തിരുവനന്തപുരം:ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലു വയസ്സുകാരിയുമായി കടക്കാൻ ശ്രമിച്ച ആൾ അറസ്റ്റിൽ. അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇയാൾ പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ കൂടിയാണ്.പതിനാലുകാരിയായ പെൺകുട്ടിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുകയും പ്രലോഭിപ്പിക്കുകയും ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങിവരാൻ പ്രേരിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ ഡിസംബർ 3ന് അയിരൂർ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങൾ പൊലീസ് പരിശോധിക്കുകയും ഇതിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പ്രകാശൻ കുട്ടിയുമായി ട്രെയിൻ മാർഗം എറണാകുളത്തേക്ക് പോകുകയായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് ഇരുവരെയും എറണാകുളത്തുവച്ച് പിടികൂടി.
Tag: Police arrest
-

മൂന്നര വയസുകാരനെ മർദ്ദിച്ച പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കുട്ടിയെ മർദ്ദിച്ചു
വിഴിഞ്ഞം: മൂന്നര വയസുള്ള കുട്ടിയെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കുട്ടിയെ കമ്പു കൊണ്ടടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. സംഭവത്തിൽ മാതാവിന്റെ ആൺ സുഹൃത്തായ അടിമലത്തുറ അമ്പലത്തിൻമൂല സ്വദേശി തുമ്പൻ റോയ് എന്ന റോയിയെ (27) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയുമായി അകന്ന് കഴിയുന്ന റോയി അടിമലത്തുറ സ്വദേശിനിയായ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ന്യൂ ഇയർ ദിവസം യുവാവിനോട് പറയാതെ പുതുവർഷാഘോഷത്തിന് പോയത് ചോദ്യംചെയ്ത് യുവതിയെ മർദ്ദിക്കാൻ ശ്രമിക്കവെ ,യുവതി ഇറങ്ങി ഓടി. ഇതിനിടെ ശബ്ദം കേട്ട് ഉണർന്ന യുവതിയുടെ മൂന്നര വയസുള്ള മകന്റെ നേർക്കായി ആക്രമണം. കമ്പി കൊണ്ട് മുഖത്തടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. ഇടതു കണ്ണിന് താഴെയും ചുണ്ടിലും ഇരുകവിളിലും അടിയേറ്റ് ഗുരുതരമായ മുറിവുണ്ട്. മാതാവ് കുഞ്ഞുമായി അടുത്ത ബന്ധുവിന്റെ വീട്ടിൽ അഭയം തേടിയ ശേഷം തിങ്കളാഴ്ച രാത്രിയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . രണ്ടു മാസം മുൻപ് ഈ കുട്ടിയെ മർദ്ദിച്ച കേസിൽ 18 ദിവസം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ആക്രമണം
-

11 വർഷങ്ങൾക്കു മുമ്പുള്ള കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ
വർക്കല: പതിനൊന്നു വർഷങ്ങൾക്കു മുമ്പുള്ള ക്രിമിനൽ കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ. ചെറുന്നിയൂർ വില്ലേജിൽ വെന്നിക്കോട് ദേശത്ത് പണയിൽ കടവ് മൺകുഴി സുകന്യ നിവാസിൽ ശശി ലാൽ മകൻ രാജേഷ്(39) ആണ് ഇന്നലെ വർക്കല പോലീസിന്റെ പിടിയിലായത്. 2011ൽ ചെറിന്നിയൂർ ഉള്ള ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും മൺചട്ടിയെടുത്ത് സ്ത്രീയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ശേഷം പ്രതി നാടുവിടുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ഡി ശില്പ അവർകളുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വർക്കല ഡിവൈഎസ്പി പി നിയാസിന്റെ മേൽനോട്ടത്തിൽ വർക്കല എസ് എച്ച് ഓ സനോജ് എസ് നടപ്പിലാക്കിയ സംഘടിതമായ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതി പോലീസിന്റെ വലയിലായത്. എസ് ഐ രാഹുൽ പി ആർ, എസ് ഐ സതീശൻ, സിപിഓ മാരായ ഫാറൂഖ്, അഭിലാഷ്, സുധീർ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
