Tag: Police arrest

  • സംസ്ഥാന വ്യാപകമായി ഗുണ്ടാ വേട്ടയുമായി പൊലീസ്; തിരുവനന്തപുരത്ത് 287 പേർ പിടിയിൽ

    സംസ്ഥാന വ്യാപകമായി ഗുണ്ടാ വേട്ടയുമായി പൊലീസ്; തിരുവനന്തപുരത്ത് 287 പേർ പിടിയിൽ

    തിരുവനന്തപുരം:ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട.  തിരുവനന്തപുരത്ത് 287 ഗുണ്ടകൾ  അറസ്റ്റിലായി.തിരുവനന്തപുരം റൂറല്‍ ഡിവിഷനില്‍ 184 പേരെയും സിറ്റിയില്‍ 113 പേരെയുമാണ് അറസ്റ്റ് ചെയ്തത്.

    ബാങ്ക് അക്കൗണ്ടുകളും സൈബര്‍ രേഖകളും ഉള്‍പ്പെടെ പരിശോധിക്കുകയാണ്.ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള സംസ്ഥാന വ്യാപക നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്.

  • കേരള പ്രവാസി ക്ഷേമ ബോർഡിന്റെ സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് സാമ്പത്തിക തിരിമറി; പ്രതികൾ പിടിയിൽ

    കേരള പ്രവാസി ക്ഷേമ ബോർഡിന്റെ സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് സാമ്പത്തിക തിരിമറി; പ്രതികൾ പിടിയിൽ

    തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഔദ്യോഗിക സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് സാമ്പത്തിക തിരിമറി നടത്തിയ പ്രതികളെ പിടികൂടിയതായി സിറ്റി പോലീസ് അറിയിച്ചു.കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഔദ്യോഗിക സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ചും വ്യാജരേഖകൾ ചമച്ച് വ്യാജ അംഗത്വം നൽകി പ്രവാസി ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും വ്യാജ മാർഗത്തിലൂടെ തട്ടിയെടുത്ത കേരള പ്രവാസി ക്ഷേമ ബോർഡിലെ താൽകാലിക ജീവനക്കാരി വെളളനാട് വില്ലേജിൽ വാളിയറ ചന്ദ്രാലയം വീട്ടിൽ ലിന(29), ഇവരുടെ സഹായി തിരുവല്ല കാവുംഭാഗം കാവിൽ വീട്ടിൽ ശോഭന കുമാരി(54) എന്നിവരെയാണ് കന്റോൺമെന്റ് അറസ്റ്റ് ചെയ്തത്.

    എസ്.എച്ച്.ഒ ബി സാബുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടരായ ദിൽജിത്ത് എസ് എസ്, ആശാ ചന്ദ്രൻ, സി പി ഒ മാരായ പ്രതിഞ്ജയകുമാർ, ഷാജിറാ ബീഗം, ജിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

  • ആറ്റിങ്ങലിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 15 കിലോയോളം കഞ്ചാവ് പിടികൂടി

    ആറ്റിങ്ങലിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 15 കിലോയോളം കഞ്ചാവ് പിടികൂടി

    ആറ്റിങ്ങൽ:ആറ്റിങ്ങൽ കച്ചേരി നടയിൽ വച്ച് ആന്ധ്രയിൽ നിന്നും കാറിൽ കടത്തിക്കൊണ്ട് വന്ന 15 കിലോയോളം കഞ്ചാവ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി.സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും ചേർന്നായിരുന്നു കഞ്ചാവ് പിടികൂടിയത്.ഫോർഡ് ഫിഗോ കാറിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് കടത്തിയ എറണാകുളം എലൂർ സ്വദേശിയും നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ താമസിച്ചു വരുന്നതുമായ ജയേഷിനെ അറസ്റ്റ് ചെയ്തു.

    പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അനികുമാറിനെ കൂടാതെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ,കെ. വി.വിനോദ്, ടി.ആർ മുകേഷ് കുമാർ, ആർ. ജി രാജേഷ് ,എസ് മധുസൂദനൻ നായർ, ഷാനവാസ്‌, പ്രിവന്റിവ് ഓഫീസർമാരായ റ്റി. റ്റി ബിനേഷ്, രാജ്‌കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി, സുബിൻ, വിശാഖ്, രജിത്, രാജേഷ്, ഷംനാദ് എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു

  • വർക്കലയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവം; മുത്തശ്ശിയും പിതാവും അറസ്റ്റിൽ

    വർക്കലയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവം; മുത്തശ്ശിയും പിതാവും അറസ്റ്റിൽ

    വർക്കല: മൂന്ന് വയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുത്തശ്ശിയും പിതാവും അറസ്റ്റിൽ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ജുവനൈൽ ജസ്‌റ്റിസ് വകുപ്പ് പ്രകാരം വർക്കല പൊലീസ് മുത്തശിക്കും പിതാവിനുമെതിരെ കേസെടുത്തത്. വർക്കല വെട്ടൂരിലാണ് സംഭവം.തിങ്കളാഴ്‌ച(30-1-2023) രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

    കുഞ്ഞിനെ മുത്തശി മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ രക്ഷിതാക്കൾ പതിവായി മർദിക്കാറുണ്ടെന്നും നാട്ടുകാർ പൊലീസിനോട് പറ‍ഞ്ഞു.

  • തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി പിടിയിൽ

    തിരുവനന്തപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി പിടിയിൽ

    തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപത്തെ വീട്ടില്‍ കയറി പ്രതി പെണ്‍കുട്ടിയെ കടന്നു പിടിച്ചത്.പഴനി തീര്‍ത്ഥാടകന്‍ ആണെന്നും ഭിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. പെണ്‍കുട്ടി പണം നല്‍കിയപ്പോള്‍, ഭസ്മം നല്‍കാനെന്ന വ്യാജേന ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് എത്തിയത്.കടന്നു പിടിച്ചതോടെ ബഹളം വെച്ച് പെണ്‍കുട്ടി കുതറി ഓടി സമീപത്തെ വീട്ടില്‍ കയറി. ഇതിനിടെ ഇയാള്‍ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.

  • പാറ്റൂര്‍ ആക്രമണം; ഓം പ്രകാശിന്‍റെ മൂന്ന് കൂട്ടാളികള്‍ കീഴടങ്ങി

    പാറ്റൂര്‍ ആക്രമണം; ഓം പ്രകാശിന്‍റെ മൂന്ന് കൂട്ടാളികള്‍ കീഴടങ്ങി

    തിരുവനന്തപുരം: പാറ്റൂര്‍ ആക്രമണക്കേസിലെ പ്രതികളും ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളികളുമായ മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. ആസിഫ്, ആരിഫ്, ജോമോന്‍ എന്നിവരാണ് ശനിയാഴ്ച രാവിലെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 11-ല്‍ കീഴടങ്ങിയത്.  ജനുവരി എട്ടിന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയായ നിഥിന്‍ അടക്കമുള്ള നാലുപേരെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുണ്ടാത്തലവന്‍ ഓംപ്രകാശും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും ഓംപ്രകാശ് അടക്കമുള്ളവര്‍ ഒളിവില്‍പോവുകയായിരുന്നു

  • നിരവധി കേസിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ

    നിരവധി കേസിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ

     

    ചിറയിൻകീഴ് : ചിറയിൻകീഴ്, മംഗലപുരം, കടയ്ക്കാവൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസിൽ ഉൾപ്പെട്ട പെരുങ്ങുഴി നാലുമുക്ക് വിശാഖം വീട്ടിൽ ശബരിനാഥി (42) നെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്തു.ജില്ലാ കളക്ടറുടെ ഉത്തരവിൽ റൂറൽ എസ്.പി. ശില്പയുടെയും റൂറൽ നോഡൽ ഓഫീസർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ശ്രീകാന്തിന്റെയും നിർദേശത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജി. ബിനു, ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

  • പൂവാറിൽ വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ചു; മുന്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ

    പൂവാറിൽ വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ചു; മുന്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ

    പൂവാർ: വ്യാജ ശബ്ദരേഖയുണ്ടാക്കി വീട്ടമ്മയെ അപമാനിച്ച സംഭവത്തിൽ മദ്രസ മുൻ അധ്യാപകൻ അറസ്റ്റിൽ. പൂവാർ പൊലീസ് അറസ്റ്റ് ചെയ്ത വിഴിഞ്ഞം ടൗൺഷിപ് താഴെ വീട്ടുവിളാകത്തിൽ മുഹമ്മദ് ഷാഫിയെ (24) കോടതി റിമാൻഡ് ചെയ്തു. പൂവാർ ജമാഅത്തിലെ മദ്രസ അധ്യാപകനായിരുന്ന ഷാഫി, രണ്ടാം ക്ലാസുകാരൻ മദ്രസയിൽ എത്താത്തതിനെ തുടർന്നു കുട്ടിയുടെ മാതാവിനെ ഫോണിൽ വിളിച്ചതാണു തുടക്കം, പരിചയപ്പെട്ട ശേഷം ഫോണിൽ നിരന്തരം ശല്യപ്പെടുത്തി.വീട്ടമ്മ മദ്രസയിൽ പരാതിപ്പെടുകയും ഇയാളെ പിരിച്ചു വിടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി, മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടമ്മയുടേതാണെന്ന തരത്തിൽ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ചു. വീട്ടമ്മ തന്നെ വിളിച്ചതായി കാട്ടി എഡിറ്റ് ചെയ്ത സ്ക്രീൻ ഷോട്ടുകളും പലർക്കും അയച്ചു. എന്നാൽ അന്വേഷണത്തിൽ ഇവ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു.

  • യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ 4 പേർ പിടിയിൽ

    യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ 4 പേർ പിടിയിൽ

    തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകളോളം മർദിച്ച സംഭവത്തിൽ പ്രതികൾ പൊലീസിന്റെ പിടിയിലായി. വെട്ടൂർ സ്വദേശികളായ റീജിസ്, കാവു, സുൽത്താൻ, ജഗ്ഫാർ എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ എട്ടാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം.