Tag: Pocso case

  • പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യുവാവിന് 50 വർഷം കഠിന തടവ്

    പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യുവാവിന് 50 വർഷം കഠിന തടവ്

    തിരുവനന്തപുരം:പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യെ അമ്പത് വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയ്ക്കും

    തിരുവനന്തപുരം അതിവേഗ പ്രതേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണം.പിഴ തുക കുട്ടിക്ക് നൽകണംമെന്നും വിധിയിൽ പറയുന്നു.

    2021 സെപ്റ്റംബർ 06-നാണ് കേസിന് ആസ്പതമായ സംഭവം ആരംഭിച്ചത്. അന്നേ ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു.

    ഏട്ട് ദിവസം പ്രതി മുറിക്കുള്ളിൽ തന്നെ താമസിച്ചാണ് പീഡിപ്പിച്ചത് .ഈ സമയം പെൺകുട്ടിയുടെ ലെഗിൻസും മറ്റുമാണ് പ്രതി ധരിച്ചത്. വിവാഹം വാഗ്ദാനം നൽകിയതിനാൽ കുട്ടി ആരാടും പറഞ്ഞില്ല. തുടർന്ന് അതെ മാസം ഇരുപത്തിയെന്നിനു കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതി കയറി. അവിടെ വച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

    ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ വീണ്ടും വർക്കലയിലുള്ള ഒരു ലോഡ്ജിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിനു മറ്റൊരു കേസിന്റെ വിചാരണയും പൂർത്തിയായി.

    പ്രോസക്യൂഷൻന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ് .വിജയ് മോഹൻ ഹാജരായി പ്രോസക്യൂഷൻ ഇരുപത്തിയേഴു സാക്ഷികളെ വിസത്തരിക്കുകയും മുപ്പത്തിയാറ് രേഖകൾ ഹാജരാക്കുകയും ചെയ്യ്തു. ഫോർട്ട്‌ അസിസ്റ്റന്റ് കമ്മിഷണർ എസ് . ഷാജി സബ് ഇൻസ്‌പെക്ടർ ബി .ജയ, എന്നിവരാണ് കേസ് അന്വേഷിച്ചത്.

  • ശിശുക്ഷേമസമിതിയിൽ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ്

    ശിശുക്ഷേമസമിതിയിൽ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ്

    തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ് .

    രണ്ടരവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. അജിത, മഹേശ്വരി, സിന്ധു എന്നിവർക്കെതിരെയാണ് പോക്സാേകേസ് അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ ഉപദ്രവിച്ചത്.

    ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ്‌ തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.

    തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.

    ജനനേന്ദ്രിയ ഭാഗത്തും പിന്നിലും നഖം കൊണ്ട് മുറിവേല്‍പിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അജിതയാണ് ഉപദ്രവിച്ചത്. മറ്റ് രണ്ടുപേര്‍ വിവരമറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു

  • തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി

    തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി ബ്ലേഡ് വിഴുങ്ങി

    തിരുവനന്തപുരം : തിരുവനന്തപുരത്ത് പോക്സോ പ്രതി ബ്ലേഡ് വിഴുങ്ങി.

    കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവേയാണ് പോക്സോ കേസിലെ പ്രതിയായ സുമേഷ് ബ്ലെയ്ഡ് വിഴുങ്ങിയത്.

    കൊല്ലത്തെ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് സംഭവമുണ്ടായത്. പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

  • അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; പിതാവിന്  ജീവിതാവസാനംവരെ തടവ്

    അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; പിതാവിന് ജീവിതാവസാനംവരെ തടവ്

    തിരുവനന്തപുരം : അമ്മ മരണപ്പെട്ട അഞ്ചുവയസ്സുള്ള മകളെ നിരന്തരപീഡനത്തിനിരയാക്കിയ കേസിൽ പിതാവിനെ കോടതി മൂന്ന്‌ ജീവപര്യന്തം കഠിന തടവിനും 1,90, 000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

    37-കാരനായ പ്രതി ജീവിതാവസാനംവരെ ശിക്ഷ അനുഭവിക്കണമെന്ന് വിധിന്യായത്തിൽ എടുത്തുപറയുന്നുണ്ട്.

    പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം അധികതടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ അതിൽ 1,50,000 രൂപ പെൺകുട്ടിക്കു നൽകാനും കോടതി നിർദേശിച്ചു.  പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.

    പോക്സോ നിയമപ്രകാരം മൂന്ന് വകുപ്പുകളിലും കോടതി മരണംവരെ ജീവപര്യന്തം കഠിനതടവ് വിധിച്ചെങ്കിലും ശിക്ഷാക്കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതുകൊണ്ട് പ്രതി ഫലത്തിൽ ഒരു ജീവപര്യന്തം ശിക്ഷ അനുഭവിച്ചാൽ മതി.

