന്റെ ഒരു സബ്സെന്റർ വട്ടപ്പാറയിൽ ആരംഭിക്കുന്നതിനും ഉത്തരവായി. കരകുളം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭ്യമാക്കാനും അദാലത്തിൽ തീരുമാനിച്ചു.നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

  • വിശേഷങ്ങളറിയാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി; ആവേശത്തിലായി കര്‍ഷകർ

    വിശേഷങ്ങളറിയാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി; ആവേശത്തിലായി കര്‍ഷകർ

    തിരുവനന്തപുരം:വിശേഷങ്ങളും പരാതികളും കേള്‍ക്കാന്‍ മന്ത്രിമാര്‍ നേരിട്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് കൊഞ്ചിറ ഗവ. യു.പി.എസ്സിലെ ഏഴാം ക്ലാസ്സുകാരായ ഗോപികയും നക്ഷത്രയും അനോഷറും അടങ്ങുന്ന കുട്ടി കര്‍ഷകര്‍. കൃഷിദര്‍ശന്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രിമാരായ പി.പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവര്‍ എം.എല്‍.എമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നേരിട്ടെത്തി കര്‍ഷകരുമായി സംവദിച്ചത്. ആയിരത്തിലധികം കര്‍ഷകരെയാണ് സംഘം നേരില്‍ കണ്ടത്. ഇവര്‍ ഉന്നയിച്ച സംശയങ്ങള്‍ അനുഭാവപൂര്‍വം കേട്ട മന്ത്രി, അടിയന്തരമായി ഇവയ്ക്ക് പരിഹാരം കാണുമെന്നും ഉറപ്പുനല്‍കി. കൃഷി മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകരോട് സംവദിച്ച് പ്രശ്നങ്ങള്‍ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് കൃഷി ദര്‍ശന്‍.

    രാവിലെ എട്ട് മണിയോടെ കുടപ്പനക്കുന്ന് കൃഷി ഭവന് മുന്നില്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയാണ് കൃഷി മന്ത്രി പി. പ്രസാദും സംഘവും യാത്ര തുടങ്ങിയത്. തുടര്‍ന്ന് കരകുളം കാസ്‌കോ വില്ലേജ്, വെമ്പായം കൊഞ്ചിറ പാടശേഖരം, പനവൂര്‍ നന്മ കൃഷിക്കൂട്ടം, ആനാട്, അരുവിക്കര, നെടുമങ്ങാട് ചെല്ലാംകോട് എന്നിവിടങ്ങളിലുമെത്തി കര്‍ഷകരെ നേരില്‍ കണ്ടു. കര്‍ഷകര്‍ ആവേശത്തോടെയാണ് സംഘത്തെ വരവേറ്റത്. പലരും മന്ത്രിമാര്‍ക്ക് സമ്മാനങ്ങളും നാടന്‍ ഭക്ഷണങ്ങളും കരുതിയിരുന്നു. പ്രദേശത്തെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കി കര്‍ഷകര്‍ കൂടുതല്‍ വരുമാനം നേടണമെന്ന് മന്ത്രി പി. പ്രസാദ് കര്‍ഷകരോട് പറഞ്ഞു.

  • കാട്ടുപന്നിശല്യം: സോളാർ ഫെൻസ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകും: മന്ത്രി പി.പ്രസാദ്

    കാട്ടുപന്നിശല്യം: സോളാർ ഫെൻസ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകും: മന്ത്രി പി.പ്രസാദ്

    തിരുവനന്തപുരം :മലയോര മേഖലയിലെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം ഗൗരവമായി കാണുമെന്നും സോളാർ ഫെൻസ് സ്ഥാപിക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായമുണ്ടാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

    കാർഷിക കർമ്മ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി മുതൽ നടപ്പാക്കും. സേനാംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആമസോൺ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി, കർഷകരുടെ നൂറ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. കർഷകർ സമർപ്പിച്ച അപേക്ഷകളുടെ തത്സ്ഥിതി മൊബൈൽ ആപ്പ് വഴി അറിയാനുള്ള സംവിധാനം നടപ്പാക്കും. ആധുനിക കാർഷിക സംവിധാനങ്ങൾ മനസ്സിലാക്കുന്നതിന് പ്രത്യേക പരിശീലന ക്ലാസ്സുകൾ ഏർപ്പെടുത്തുമെന്നും വി.എഫ്.പി.സി.കെ വഴി ഹൈബ്രിഡ് വിത്തുകൾ വികസിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    കുടപ്പനക്കുന്ന്, കരകുളം, വെമ്പായം, പനവൂർ, ആനാട്, അരുവിക്കര, നെടുമങ്ങാട് എന്നിവിടങ്ങളിലെ കർഷകരുമായാണ് മന്ത്രി സംവദിച്ചത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, എം.എൽ.എമാരായ വി.കെ പ്രശാന്ത്, ഡി.കെ മുരളി, ജി.സ്റ്റീഫൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.

