Tag: Pocso case

  • പെൺകുട്ടിയെ കടന്നുപിടിച്ചെന്ന് പരാതി; അസോസിയേറ്റ് പ്രൊഫസർ അറസ്റ്റിൽ

    പെൺകുട്ടിയെ കടന്നുപിടിച്ചെന്ന് പരാതി; അസോസിയേറ്റ് പ്രൊഫസർ അറസ്റ്റിൽ

    കഴക്കൂട്ടം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചെന്ന കേസിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിലെ അസോസിയേറ്റ് പ്രൊഫസർ അറസ്റ്റിൽ.

    എൽ.എൻ.സി.പി.ഇ. കാംപസിൽ താമസിക്കുന്ന, മഹാരാഷ്ട്ര ധുലെ ദേവ്പൂർ സ്ട്രീറ്റ്‌ സ്വദേശി ഡോ. മഹേന്ദ്ര സാവന്തിനെയാണ് (60) പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.

    കഴിഞ്ഞ 10-നാണ് സംഭവം. 15 വയസ്സുകാരിയെ ട്യൂഷനെടുക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കടന്നുപിടിച്ചെന്നാണ് പരാതി

  • പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 49 വർഷം കഠിന തടവും, 86000 രൂപ പിഴയും

    പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 49 വർഷം കഠിന തടവും, 86000 രൂപ പിഴയും

    തിരുവനന്തപുരം: പതിനാറുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാട് പുറുത്തിപ്പാറ കോളനി ,ആകാശ് ഭവനിൽ ശില്പി (27) ക്ക് നാൽപ്പത്തി ഒമ്പത് വർഷം കഠിന തടവും 86,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക സ്പെഷ്യൽ കോടതി ശിക്ഷിച്ചു.

    പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശനൻ വിധി ന്യായത്തിൽ പറയുന്നുണ്ട്. പിഴ തുക ഇരയായ കുട്ടിക്ക് നൽക്കണം. പ്രതി പല തവണ നേരിട്ടും ഫോണിലൂടെയും കുട്ടിയെ ശല്യം ചെയ്തിരുന്നു.

    അങ്ങനെയിരിക്കെ 2021 ആഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് പ്രതി കുട്ടിയുടെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു.കുട്ടി പ്രതിരോധിച്ചപ്പോൾ കൈകൾ  ഷാൾ വെച്ച് കെട്ടുകയും വാ പൊത്തി പിടിച്ചതിന് ശേഷമാണ് പീഡിപ്പിച്ചത്.

    തുടർന്ന് 2021 സെപ്തംബർ 24 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയക്ക് കുട്ടി വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോൾ പ്രതി കുളിമുറി തള്ളി തുറന്ന് കയറി പീഡിപ്പിച്ചു.കുട്ടിയുടെ വീട്ടുകാർ പുറത്ത് പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതി പീഡിപ്പിക്കാൻ കയറിയത്.

    സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് ആരോടും പറഞ്ഞില്ല. പ്രതി മറ്റ് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയായതിനാൽ കുട്ടി ഭയന്ന് പോയി. കുറച്ച് മാസങ്ങൾക്ക് ശേഷം വയറ് വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം അറിയുന്നത്.

    തുടർന്നാണ് ആര്യനാട് പൊലീസ് കേസ് എടുത്തത്.എസ്.റ്റി ആശുപത്രിയിൽ കുട്ടി ഗർഭഛിദ്രം ചെയതു. ഭ്രൂണം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ  പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.

    പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.പ്രോസിക്യൂഷൻ ഇരുപത്തി ഒന്ന് സാക്ഷികൾ, മുപ്പത്തിമൂന്ന് രേഖകൾ ഏഴ് തൊണ്ടിമുതലുകൾ ഹാജരാക്കി. ആര്യനാട് പോലീസ് ഇൻസ്പെക്ടർ ജോസ്.എൻ.ആർ, എസ് ഐ ഷീന.എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.

  • സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    കിളിമാനൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. അടയമൺ മാഹിൻ മൻസിലിൽ മാഹീ(30)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.

    ഒളിവിലായിരുന്ന പ്രതിയെ ഡിവൈ.എസ്.പി. ജയകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

  • നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

    നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

    പാറശാല : പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ. ഉദിയൻകുളങ്ങര സ്വദേശി ഷൈനു (35)ന് എതിരെ പാറശാല പെ‍ാലീസാണ് കേസെടുത്തിരിക്കുന്ന്. പ്രതി വിവാഹിതനും ഒന്നര വയസ്സുള്ള കുഞ്ഞിന്റെ പിതാവുമാണ് .

    പന്ത്രണ്ടു വയസ്സുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി വിവരം അമ്മയോട് പറയുകയായിരിക്കുന്നു. കുട്ടികളോട് അമിതമായ അടുപ്പവും സ്നേഹവും അഭിനയിച്ച് വിശ്വാസത്തിലെടുത്ത് ലൈം​ഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു ഇയാളുടെ രീതി.

    ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ ഇതിനെക്കുറിച്ച് അന്വേഷിക്കുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി തുടർന്ന് പാറശാല പെ‍ാലീസിനു കൈമാറി. സംഭവം പുറത്ത് അറിഞ്ഞതോടെ ഇയാളുമായി അടുത്ത് ഇടപഴകിയ കുട്ടികളുടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർക്ക് ദുരനുഭവം നേരിട്ടതായി വിവരം ലഭിച്ചത്.