    കുട്ടിക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. ഇതിനുശേഷം പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചു. ഒന്നാം ക്ലാസിൽ എത്തിയപ്പോഴാണ് കുട്ടി പീഡനവിവരം അധ്യാപികയോടു പറഞ്ഞത്. സ്കൂൾ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി

  • ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതിക്ക് 65 വർഷം കഠിനതടവ്  

    ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതിക്ക് 65 വർഷം കഠിനതടവ്  

    തിരുവനന്തപുരം :ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതി രാഹുൽ(30) ന് 65 വർഷം കഠിനതടവും 60,000/- രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ.രേഖ ശിക്ഷിച്ചു.

    പിഴ തുക കുട്ടിക്ക് നൽകണെമെന്നും അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ തയ്യാറായ പ്രതി യാതൊരുതയെയും അർഹിക്കുന്നില്ല എന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. ഇത്തരം കടുത്ത ശിക്ഷകൾ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ല എന്ന് ജഡ്ജ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

    2023 ഏപ്രിൽ 7,10,17 തീയതികളിൽ ആണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ പൂർത്തീകരിച്ചത്.

    സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് പ്രസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷിങ്കളെ വിസ്തരിച്ചു, 25 രേഖകൾ ഹാജരാക്കി. വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ ആശാചന്ദ്രൻ, പേരൂർക്കട സി ഐ വി. സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

  • 11 വയസ്സുകാരനെ പീഡിപ്പിച്ചു; ഉസ്താദിന് 56 വർഷം കഠിന തടവ്

    11 വയസ്സുകാരനെ പീഡിപ്പിച്ചു; ഉസ്താദിന് 56 വർഷം കഠിന തടവ്

    തിരുവനന്തപുരം : ഖുറാൻ പഠിക്കാൻ പോയ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പോത്തൻകോട് കല്ലൂരിൽ കുന്നുകാട് ദാറുസ്സലാം വീട്ടിൽ അബ്ദുൽ ജബ്ബാറിനെ(61 വയസ്സ്) 56 വർഷം കഠിനതടവും 75000 രൂപ പിഴയും വിധിച്ചു.

    പിഴ തുക അടച്ചിലെങ്കിൽ ഒരു വർഷവും ഏഴ് മാസം കൂടുതൽ കഠിന തടവും അനുഭവിക്കണമെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണമെന്ന് വിധിച്ചു.

    2020 ഒക്ടോബർ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി പ്രതിയുടെ വീട്ടിൽ ഖുറാൻ പഠിക്കാൻ പോകുമായിരുന്നു. ആ സമയം മറ്റ് കുട്ടികളെ വീട്ടിലെ ഹാളിൽ ഇരുത്തി എഴുതാൻ കൊടുത്തതിന് ശേഷം കുട്ടിയെ മാത്രം വീട്ടിലെ മറ്റൊരു മുറിയിൽ വിളിച്ച് വരുത്തി നിരന്തരം പീഢിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്.

    മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. കുട്ടി പലപ്പോഴും എതിർത്തെങ്കിലും പ്രതി കൂട്ടാക്കീല. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപെടുത്തിയതിനാൽ കുട്ടി ആരോടും പീഢന വിവരം പുറത്ത് പറഞ്ഞില്ല.

    ഒടുവിൽ കുട്ടിയുടെ അനുജനെയും പ്രതിയുടെ വീട്ടിൽ പഠിക്കാൻ കൊണ്ടു പോകണം എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ കുട്ടി സമ്മതിച്ചില്ല. തുടർന്ന് വീട്ടുകാർ അനുജനെ കൂടെ കൊണ്ടുപോകാൻ നിർബന്ധിച്ചപ്പോൾ ആണ് കുട്ടി പീഢനവിവരം വെളിപെടുത്തിയത്.
    പതിനൊന്ന് കാരനെ നിരന്തരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.

    പ്രോസിക്യൂഷന് വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു, 23 രേഖകളും 5 തൊണ്ടിമുതലകളും ഹാജാരക്കി. പോത്തൻകോട് പോലീസ് ഉദ്യോഗസ്ഥരായ വി എസ് അജീഷ്, ഡി ഗോപി, ശ്യാം കെ എന്നിവരാണ് കേസ് അന്വേഷിച്ചത്.

  • നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛന് 96 വർഷം തടവ്

    നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛന് 96 വർഷം തടവ്

    നെയ്യാറ്റിന്‍കര: നാലു വയസ്സുള്ള ചെറുമകളെ പീഡിപ്പിച്ച കേസില്‍ 75-കാരനായ മുത്തശ്ശന് 96 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.

