Tag: Pension

  • ഒരു മാസത്തെ ക്ഷേമപെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും

    ഒരു മാസത്തെ ക്ഷേമപെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും

    തിരുവനന്തപുരം : ഒരുമാസത്തെ ക്ഷേമ പെൻഷൻ ജൂൺ എട്ടു മുതൽ വിതരണം ചെയ്യും. ഇതിനായി 950 കോടിരൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടുമാസത്തെ പെൻഷൻ കൂടി വിതരണം ചെയ്യാനുണ്ട്.

    1600 രൂുപയാണ് ക്ഷേമ പെൻഷനായി നൽകുന്നത്. ഇതിൽ നേരത്തെ കുടിശികയുണ്ടായിരുന്ന രണ്ടുമാസത്തെ പെൻഷനായ 3200 രൂപ ഏപ്രിലിൽ നൽകിയിരുന്നു. 1871 കോടി രൂപയാണ് സർക്കാർ അന്ന് അനുവദിച്ചത്

  • ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

    തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ്. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്.

    സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത്. 2000 കോടി സമാഹകരിക്കാന്‍ ലക്ഷ്യമിട്ടുവെങ്കിലും 1300 കോടി മാത്രമാണ് സമാഹരിക്കാന്‍ കഴിഞ്ഞത്.

    ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 900 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ കുടിശിക നല്‍കാനായി ഇനിയും 500 കോടി കൂടി വേണം. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. നാളെ മുതല്‍ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ പെന്‍ഷന്‍ എത്തി തുടങ്ങും