Tag: Police arrest

  • മയിലിനെ കല്ലെറിഞ്ഞു കൊന്ന യുവാവ് പിടിയില്‍

    മയിലിനെ കല്ലെറിഞ്ഞു കൊന്ന യുവാവ് പിടിയില്‍

    നെടുമങ്ങാട് : മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയില്‍.

    നെടുമങ്ങാട് ഹോട്ടലിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി സുനില്‍ കര്‍ക്കി (21) ആണ് പിടിയിലായത്. കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തിരുന്ന മയിലിനെയാണ് ഇയാള്‍ കല്ലെറിഞ്ഞ് കൊന്നത്.

    നാട്ടുകാരാണ് മയിലിനെ പ്രതി കൊല്ലുന്നത് കണ്ടത്. ഇതോടെ ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ആണ് കേസ്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

  • ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളുമായി പരിചയപ്പെടും, പീഡനത്തിന് ശേഷം പണം തട്ടും; മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

    ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളുമായി പരിചയപ്പെടും, പീഡനത്തിന് ശേഷം പണം തട്ടും; മോഡലിങ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

    കഴക്കൂട്ടം: പെൺകുട്ടികളെ പലയിടത്ത് എത്തിച്ച് പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രഫർ അറസ്റ്റിൽ.

    കോഴിക്കോട് കൂടരഞ്ഞി മാർക്കറ്റിനു സമീപം പാലകണ്ണി അസീസിന്റെ മകൻ ഫാഹിദി (27) നെയാണ് കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

    പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണാഭരണങ്ങളും വാങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്.

    ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളവേഴ്സ് ഉള്ള പ്രതി അതു വഴിയാണ് പെൺകുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാം എന്ന പേരിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

     

     

  • വിദ്യ ശുചിമുറിയിൽ വീണ് മരിച്ചതല്ല, കൊലപാതകം ; ഭർത്താവ് അറസ്റ്റിൽ

    വിദ്യ ശുചിമുറിയിൽ വീണ് മരിച്ചതല്ല, കൊലപാതകം ; ഭർത്താവ് അറസ്റ്റിൽ

    തിരുവനന്തപുരം:  വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കുണ്ടമണ്‍കടവ് ശങ്കരന്‍ നായര്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യ (30) ആണ് മരിച്ചത്.

    ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്ത് ആണ് പിടിയിലായത്. വിദ്യയെ ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.കുളിമുറിയില്‍ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭര്‍ത്താവ് പ്രശാന്ത് പോലീസിനോട് പറഞ്ഞിരുന്നത്

    കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

    പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നെന്നും ഇയാള്‍ മകളെ ഇതിനുമുന്‍പും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും വിദ്യയുടെ പിതാവ് ആരോപിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.

    കുളിമുറിയില്‍ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭര്‍ത്താവ് പ്രശാന്ത് പോലീസിനോട് പറഞ്ഞിരുന്നത്.

  • സൗഹൃദം സ്ഥാപിച്ച് കാറും പണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

    സൗഹൃദം സ്ഥാപിച്ച് കാറും പണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

    വർക്കല: സൗഹൃദം സ്ഥാപിച്ചശേഷം കാറും പണവും തട്ടിയെടുത്ത യുവാവിനെ പൊലീസ് പിടികൂടി. മടവൂർ തകരപറമ്പ് പ്ലാവിളവീട്ടിൽ വിഷ്ണുവിനെയാണ് (33) അയിരൂർ പൊലീസ് പിടികൂടിയത്. ഇടവ മാന്തറ സ്വദേശി നസീം ബീഗം നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.

    ഇവരുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ ബന്ധുവുമായുള്ള സൗഹൃദത്തിലൂടെ കൈക്കലാക്കി. ശേഷം ഇത് എറണാകുളം കുണ്ടന്നൂർ എന്ന സ്ഥലത്ത് പണയം വച്ച് ലഭിച്ച പണവുമായി വിഷ്ണു ഒളിവിൽ പോവുകയുമായിരുന്നു.

    വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്. സമാനമായ പരാതികൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതായി അയിരൂർ പൊലീസ് അറിയിച്ചു

  • ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    ചിറയിൻകീഴ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.  ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

    പത്താം ക്ലാസുകാരിയുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു.

    രാത്രിയിൽ പെണ്‍കുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തി പല തവണ സൂരജ് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് കാര്യങ്ങൾ വീട്ടുകാര്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

  • അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിക്ക് നേരെ അതിക്രമം; ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍

    അഡ്രസ് ചോദിച്ചെത്തി പെണ്‍കുട്ടിക്ക് നേരെ അതിക്രമം; ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍

    നെയ്യാറ്റിന്‍കര:  പൂവാർ: വിലാസം ചോദിച്ചെത്തി പെൺകുട്ടിയ വീട്ടിൽ കയറി പീ‌ഡിപ്പിക്കാൻ ശ്രമിച്ച ഫുഡ് ഡെലിവറി ബോയ് അറസ്റ്റിൽ. നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തു വിള വീട്ടിൽ രതീഷ് (32)നെയാണ് പോക്സോ കേസിൽ പൂവാർ പോലീസ് അറസ്റ്റ്റ്റ് ചെയ്തത്.