  • ആറ്റിങ്ങല്‍ നഗരസഭയില്‍ ‘ഒപ്പം’ പദ്ധതിക്ക് തുടക്കം; നന്മ നിറഞ്ഞ പദ്ധതിയെന്ന് മന്ത്രി ജി.ആര്‍. അനില്

    ആറ്റിങ്ങല്‍ നഗരസഭയില്‍ ‘ഒപ്പം’ പദ്ധതിക്ക് തുടക്കം; നന്മ നിറഞ്ഞ പദ്ധതിയെന്ന് മന്ത്രി ജി.ആര്‍. അനില്

    ആറ്റിങ്ങൽ: സാധാരണക്കാരും അതി ദരിദ്രരുമായ മനുഷ്യരുടെ ഉന്നമനത്തിന് വേണ്ടി സര്ക്കാര് നടപ്പാക്കുന്ന ‘ഒപ്പം’ പദ്ധതിക്ക് ആറ്റിങ്ങല് നഗരസഭയില് തുടക്കമായി. ഭക്ഷ്യ സിവില് സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില് ഉദ്ഘാടനം ചെയ്തു. ഒ. എസ്. അംബിക എം. എല്. എ. അധ്യക്ഷത വഹിച്ചു.
    ലൈഫ് ഭവനപദ്ധതിയിലൂടെ 298 കുടുംബങ്ങള്ക്ക് വീട് നല്കുന്നതിന്റെ ആദ്യഗഡു വിതരണം, അതിദരിദ്രര്ക്കുള്ള ഭക്ഷണക്കിറ്റ് വിതരണം എന്നിവയ്ക്കും നഗരസഭ തുടക്കം കുറിച്ചു. നഗരസഭാ പ്രദേശത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 76 കുടുംബങ്ങളെ നേരത്തെ കണ്ടെത്തിയിരുന്നു. അവരെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്ത്തനങ്ങള് നടന്നു വരുന്നുണ്ട്. അവര് ഉള്പ്പെടെയുളള, സമൂഹത്തിന്റെ അടിത്തട്ടില് കഴിയുന്ന മുഴുവന് ആളുകള്ക്കും വേണ്ടി സര്ക്കാര് നടപ്പിലാക്കുന്ന ‘ഒപ്പം കൂടെയുണ്ട് കരുതലോടെ’ എന്ന പരിപാടിക്കാണ് ആദ്യമായി നഗരസഭ തുടക്കം കുറിച്ചത് എന്ന സവിശേഷതയുമുണ്ട്. ആറ്റിങ്ങല് നഗരസഭ ചെയര്പേഴ്‌സണ് എസ്. കുമാരി സ്വാഗതം ആശംസിച്ചു.
  • ജില്ലാ ക്ഷീര സംഗമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

    ജില്ലാ ക്ഷീര സംഗമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം :ക്ഷീരോത്പാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തയിലേക്ക് കുതിക്കുകയാണെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഉദ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ക്ഷീര വകുപ്പ് പുതിയ പദ്ധതികള്‍ അവിഷകരിച്ചു വരികയാണന്നും മില്‍മ പാലിന് ഉയര്‍ത്തിയ വിലയില്‍ 5.3 രൂപയും കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ക്ഷീര സംഗമത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പശുക്കളെ മാത്രം പ്രജനനം ചെയ്യുന്നതിനുള്ള സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്നും തീറ്റപ്പുല്‍കൃഷിക്ക് ഒരേക്കറിന് 16,000 രൂപ സബ്‌സിഡിയായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

    ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും
    മന്ത്രി പുരസ്‌കാരം വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ക്ഷീര കര്‍ഷക സെമിനാറും കന്നുകാലി പ്രദര്‍ശനവും സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.കന്യാകുളങ്ങര ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ .അനില്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍,സംഘങ്ങള്‍, ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.