Tag: Police arrest

  • ഒപ്പംതാമസിച്ച യുവതിയെ കൊന്ന സംഭവം; വെള്ളറട സ്വദേശി പിടിയിൽ

    ഒപ്പംതാമസിച്ച യുവതിയെ കൊന്ന സംഭവം; വെള്ളറട സ്വദേശി പിടിയിൽ

    തിരുവനന്തപുരം: പന്തളം പൂഴിക്കാട്ട് പങ്കാളിയായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെയാണ് ബെംഗളൂരുവില്‍നിന്ന് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

    വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ഷൈജുവിനൊപ്പം താമസിച്ചിരുന്ന സജിത(40)യെ വാടകവീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മരക്കഷണം കൊണ്ട് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ഷൈജു സുഹൃത്തുക്കളെ ഫോണില്‍വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

    ഇവര്‍ വീട്ടിലെത്തിയപ്പോളാണ് ചോരയില്‍ കുളിച്ചുകിടക്കുന്നനിലയില്‍ സജിതയെ കണ്ടത്. ഇതിനിടെ ഷൈജു വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.സജിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പിടിയിലായി പ്രതിയുടെ മൊഴി

  • രാത്രിയില്‍ വീടിനുള്ളില്‍ പതിയിരുന്ന് വീട്ടമ്മയുടെ മാലപൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

    രാത്രിയില്‍ വീടിനുള്ളില്‍ പതിയിരുന്ന് വീട്ടമ്മയുടെ മാലപൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

    കല്ലറ: രാത്രിയില്‍ വീടിനുള്ളില്‍ പതിയിരുന്ന് വീട്ടമ്മയുടെ മാലപൊട്ടിച്ച സംഭവത്തിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കല്ലറ വെള്ളംകുടി എകെജി കോളനിയില്‍ സജീര്‍ (30) ആണ് പാങ്ങോട് പോലീസിന്‍റെ പിടിയിലായത്.  കല്ലറ മുണ്ടോണിക്കര സരസ്വതിഭവനില്‍ ഒറ്റക്ക് താമസിക്കുന്ന സരസ്വതി അമ്മയുടെ (68) രണ്ടുപവന്‍ തൂക്കമുള്ള മാലയാണ് പ്രതി മോഷ്ടിച്ചത്.

    വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നേരത്തേ തന്നെ ഒളിച്ചു കയറിയ സജീർ ഇവർ ഉറങ്ങിയപ്പോൾ നനഞ്ഞ തുണികൊണ്ടു മുഖം അമർത്തിപ്പിടിച്ചു വെട്ടുകത്തി കഴുത്തിൽ അമർത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണ മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു.

    സമീപത്ത് മോഷണക്കേസുകളുടെ ചരിത്രമുള്ള മൂന്നു പേരുടെ നീക്കങ്ങൾ അന്വേഷിച്ച പൊലീസ് സജീർ രാവിലെ മുതൽ പണം ധാരാളം ചെലവഴിച്ച് ആഘോഷിക്കുന്നതായി അറിഞ്ഞു. ഒരു സ്വർണമാല കളഞ്ഞു കിട്ടിയതായി സജീർ പറഞ്ഞെന്നു ഭാര്യയും സമ്മതിച്ചു. തുടർന്ന് പൊലീസ് വഴിയിൽ കാത്തു നിന്നു വീട്ടിലേക്ക് എത്തുമ്പോൾ പിടി കൂടുകയായിരുന്നു.

  • വാഴക്കുല മോഷണം; നേമത്ത് മൂന്ന് പേർ പിടിയിൽ

    വാഴക്കുല മോഷണം; നേമത്ത് മൂന്ന് പേർ പിടിയിൽ

    തിരുവനന്തപുരം: വാഴക്കുല മോഷ്ടിച്ചു കടത്തിയ മൂന്നുപേരെ നേമം പൊലീസ് പിടികൂടി. ഊക്കോട് സ്വദേശി കൃഷ്ണ (18), പ്രാവച്ചമ്പലം സ്വദേശി അനന്തു (19), നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. ജനുവരി 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.നേമം സ്റ്റേഷൻ പരിധിയിൽ ഉപനിയൂർ എൻ എസ് എസ് റോഡിന് സമീപം താമസിക്കുന്ന ശശിധരൻ നായരുടെ മകൻ സജീവ് കുമാറിന്റെ തോട്ടത്തിലാണ് മോഷണം നടന്നത്.

