Tag: Neyyattinkara

  • വയോധികയുടെ സ്വത്ത് തട്ടിയെടുത്തെന്ന പരാതി; കൗണ്‍സിലര്‍ സുജിനെ സിപിഎമ്മിൽ നിന്നും സസ്പെൻ്റ് ചെയ്തു

    വയോധികയുടെ സ്വത്ത് തട്ടിയെടുത്തെന്ന പരാതി; കൗണ്‍സിലര്‍ സുജിനെ സിപിഎമ്മിൽ നിന്നും സസ്പെൻ്റ് ചെയ്തു

    നെയ്യാറ്റിന്‍കര: തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തെന്ന പേരിൽ ആരോപണ വിധേയനയ നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ സുജിനെ സിപിഎമ്മി നിന്നും സസ്പെൻ്റ് ചെയ്തു. ഒരു വർഷത്തേക്കാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തത്. സംഭവത്തിന് ആധാരമായ വാർത്ത വന്നതിന് പിന്നാലെ നഗരസഭാ ചെയര്‍മാന്‍ അടക്കം മൂന്ന് അംഗങ്ങളെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

  • റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ സഞ്ചരിക്കുന്ന ലാബുകൾ ഉടൻ ആരംഭിക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

    റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ സഞ്ചരിക്കുന്ന ലാബുകൾ ഉടൻ ആരംഭിക്കും; മന്ത്രി മുഹമ്മദ്‌ റിയാസ്

    നെയ്യാറ്റിൻകര :നിർമാണത്തിലിരിക്കുന്ന റോഡുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന മൊബൈൽ ലാബുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ മൂന്ന് വാഹനങ്ങൾ സജ്ജമായി. വൈകാതെ തന്നെ റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ലാബെത്തി പരിശോധന തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ ആൻസലൻ എം.എൽ.എ പരിപാടികളിൽ അധ്യക്ഷനായി.

     

    നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ ഹൈടെക്ക് രീതിയിൽ നവീകരണം പൂർത്തിയാക്കിയ രണ്ട് റോഡുകളാണ് സഞ്ചാരത്തിനായി തുറന്നത്. 6.6 കോടി രൂപ ചെലവഴിച്ചാണ് അതിയന്നൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഓലത്താന്നി – കൊടങ്ങാവിള – അവണാകുഴി റോഡുകളുടെ പണി പൂർത്തിയാക്കിയത്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെ അതിയന്നൂർ ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ആകെ ദൂരം 6.7 കിലോമീറ്ററാണ്.

     

    മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നെയ്യാറ്റിൻകര കോടതി- ഓൾഡ് അഞ്ചൽ ഓഫീസ് – അമരവിള റോഡുകളുടെ പണി പൂർത്തിയാക്കിയത്. ഈ റോഡിന്റെ ആകെ ദൈർഘ്യം 3.7 കിലോമീറ്ററാണ്. ആവശ്യമായ സ്ഥലങ്ങളിൽ ഓട, കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവ നിർമ്മിച്ചും ഉപരിതലം ആധുനിക രീതിയിൽ ബി.എം. & ബി.സി, പ്രവൃത്തിചെയ്ത് നവീകരിച്ചും റോഡ് സുരക്ഷാ പ്രവൃത്തികൾ ചെയ്തുമാണ് ഇരു റോഡുകളുടെയും പണി പൂർത്തിയാക്കിയിട്ടുള്ളത്.

  • യുവമോർച്ച നെയ്യാറ്റിൻകര  നഗരസഭയിലേക്ക് മാർച്ച് നടത്തി.

    യുവമോർച്ച നെയ്യാറ്റിൻകര നഗരസഭയിലേക്ക് മാർച്ച് നടത്തി.

    നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിലെ  വൃദ്ധയുടെ സ്വത്തും സ്വർണ്ണവും അപഹരിച്ച സിപിഎം കൗൺസിലർ
    സുജിൻ രാജി വയ്ക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട്
    യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി. കുറ്റാരോപിതനായ സുജിൻ എന്ന കൗൺസിലറിനെ തുടർന്നും ഭരണസമിതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് ഭരണസമിതിയുടെ തീരുമാനം എങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് യുവമോർച്ച നേതൃത്വം കൊടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ലാൽകൃഷ്ണ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ ആർ. രാജേഷ്, യുവമോർച്ച ജില്ല മീഡിയ കൺവീനർ രാമേശ്വരം ഹരി എന്നിവർ സംസാരിച്ചു.
    നഗരസഭ കൗൺസിലർമാരായ മരങ്ങാലി ബിനു, വേണുഗോപാലൻ
    ബിജെപി – യുവമോർച്ച നേതാക്കളായ അരങ്ങമുകൾ സന്തോഷ്,
    തിരുപുറം ബിജു,
    ജി.ജെ.കൃഷ്ണകുമാർ,
    കൃഷ്ണകുമാർ,ശിവകുമാർ, നന്ദു, സുജിൻ, അനന്തു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
    യുവമോർച്ച പ്രവർത്തകർ നഗരസഭാ കവാടത്തിന്റെ മുന്നിൽ കൗൺസിലർ സുബിന്റെ കോലവും കത്തിച്ചു.