    കുട്ടികളുടെ വീട്ടുകാർ സംഭവം അറിഞ്ഞത് മനസിലാക്കിയ പ്രതി ഒളിവിൽ പോയതായാണ് വിവരം. നിലവിൽ നാല് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പാറശാല പെ‍ാലീസ് അറിയിച്ചു.

     

  • എൽകെജി വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർക്ക് 5 വർഷം കഠിന തടവ്

    എൽകെജി വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർക്ക് 5 വർഷം കഠിന തടവ്

    ചിറയിൻകീഴ് : എൽകെജി വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് കൊണ്ടുപോകവേ ഓട്ടോയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് 5 വർഷം കഠിന തടവും 25,000/- രൂപ പിഴ ശിക്ഷയും.

    സ്ത്രീകൾക്കും കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വിചാരണ ചെയ്യപ്പെടുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ടിപി പ്രഭാഷ് ലാലാണ് വിധി പ്രസ്താവിച്ചത്.

    രക്ഷകർത്താക്കൾ ഏർപ്പെടുത്തിയ ഓട്ടോയിൽ അഞ്ചു വയസ്സുകാരി പെൺകുട്ടിയെ സ്കൂളിൽ കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിനാണ് കോട്ടപ്പുറം സ്വദേശി വില്ലാൽ എന്ന് വിളിപ്പേരുള്ള വിപിൻ ലാൽ ( 27) എന്നയാൾക്ക് കോടതി ശിക്ഷ വിധിച്ചത്.

    2019 ഒക്ടോബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. സംഭവദിവസം രാവിലെ കുട്ടിയെ മാതാവ് പ്രതിയുടെ ഓട്ടോയിൽ കയറ്റി സ്കൂളിലേക്ക് അയക്കുകയും വൈകുന്നേരം വീടിനു സമീപം ജംഗ്ഷൻ എത്തിയപ്പോൾ പ്രതി ഓടിച്ചു വന്ന ഓട്ടോ മറ്റൊരാൾക്ക് കൈമാറി ഓട്ടോയിൽ കുഞ്ഞിനെ വീട്ടിലെത്തിക്കുകയായിരുന്നു.

    രണ്ട് ദിവസത്തിനു ശേഷം കുഞ്ഞിന് പനി അനുഭവപ്പെട്ട് ഡോക്ടറെ കാണിച്ച ശേഷമാണ് അതിക്രമം സംബന്ധിച്ച് കുഞ്ഞ് ബന്ധുവിനോട് വിവരം പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ കൂടി നിർദ്ദേശിച്ച പ്രകാരം പോലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു.

    അഞ്ചുവർഷം കഠിനതടവും 25,000/- രൂപ പിഴ ശിക്ഷയും വിധിച്ചതിൽ പിഴത്തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ പ്രതി ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പറയുന്നു. പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം എന്ന നിലയ്ക്ക് 10,000/- രൂപ അതിജീവിതയ്ക്ക് നൽകണമെന്ന് ഉത്തരവുണ്ട്. ജയിലിൽ കിടന്ന കാലാവധി ശിക്ഷാ ഇളവുണ്ട്.

    ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബി എസ് സജൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന സജീഷ് എച്ച് എൽ ചാർജ് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 21രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് സ്കൂട്ടർ എം.മുഹസിൻ ഹാജരായി.

  • പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം

    പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം

    തിരുവനന്തപുരം : 2021-ൽ തുമ്പ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത്, ട്രാൻസ്ഫർ ആയി വന്ന് കഴക്കൂട്ടം സ്റ്റേഷനിൽ അന്വേഷണം നടത്തിയ പോക്സോ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ.

    വലിയ വേളി പൗണ്ട് കടവ് ലക്ഷം വീട് ഹൗസ് നമ്പർ 61-ൽ ചുരുട്ട എന്നു വിളിക്കുന്ന സന്തോഷ്(36) നെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

  • വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

    വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

    തിരുവനന്തപുരം: വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. സി.പി.എം. കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ(50)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.

    പതിനേഴുകാരിയായ പെൺകുട്ടിയെ ഷമീർ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒടുവിൽ പെൺകുട്ടി അധ്യാപകരോട് വിവരം പറഞ്ഞു.

    അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഡബ്ല്യൂ.സി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പോലീസിന് കൈമാറുകയായിരുന്നു.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

    കിളിമാനൂർ : കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കിളിമാനൂർ കാനറ ചരുവിള പുത്തൻവീട്ടിൽ ദീപു(19) ആണ് പിടിയിലായത്.

    സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കിളിമാനൂരിൽ നിന്നും കൂട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിൽ വിവരം പറഞ്ഞത് അനുസരിച്ച് പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയായിരുന്നു.

    ഒളിവിൽ ആയിരുന്ന പ്രതിയെക്കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ്, ഷിജു, സിവിൽ പോലീസ് ഓഫീസറായ ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

  • ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

    ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

    ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കീഴാറ്റിങ്ങൽ വയക്ക വിളവീട്ടിൽ അനന്തു(26) ആണ് അറസ്റ്റിൽ ആയത്.സ്കൂൾ വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്.

    ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് പെൺകുട്ടികളെ വലയിൽ ആക്കുന്ന ഇയാൾ ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും അക്രമിച്ച കേസിലും, ആറ്റിങ്ങൽ പാലസ് റോഡിൽ താമസിക്കുന്ന പെൺകുട്ടിയെ ശല്യപെടുത്തിയ കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.