    സജീവ് കുമാറിന്റെ കൃഷിയിടത്തിൽ നിന്ന് സ്ഥിരമായി രാത്രികാലങ്ങളിൽ കപ്പ വാഴക്കുലകൾ മോഷണം പോയിരുന്നു. പകൽ സമയത്തും മോഷണം ഉണ്ടായതോടെയാണ് സ്റ്റേഷനിൽ പരാതി എത്തിയത്. സംഭവദിവസം മൊത്തം 3200 രൂപ വില വരുന്ന വാഴക്കുലകളാണ് മോഷണം പോയത്.പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

  • കാട്ടാക്കടയിൽ തൊഴിലുറപ്പ് ജോലികൾക്കിടയിൽ പുരയിടത്തിൽ നിന്ന് നാടൻ ബോംബ് കണ്ടെത്തി

    കാട്ടാക്കടയിൽ തൊഴിലുറപ്പ് ജോലികൾക്കിടയിൽ പുരയിടത്തിൽ നിന്ന് നാടൻ ബോംബ് കണ്ടെത്തി

    കാട്ടാക്കട: കാട്ടാക്കടയിൽ തൊഴിലുറപ്പ് ജോലികൾക്കിടയിൽ പുരയിടത്തിൽ നിന്ന് നാടൻ ബോംബ് കണ്ടെത്തി. പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട് ഇറയാംകോട് ഇന്നലെ രാവിലെയാണ് സംഭവം. കാപ്പിക്കാട് സ്വദേശി ഖദറുദ്ദീന്റെ ഭൂമിയിലാണ് നാടൻ ബോംബ് കണ്ടെത്തിയത്.

    കല്ലിനിടയിൽ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ടേപ്പ് ചുറ്റിയ നാടൻ ബോംബിൽ ചിരട്ട കമഴ്ത്തിയ നിലയിലായിരുന്നു. ജോലിക്കിടെ തൊഴിലാളികൾ ചിരട്ട എടുത്തപ്പോഴാണ് നാടൻ ബോംബ് കണ്ടത്. വിവരമറിഞ്ഞ് കാട്ടാക്കട പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത ബോംബ് നിർവീര്യമാക്കാനായി ബോംബ് സ്ക്വാഡ് കൊണ്ടു പോയി

  • യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റിലിട്ട സംഭവം; പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു

    യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റിലിട്ട സംഭവം; പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു

    തിരുവനന്തപുരം : യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റിലിട്ട സംഭവത്തിൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽവിട്ട് പോലീസ്. പ്രധാന പ്രതിയെന്ന് കരുതുന്നയാളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈൽ ഫോണും അടക്കമുള്ളവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും കാട്ടാക്കട പോലീസ് അറിയിച്ചു.

    ജനുവരി 25-നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസ്സുമടക്കം അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നു മെസേജുകൾ വന്നു. വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.

  • 74-കാരിയെ പീഡിപ്പിച്ചു; വിതുരയിൽ 57 കാരൻ അറസ്റ്റിൽ

    74-കാരിയെ പീഡിപ്പിച്ചു; വിതുരയിൽ 57 കാരൻ അറസ്റ്റിൽ

    വിതുര:  74-കാരിയെ പീഡിപ്പിച്ച 57 കാരനെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കല്ലാർ സ്വദേശി ഉണ്ണിയെയാണ് (57) ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാർ സ്വദേശിയായ 74 കാരിയായ വൃദ്ധയുടെ വീട്ടിൽ മദ്യപിച്ച് വീട്ടിൽ എത്തിയ ഉണ്ണി വൃദ്ധയെ വീട്ടിലെ കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

    പീഡനത്തെ തുടർന്ന് വൃദ്ധയുടെ ആരോഗ്യസ്ഥിതി വഷളാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇവർ പിന്നീട് വിതുര താലൂക്കാശുപത്രിയിൽ എത്തി ചികിത്സ തേടി. ആശുപത്രിയിലെ ഡോക്ടർമാർ വിതുര പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇയാൾ അടിപിടി കേസിലും ചാരായം വാറ്റ് കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

  • 12 വയസുകാരനെ പീഡിപ്പിച്ചു; സ്വാമി പിടിയിൽ

    12 വയസുകാരനെ പീഡിപ്പിച്ചു; സ്വാമി പിടിയിൽ

    മലയിൻകീഴ്: 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആശ്രമം നടത്തിപ്പുകാരനായ സ്വാമി പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെ ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം. സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു.

    ഈ ആശ്രമത്തിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തിൽ തുടരുമ്പോഴാണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത് എന്നാണ് മലയിൻകീഴ് പൊലീസ് പറയുന്നത്. ഒരു വർഷത്തോളം ഇയാൾ പീഡനം തുടർന്നു. ഇതിനിടെ മകന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.

  • രണ്ടുവയസുകാരിയെ മന്ത്രവാദി തട്ടികൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം രക്ഷപ്പെടുത്തി പൊലീസ്

    രണ്ടുവയസുകാരിയെ മന്ത്രവാദി തട്ടികൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം രക്ഷപ്പെടുത്തി പൊലീസ്

    കന്യാകുമാരി:  മന്ത്രവാദത്തിനായി രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ മന്ത്രവാദി പിടിയിൽ. കന്യാകുമാരിയിലെ തക്കലിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രാസപ്പൻ ആശാരി എന്ന മന്ത്രവാദി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

    കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽ‌കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഒറ്റയ്ക്ക് കഴിയുകയായിരുന്ന മന്ത്രവാദിയെക്കുറിച്ച് നാട്ടുകാരിൽ നിന്ന് വിവരം കിട്ടുന്നത്.

    പോലീസ് മന്ത്രവാദിയുടെ വീട്ടിലെത്തി കതകിൽ തട്ടി വിളിച്ചു. എന്നാൽ ഇയാള്‍ വാതില്‍ തുറന്നില്ല. പിന്നാലെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് പൂജാമുറിയിൽ കുഞ്ഞിനെ ഇരുത്തി രാസപ്പൻ ആശാരി പൂജ ചെയ്യുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

  • ആറ്റിങ്ങലിൽ സ്ത്രീയെ വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ

    ആറ്റിങ്ങലിൽ സ്ത്രീയെ വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ

    ആറ്റിങ്ങൽ :ആറ്റിങ്ങലിൽ സ്ത്രീയെ വീട്ടിൽകയറി  വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ. ഇടക്കയോട് കൊച്ചു പരുത്തിയിൽ ആറ്റുവിളാകം വീട്ടിൽ ഷിബു(47)വിനെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.അയൽവാസിയും ബന്ധുവുമായ സുജ എന്ന സ്ത്രിയെ വീട്ടിൽ കയറി വെട്ടി പരികേല്പിച്ച കേസിലാണ് അറസ്റ്റ്.ഇന്നലെ രാത്രി 7 അര മണിയോടെയാണ് സംഭവം. സുജയും മക്കളും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്.

    ഇരു വീട്ടുകാരുടെയും മക്കൾ ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. കുട്ടികൾ തമ്മിലുള്ള പ്രശ്നം ചോദ്യം ചെയ്യാൻ ഷിബുവും ഭാര്യയും സുജയുടെ വീട്ടിലേക്ക് പോകുകയും വാക്ക് തർക്കം ഉണ്ടാവുകയും ഷിബു കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സുജയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

    വിവരം അറിഞ്ഞു ആറ്റിങ്ങൽ പോലീസ് സ്ഥലത്തു എത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു സുജ.ആക്രമണത്തിൽ മുഖത്തും കൈക്കും വെട്ടേറ്റ സുജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ്, എസ്. സി. പി. ഒമാരായ അജിത്ത്, ഷാനവാസ്‌, സിപിഒ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്