    ഭക്ഷണ വിതരണത്തിനുള്ള വിലാസം ചോദിച്ചെത്തിയ ഇയാൾ വീട്ടിൽ വരുമ്പോൾ ഇളയ പെൺകുട്ടി മൊബൈലിൽ ഗെയിം കളിക്കുകയും ചേച്ചി മുറ്റം തൂക്കുകയുമായിരുന്നു.

    ബുള്ളറ്റിലെത്തിയ പ്രതി വിലാസം അറിയാമോ എന്ന് അന്വേഷിച്ച ശേഷം കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ അടുക്കളയിൽ പോയ ചേച്ചിയുടെ പിന്നാലെ പോയാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. തിരിച്ച് വരുമ്പോൾ അനുജത്തിയേയും സമാനമായ രീതിയിൽ ഉപദ്രവിച്ചതായാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു

  • തൊഴിലാളി ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി കവർച്ച; രണ്ടുപേർ അറസ്റ്റിൽ

    തൊഴിലാളി ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി കവർച്ച; രണ്ടുപേർ അറസ്റ്റിൽ

    വിഴിഞ്ഞം : പോലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ എത്തി കൂട്ടക്കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

    മലയാളികളും മറുനാടൻ തൊഴിലാളികളുമുൾപ്പെട്ട സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി അവരുടെ പക്കൽനിന്ന്‌ 84000 രൂപയും മൊബൈൽഫോണുകളും തട്ടിയെടുക്കുകയായിരുന്നു.

    പശ്ചിമ ബംഗാൾ ദിനാപുർ സ്വദേശി നൂർ അലമിയ(27), ചാല ഫ്രണ്ട്‌സ് നഗറിൽ ടി.സി. 34/222 ൽ ശ്രീഹരി(27) എന്നിവരാണ് അറസ്റ്റിലായത്.

    തൊഴിലാളികൾ പിന്തുടർന്നതോടെ ഓടിരക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. രണ്ട് മലയാളികളും രണ്ട് മറുനാടൻ തൊഴിലാളികളും രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.

     

     

  • കിളിമാനൂരിൽ ബസ് യാത്രക്കാരനിൽ നിന്നും പണം പിടിച്ചുപറിച്ചു; പ്രതി അറസ്റ്റിൽ

    കിളിമാനൂരിൽ ബസ് യാത്രക്കാരനിൽ നിന്നും പണം പിടിച്ചുപറിച്ചു; പ്രതി അറസ്റ്റിൽ

    കിളിമാനൂർ : കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് യാത്രക്കാരനിൽ നിന്നും പണം തട്ടിപ്പറിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പഴയകുന്നുമ്മേൽ തട്ടത്തുമല, പാപ്പാല ചാക്കുടി ഉഷാ ഭവനിൽ സന്തോഷ്(31) ആണ് അറസ്റ്റിലായത്.

    കിളിമാനൂർ സ്വദേശി രവി എന്നയാളുടെ കൈയിൽ നിന്നും ബസ്സിറങ്ങുന്ന സമയം പതിനായിരം രൂപ തട്ടിപ്പറിച്ച് രക്ഷപ്പെടാൻ നോക്കിയ കേസിലാണ് സന്തോഷ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 14നു രാവിലെ പോങ്ങനാട് നിന്നും കിളിമാനൂരിലേയ്ക്കു സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിലായിരുന്നു സംഭവം.

    ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ് പരിശോധിച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

    തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, രാജി കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  • വന്യമൃഗങ്ങളെ പിടിച്ച് ഇറച്ചിയാക്കി വിറ്റയാൾ പിടിയിൽ

    വന്യമൃഗങ്ങളെ പിടിച്ച് ഇറച്ചിയാക്കി വിറ്റയാൾ പിടിയിൽ

    പോത്തൻകോട് :വട്ടപ്പാറ , ചിറമുക്ക്, നരിക്കൽ പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ കുരുക്ക് ഉപയോഗിച്ച് പിടികൂടി ഇറച്ചി വിൽപന നടത്തിയ ചിറമുക്ക് പൂവത്തൂർ കൊച്ചുവീട്ടിൽ രാജേഷ്കുമാർ ( 37 )നെ വട്ടപ്പാറ പൊലീസ് പിടികൂടി വനംവകുപ്പ് അധികൃതർക്ക് കൈമാറി.

    രാജേഷ്കുമാർ വിടിനു സമീപത്തെ പറമ്പിൽ പലസ്ഥലത്തായി കെണിയും കുരുക്കും സ്ഥാപിച്ചത് കണ്ടെത്തിയിരുന്നു മാസങ്ങളായി ഇത്തരത്തിൽ രാജേഷ്കുമാ‍ർ ഇറച്ചി വിൽപന നടത്തുകയായിരുന്നു