    നെയ്യാറ്റിന്‍കര പോക്‌സോ അതിവേഗ കോടതിയാണ് തിരുവല്ലം സ്വദേശിയെ ശിക്ഷിച്ചത്. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിന്മേലാണ് ശിക്ഷാവിധി.

    പ്രതിയുടെ മകളുടെ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടിലെത്തിയ മകള്‍ പ്രതിയുടെ ഭാര്യയുമൊത്ത് ബാങ്കില്‍ പോയതിനിടെയായിരുന്നു ക്രൂരത. തിരുവല്ലം പോലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

    മൂന്ന് വകുപ്പുകളിലായി 25 വര്‍ഷം വീതവും പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷവുമാണ് ശിക്ഷിച്ചത്. ചെറുമകളെ സംരക്ഷിക്കേണ്ട മുത്തശ്ശനായ പ്രതി ചെയ്ത പ്രവൃത്തി ക്രൂരവും നിന്യവുംമാണെന്ന് കോടതി വിലയിരുത്തി

  • പതിനാലുകാരിയെ പീഡിപ്പിച്ചു: പിതാവിന് 14 വർഷം കഠിനതടവ്

    പതിനാലുകാരിയെ പീഡിപ്പിച്ചു: പിതാവിന് 14 വർഷം കഠിനതടവ്

    തിരുവനന്തപുരം: 14 വയസ്സായ മകളെ പീഢിപ്പിച്ച കേസിൽ നൽപ്പെത്തിട്ടുകാരനായ അച്ഛന് 14 വർഷം കഠിനതടവും 20000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു.

    പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ. രേഖ വിധിയിൽ പറയുന്നു.

    2023 ഫെബ്രുവരിയിൽ ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കേസിനസ്പദമായ സംഭവം നടന്നത്. ഉറങ്ങി കിടന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി പിടിക്കുക്കെയായിരുന്നു.

    2020 കൊറോണ കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്നാട്ടിൽ ആയതിനാൽ സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു.

    കുട്ടിയുടെ അമ്മ കുട്ടി മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് പ്രതിയുടെ ഉപദ്രവത്തിന് മനo നൊന്ത് ആത്മഹത്യ ചെയ്തു.അതിനു ശേഷമാണ് തമിഴ്നാട് സ്വദേശികളായ ഇവർ തിരുവനന്തപുരത്ത് താമസമാക്കിയത്. പീഡനതോടപ്പോം പ്രതി നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഓടിച്ചിട്ടുണ്ട്.

    പരാതി നൽകിയാൽ
    കുട്ടിയെ സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല. പീഡനം വർധിച്ചപ്പോൾ മറ്റ് നിവർത്തിയില്ലാത്തതിനാൽ കുട്ടി കൂട്ടുകാരികളോട് പറഞ്ഞു.

    ഇവർ സ്കൂൾ അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപകർ പേരൂർക്കട സ്റ്റേഷനിൽ പരാതി കൊടുത്തു. സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പറയുന്നു.

    കുട്ടിയുടെ നിസ്സഹായവസ്തയെ പ്രതി ചൂഷണം ചെയ്യുകയായിരുന്നു.സംഭവത്തിന്‌ ശേഷം പഠിത്തം മുടങ്ങിയ കുട്ടി തമിഴ്നാട്ടിലേയ്ക്ക് പോയി.കുട്ടിയുടെ ചേച്ചിയും പ്രതിക്കെതിരെ മൊഴി പറഞ്ഞു.

    പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വക്കേറ്റ് അഖീലേശ് ആർ വൈ എന്നിവർ ഹാജരായി . പേരൂർക്കട പോലീസ് സ്റ്റേഷൻ എസ്ഐ വൈശാഖ് കൃഷ്ണൻ ആണ് കേസ് അന്വേഷിച്ചത്.പത്തൊൻപത് സാക്ഷികളെ വിസ്തരിച്ചു. ഇരുപതിനാല് രേഖകളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി. കുട്ടിക്ക് ലീഗൽ സർവീസ് അതോറിറ്റി മുഖേന നഷ്ട പരിഹാരം നൽക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

  • മാരായമുട്ടത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

    മാരായമുട്ടത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

    തിരുവനന്തപുരം: മാരായമുട്ടത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ.

    ഒരാഴ്ചയ്ക്ക് മുമ്പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

    കുട്ടിയെ നോക്കാന്‍ ഏല്പിച്ച് മാതാപിതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടര്‍ന്ന് കഴി‌ഞ്ഞ ദിവസം പൊഴിയൂരിൽ നിന്ന് പിടിക്കൂടുകയായിരുന്നു.